കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെതിരെ സംഘപരിവാര്‍! ഒരിക്കല്‍ നിരീശ്വരവാദിയായവര്‍ ഹിന്ദുത്വകാര്‍ഡ് പയറ്റുന്നു

  • By Desk
Google Oneindia Malayalam News

ഹിന്ദുവോട്ടുകള്‍ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള സിപിഎം തന്ത്രങ്ങള്‍ക്ക് മറുപടിയുമായി സംഘപരിവാര്‍. ഗണേശോത്സവത്തിനും ശോഭയാത്രയ്ക്കും പിന്നാലെ രാമായണ മാസം ആചരിക്കാനുള്ള സിപിഎം നീക്കത്തെയാണ് സംഘപരിവാര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്. ഒരിക്കല്‍ നിരീശ്വരവാദിയായിരുന്നവര്‍ ഇപ്പോള്‍ ഹിന്ദു വോട്ടുകള്‍ സ്വരീപിക്കാന്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കുന്നു എന്ന ആക്ഷേപമാണ് സംഘപരിവാര്‍ ഉയര്‍ത്തുന്നത്.

നേരത്തേ തന്നെ ഹിന്ദുക്കളെ ഒപ്പം ചേര്‍ക്കുക എന്ന ഉദ്ദേശത്തോട് കൂടി ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്ക് ബദലായി ശോഭയാത്ര, ഗണേശോത്സവം തുടങ്ങിയ ആഘോഷങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. പിന്നാലെയാണ് രാമായണ മാസാചരണവും വിപുലമായി ആഘോഷിക്കാന്‍ പാര്‍ട്ടി തിരുമാനിച്ചത്.

പഴയ ബിജെപി പ്രവര്‍ത്തകര്‍

പഴയ ബിജെപി പ്രവര്‍ത്തകര്‍

സിപിഎമ്മിന്‍റെ സംസ്കൃത സംഘം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് രാമായണ മാസാചരണം നടത്തുന്നത്. സിപിഎമ്മിലേക്ക് എത്തിയ മുന്‍ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സിപിഎമ്മിന്‍റെ സംസ്കൃത സംഘം. നേരത്തെ കത്വ പീഡന കേസില്‍ പ്രായശ്ചിത്തമായി കണ്ണൂരിലെ ആദികടലായി ക്ഷേത്രത്തില്‍ എഴുത്തുകാരന്‍ കെപി രാമനുണ്ണി നടത്തിയ ശയനപ്രദക്ഷിണം സംസ്കൃത സംഘത്തിന്‍റെ നേതൃത്വത്തിലായിരന്നു.

രാമായണ മാസാചരണം

രാമായണ മാസാചരണം

രാമായണ മാസാചരണത്തിന്‍റെ ഭാഗമായി രാമായണത്തിന്‍റെ സാമൂഹിക പശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്താനാണ് പാര്‍ട്ടിയുടെ തിരുമാനം.
രാമായണ പാരായണത്തിനൊപ്പം ഇതിഹാസത്തിന്‍റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്ന സെമിനാറും പ്രഭാഷണങ്ങളും നടത്താനും പാര്‍ട്ടി തിരുമാനിച്ചിട്ടുണ്ട്. വിശ്വാസം വഴിയുള്ള ബിജെപിയുടെ കടന്നുകയറ്റം തടയുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് നടപടി.

ക്ഷേത്രകാര്യങ്ങളിലും

ക്ഷേത്രകാര്യങ്ങളിലും

രാമായണ മാസാചരണത്തിന് പുറമേ ക്ഷേത്രകമ്മിറ്റികള്‍ വഴിയുള്ള ബിജെപിയുടെ രാഷ്ട്രീയ ഇടപെടല്‍ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഇതിനോടകം തന്നെ പാര്‍ട്ടി പലപദ്ധതികളും ഒരുക്കിയിട്ടുണ്ട്.

പിടിമുറുക്കാന്‍

പിടിമുറുക്കാന്‍

പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തില്‍ സിപിഎം അംഗങ്ങള്‍ മത ആരാധനാലയങ്ങളുടെ ഭാരവാഹിത്വം രാജിവെക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ക്ഷേത്രങ്ങളുടെ ചുമതല പാര്‍ട്ടി അംഗങ്ങള്‍ ഒഴിയുന്നതോടെ ബിജെപി അവിടെ പിടിമുറുക്കുന്നു എന്ന് കണ്ടതോടെ ക്ഷേത്രകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ നേരിട്ട് ഇടപെട്ട് പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംഘപരിവാര്‍

സംഘപരിവാര്‍

സീതാറാം നയിക്കുന്ന സിപിഎം കേരളത്തില്‍ രാമായണ മാസം ആചരിക്കുന്ന എന്ന തലക്കെട്ടില്‍ ഹിന്ദുത്വ പോര്‍ട്ടലായ പിഗുരുസ്. കോമില്‍ എഴുതിയ കുറിപ്പിലാണ് സിപിഎമ്മിനെ സംഘപരിവാര്‍ കടന്നാക്രമിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

ജുലൈ 17 മുതല്‍ പാര്‍ട്ടി രാമായണ മാസം ആചരിക്കുന്നുണ്ടെന്നും ഇതിനായി സംസ്കൃത അധ്യാപകരെ നിയമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്കൃതസംഘമാണ് രാമായണമാസാചരണം നടത്തുന്നതെങ്കിലും എസ്എഫ്ഐ മുന്‍ പ്രസിഡന്‍റ് ശിവദാസനാണ് പരിപാടിയുടെ ചുമതലയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

പിഗുരുസ്. കോം

പിഗുരുസ്. കോം

സുബ്രഹ്മണ്യന്‍ സ്വാമിയുടെ പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ പോര്‍ട്ടലാണ് പിഗുരുസ്. കോം. ക്ഷേത്ര ദര്‍ശനത്തിനും വിശ്വാസത്തിനും സിപിഎം തീര്‍ത്തും എതിരായിരുന്ന കാലത്തും ഇത്തരത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇഎംഎസിന്‍റെ ഭാര്യ ആര്യ അന്തര്‍ജനവും മറ്റു പല നേതാക്കളുടെ ഭാര്യമാരും ക്ഷേത്രത്തില്‍ പോയിുന്നെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

സീതാറം

സീതാറം

സീതാറാം എന്ന് പേരിട്ടതിന് പാര്‍ട്ടി പ്രവര്‍ത്തകരായ രക്ഷിതാക്കളെ ചോദ്യം ചെയ്ത നേതൃത്വമാണ് ഇപ്പോള്‍ ഹിന്ദു ആചാരങ്ങള്‍ക്കും വിശ്വാസത്തിനും വേണ്ടി പോരടിക്കുന്നത്. അതേസമയം ഇതിന്‍റെ ലക്ഷ്യം വോട്ടുബാങ്ക് മാത്രമാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

English summary
rss criticise cpm over ramayana masacharanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X