കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമത്ത് കുമ്മനത്തെ ഇറക്കാന്‍ ആര്‍എസ്എസ്; ആദ്യം സുരേഷ് ഗോപിയെന്ന് പ്രചാരണം, രാജഗോപാല്‍ ഇല്ല

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും സംസ്ഥാന ബിജെപിയിലെ വിഭാഗീയത ഇല്ലാതാക്കിയിരിക്കണം എന്നാണ് കെ സുരേന്ദ്രന് ദേശീയ നേതൃത്വം നല്‍കിയ ശാസനം. എന്നാല്‍ ഇപ്പോഴും വിഭാഗീയത പരിഹരിക്കാനുള്ള ഒരു നീക്കവും നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബിജെപിയുടെ അമളികള്‍!!! ഒരിടത്ത് പ്രായം തികയാത്ത സ്ഥാനാര്‍ത്ഥി, മറ്റൊരിടത്ത് വനിത വാര്‍ഡില്‍ പുരുഷന്‍ബിജെപിയുടെ അമളികള്‍!!! ഒരിടത്ത് പ്രായം തികയാത്ത സ്ഥാനാര്‍ത്ഥി, മറ്റൊരിടത്ത് വനിത വാര്‍ഡില്‍ പുരുഷന്‍

അതിനിടയിലാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ നേമം സീറ്റില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണം എന്ന് ആര്‍എസ്എസ് നിര്‍ദ്ദേശം എന്ന വാര്‍ത്ത പുറത്ത് വരുന്നത്. കേരളത്തില്‍ ബിജെപിയുടെ ആദ്യ സീറ്റും ഏക സിറ്റിങ് സീറ്റുമാണ് നേമം. ബിജെപി സംസ്ഥാന നേതൃത്വം ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നാണ് അറിയേണ്ടത്. വിശദാംശങ്ങള്‍...

നേമം മണ്ഡലം

നേമം മണ്ഡലം

കേരളത്തില്‍ ബിജെപി ചരിത്രം കുറിച്ച തിരഞ്ഞെടുപ്പായിരുന്നു 2016 ലേത്. ആദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നത് നേമം മണ്ഡലത്തിലൂടെ ഒ രാജഗോപാല്‍ ആയിരുന്നു. എന്തായാലും ഇനി എക്കാലത്തും ബിജെപിയുടെ പ്രസ്റ്റീജ് മണ്ഡലം ആയിരിക്കും നേമം എന്ന് ഉറപ്പാണ്.

ഇനിയില്ലേ...

ഇനിയില്ലേ...

ഒ രാജഗോപാല്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഉണ്ടാവില്ലെന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍. കേരളത്തില്‍ ബിജെപിയുടെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് അദ്ദേഹം. 2011 ല്‍ നേമത്ത് രണ്ടാം സ്ഥാനത്തെത്തിയ അദ്ദേഹം 2014 ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

കുമ്മനത്തിന് കൊടുക്കണം

കുമ്മനത്തിന് കൊടുക്കണം

ഒ രാജഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ നേമം സീറ്റ് കുമ്മനം രാജശേഖരന് നല്‍കണം എന്നാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുള്ളതത്രെ. ദ ക്യൂ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആര്‍എസ്എസ് നോമിനിയായി എത്തിയ ആളാണ് കുമ്മനം രാജശേഖരന്‍.

വിഭാഗീയത മൂക്കുന്നു

വിഭാഗീയത മൂക്കുന്നു

കേരളത്തിലെ ബിജെപിയില്‍ വിഭാഗീയത അതീവ രൂക്ഷമായിരിക്കുന്ന സമയമാണിത്. കുമ്മനം രാജശേഖരന്‍ പൊതുവേ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ലാത്ത പൊതുസമ്മത പ്രതിച്ഛായ ഉള്ള ആളാണ്. എന്നിരുന്നാലും പികെ കൃഷ്ണദാസ് പക്ഷത്തോട് അനുഭാവം പുലര്‍ത്തുന്നു എന്നാണ് മറുപക്ഷത്തിന്റെ വിലയിരുത്തല്‍.

