കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷമേജിന്റെ കൊലപാതകം ആസൂത്രിതം... ബാബുവിന്റെ കൊലപാതകത്തിലും ദുരൂഹതയെന്ന് ആര്‍എസ്എസ്!

Google Oneindia Malayalam News

കോഴിക്കോട്: മാഹിയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ അപലപനീയമാണെന്ന് ആര്‍എസഎസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം പ്രവര്ത്തകന്റെ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ല. കൊലപാതകം നടന്ന് അല്‍പ്പ സമയത്തിനകം ഓട്ടോറിക്ഷ ഡ്രൈവറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ഷമേജിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് നിമിഷങ്ങള്‍ക്കകം നടപ്പാക്കിയത്. അതുകൊണ്ടുതന്നെ ആദ്യ കൊലപാതകവും ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

gopalankutti

കൊലപാതകങ്ങളിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. എന്നാല്‍ ഇതിന് പകരം നിയമം കയ്യിലെടുത്ത് സിപിഎം നിരപരാധികളെ വേട്ടയാടുകയാണ്. ആദ്യ കൊലപാതകം കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധിയായ ഷമേജിനെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഈ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരണം.

കൊലപാതകത്തെ കൂത്തുപറമ്പില്‍ നടന്ന ആര്‍എസ്എസ് ക്യാമ്പുമായി ബന്ധപ്പെടുത്താനുള്ള സിപിഎം നേതാക്കളുടെ ശ്രമം രാഷ്ട്രീയ ഉദ്ദേശം വെച്ചുള്ള കുപ്രചരണമാണ്. കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന സംഘടനാ പരിപാടികള്‍ക്കനുസരിച്ച് അഞ്ചു വാര്‍ഷിക ക്യാമ്പുകള്‍ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. 1930 മുതല്‍ നടക്കുന്ന ഇത്തരം ക്യാമ്പുകളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് നേതാക്കളുടെ രാഷ്ട്രീയ അജ്ഞതയോ ഗൂഢ ലക്ഷ്യങ്ങളോ ആണ്. ആസൂത്രിതമോ ബാലിശമോ ആയ ഇത്തരം രാഷ്ട്രീയ നിലപാടുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

English summary
RSS deny CPM leader murder in Mahe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X