കൂത്തുപറമ്പില്‍ ബോംബേറ്; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്, അക്രമികള്‍ക്കായി പോലീസ്
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം. കൂത്തുപറമ്പില്‍ ബോംബേറില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് സിപിഎം ആരോപിച്ചു.

ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിതിന്‍(18), സഹപ്രവര്‍ത്തകന്‍ മൂരിയാട് സ്വദേശി ഷഹനാസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലാപറമ്പില്‍ ലക്ഷം വീട് കോളനിക്ക് സമീപം വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അക്രമികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചെന്ന് പോലീസ് പ്രതികരിച്ചു. ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം മുമ്പും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്. ഇരുഭാഗത്തും ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വമില്ലെന്നാണ് ആര്‍എസ്എസ് നേതാക്കളുടെ ആരോപണം. ഇക്കാര്യം അവര്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലും ഉന്നയിച്ചിരുന്നു. കേന്ദ്ര ഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് അഴിഞ്ഞാടുകയാണെന്നാണ് സിപിഎം കുറ്റപ്പെടുത്തല്‍.












Click it and Unblock the Notifications