എതിര്‍ത്താല്‍ എന്ത് സംഭവിക്കും

എതിര്‍ത്താല്‍ എന്ത് സംഭവിക്കും

നേമം സീറ്റിന് വേണ്ടി ഇത്തവണ അവകാശവാദം ഉന്നയിക്കാന്‍ കൂടുതല്‍ പേരുണ്ടാകാനാണ് സാധ്യത. അതുകൊണ്ട് തന്നെ, കുമ്മനത്തിന് സീറ്റ് നല്‍കാന്‍ കെ സുരേന്ദ്രനും വി മുരളീധരനും തയ്യാറാകണമെന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അത്തരം ഒരു സാഹചര്യം വന്നാല്‍ ആര്‍എസ്എസ് അതിശക്തമായിത്തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെട്ടേക്കും എന്നാണ് വിവരം.

മത്സരം കടുക്കും

മത്സരം കടുക്കും

എന്തായാലും ഇത്തവണ നേമത്ത് മത്സരം കടുക്കുമെന്ന് ഉറപ്പാണ്. എംഎല്‍എ എന്ന നിലയില്‍ ഒ രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നും ആക്ഷേപമുണ്ട്. നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രകടനവും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ആക്ഷേപമുണ്ട്.

കുമ്മനം വന്നാല്‍

കുമ്മനം വന്നാല്‍

വികസന പ്രശ്‌നങ്ങളുടെ പേരില്‍ വോട്ട് ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കിലും കുമ്മനം രാജശേഖരന്‍ ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അതിനെ മറികടക്കാം എന്നാണ് ആര്‍എസ്എസിന്റെ പ്രതീക്ഷ. കുമ്മനം അല്ല സ്ഥാനാര്‍ത്ഥിയെങ്കില്‍ വോട്ട് ചോര്‍ച്ചയുണ്ടാകുമെന്നാണ് ആര്‍എസ്എസ് നിഗമനം എന്നാണ് റിപ്പോര്‍ട്ട്.

സുരേഷ് ഗോപി?

സുരേഷ് ഗോപി?

രാജ്യസഭ എംപിയായ സുരേഷ് ഗോപി ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ നേമത്തായിരിക്കും സുരേഷ് ഗോപി മത്സരിക്കുക എന്നും ഒരു പ്രചാരണം ഉണ്ടായിരുന്നു. കുമ്മനത്തിന് വേണ്ടി ആര്‍എസ്എസ് തന്നെ രംഗത്തിറങ്ങുമ്പോള്‍ സുരേഷ് ഗോപിയുടെ സാധ്യത മങ്ങുകയാണ്.

Recommended Video

cmsvideo
Kerala Local Body Elections: In a First, BJP Fields Two Muslim Women Candidates in Malappuram
കേന്ദ്ര ഇടപെടല്‍

കേന്ദ്ര ഇടപെടല്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ ഇത്തവണ എന്തായാലും കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. അങ്ങനെയെങ്കില്‍ ആര്‍എസ്എസ് തീരുമാനം നടപ്പിലാകുമെന്നതില്‍ സംശയമില്ല. മറിച്ചാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാകാനാണ് സാധ്യത.

മലപ്പുറത്ത് ബിജെപിക്ക് രണ്ട് മുസ്ലിം വനിതാ സ്ഥാനാര്‍ഥികള്‍; ആയിഷയും സുല്‍ഫത്തും മല്‍സരിക്കാന്‍ കാരണംമലപ്പുറത്ത് ബിജെപിക്ക് രണ്ട് മുസ്ലിം വനിതാ സ്ഥാനാര്‍ഥികള്‍; ആയിഷയും സുല്‍ഫത്തും മല്‍സരിക്കാന്‍ കാരണം

അടുപ്പിക്കാതെ തമിഴകം, മിഷൻ തമിഴ്നാടുമായി അമിത് ഷാ, ചെന്നൈയിലെത്തും മുൻപേ തമിഴ്നാട്ടിൽ ട്വിസ്റ്റ്അടുപ്പിക്കാതെ തമിഴകം, മിഷൻ തമിഴ്നാടുമായി അമിത് ഷാ, ചെന്നൈയിലെത്തും മുൻപേ തമിഴ്നാട്ടിൽ ട്വിസ്റ്റ്

English summary
RSS demands to deploy Kummanam Rajasekharan in Nemom constituency in Assembly Election- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X