Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്ന ചിത്രത്തിന് പിന്നാലെ ദീപ നിശാന്തിന് സംഘപരിവാർ കൊലവിളി!! ആസിഡ് ഒഴിക്കാനും പീഡിപ്പിക്കാനും!!

ഹിന്ദു രക്ഷ സേന എന്ന സീക്രട്ട് ഗ്രൂപ്പിലാണ് ദീപയെയും കുടംബത്തെയും ആക്രമിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പുറത്തു വന്നിരിക്കുകയാണ്.

സൈബർ ആക്രമണത്തിനു പിന്നാലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത് സംഘപരിവാറിന്റെ കൊലവിളി. സംഘപരിവാർ അനുഭാവിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ദീപ നിശാന്തിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഹിന്ദു രക്ഷ സേന എന്ന സീക്രട്ട് ഗ്രൂപ്പിലാണ് ദീപയെയും കുടംബത്തെയും ആക്രമിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പുറത്തു വന്നിരിക്കുകയാണ്.

നേരത്തെ നഗ്ന ചിത്രത്തിന് ദീപയുടെ തല വച്ച് മോർഫ് ചെയ്ത് സംഘപരിവാർ സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയുമായി ദീപ രംഗത്തെത്തുകയും ചെയ്തിരുന്നു. കൂടാതെ ഇതു സംബന്ധിച്ച് പരാതി നല്‌‍കുമെന്നും ദീപ വ്യക്തമാക്കിയിരുന്നു.

ഒരു ഹിന്ദുവുമില്ലേ

ഒരു ഹിന്ദുവുമില്ലേ

ആ ദീപ നിശാന്തിനെ ശാരീരികമായി ഒന്നു പോറൽ ഏൽപ്പിച്ചുവിടാൻ കേരളത്തിൽ ഒരു ഹിന്ദു പോലും ഇല്ലേ എന്ന് ചോദിക്കുന്നുണ്ട്. മുസ്ലിംകൾ ആയിരുന്നെങ്കിൽ കൈവെട്ടുകയോ തലവെട്ടുകയോ ചെയ്യുമെന്നും ഇതിൽ വ്യക്തമാക്കുന്നു.

ആസിഡ് ഒഴിച്ചുകൂടേ

ആസിഡ് ഒഴിച്ചുകൂടേ

മുസ്ലിംകൾ ആയിരുന്നെങ്കിൽ ഇതിലും ചെറിയകുറ്റത്തിന് പോലും തലവെടട്ടുകയോ കൈവെട്ടുകയോ ചെയ്യുമായിരുന്നുവെന്നും എന്നാൽ തലവെട്ടാനോ കൊല്ലാനോ പറയുന്നില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏൽപ്പിക്കുകയോ ചെയ്ത്കൂടേയെന്നും ചോദിക്കുന്നു.

വധ ശിക്ഷ കിട്ടില്ല

വധ ശിക്ഷ കിട്ടില്ല

ഒരു ആക്രമണം നടത്തുകയോ മുറിവേൽപ്പിക്കുകയോ ചെയ്തു എന്ന് വച്ച് വധ ശിക്ഷ ഒന്നും കിട്ടില്ലല്ലോ എന്നും പോസ്റ്റിൽ ചോദിക്കുന്നുണ്ട്. കൂടിപ്പോയാൽ പോലീസ് അറസ്റ്റ് ചെയ്യുമെന്നും ഫോട്ടോ മോർഫ് ചെയ്താലും അത്രയൊക്കെ തന്നെ ഉണ്ടാവുകയുള്ളൂവെന്നും പോസ്റ്റിൽ പറയുന്നു.

ഒന്നു നോവിച്ച് വിട്ടില്ലെങ്കിൽ

ഒന്നു നോവിച്ച് വിട്ടില്ലെങ്കിൽ

ദീപയെ ഒന്ന് നോവിച്ച് വിട്ടില്ലെങ്കിൽ ഇനിയും ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ച് മേത്തന്മാരുടെ മുന്നിൽ ഹീറോ ആകാൻ ശ്രമിക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.

കുട്ടികളെ പീഡിപ്പിക്കണം

കുട്ടികളെ പീഡിപ്പിക്കണം

കുടുംബത്തെ ആക്രമിക്കാനും പോസ്റ്റിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ നേർക്ക് ആക്രമണം അത്യാവശ്യമാണെന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കുടുംബത്തിൽ പഠിക്കുന്ന കുട്ടികളുണ്ടെങ്കിൽ അവരെ ശാരീരികമായി അല്ലെങ്കിൽ മാനസികമായെങ്കിലും പീഡിപ്പിക്കേണ്ടത് ആവശ്യമാണെന്നും പോസ്റ്റിൽ പറയുന്നു.

വിജയിച്ചു എന്ന് തോന്നരുത്

വിജയിച്ചു എന്ന് തോന്നരുത്

ദീപയുടെ മാതാപിതാക്കളെ പെരുവഴിയിലിട്ട് തുണിയഴിച്ച് അപമാനപ്പെടുത്തുന്നത് നന്നായിരിക്കുമെന്നും ഇതിൽ പറയുന്നു. വിജയിച്ചുവെന്ന് അവൾക്ക് തോന്നരുതെന്നും ഇതിൽ പറയുന്നുണ്ട്.

കേരളത്തിലുളളവർ ചിന്തിക്കൂ

കേരളത്തിലുളളവർ ചിന്തിക്കൂ

100 രൂപയ്ക്ക് വേണ്ടി ആരെയെങ്കിലും കൊല്ലാൻ വരെ തയ്യാറുള്ള ബീഹാറികൾ ഈ നാട്ടിൽ ഉണ്ടെന്നും കേരളത്തിലുള്ളവർ ഒന്ന് ചിന്തിക്കണമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. കേരള ഹിന്ദു രക്ഷ സേന എന്ന സീക്രട്ട് ഗ്രൂപ്പിൽ അനിൽ കുമാർ യെസീദി എന്നയാളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന് പിന്നാലെ

ചിത്രത്തിന് പിന്നാലെ

എംഎഫ് ഹുസൈന്റെ വിവാദ സരസ്വതി ചിത്രം പുനരാവിഷ്കരിച്ച് കേരള വർമ കോളേജിൽ എസ്എഫ്ഐ രംഗത്തെത്തിയതിനെ പിന്തുണച്ചതിനാണ് ദീപയ്ക്കെതിരെ സംഘപരിവാർ രംഗത്തെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+