Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് ഇനി പിണറായിയെ തടയില്ല!! പേടിച്ചിട്ടല്ല, ഇത് പുതിയ തന്ത്രം!!

പരിപാടികളില്‍ പിണറായിയെ തടയുന്ന രീതി സംഘപരിവാര്‍ അവസാനിപ്പിക്കുന്നു. പകരം പുതിയ തന്ത്രം ഉപയോഗിക്കാനാണ് തീരുമാനം.

കോയമ്പത്തൂര്‍/പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആര്‍എസ്എസ് പ്രതിഷേധം പലയിടത്തും കണ്ടതാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു ഹൈദരാബാദില്‍ നടന്നത്.

എന്നാല്‍ പരിപാടികളില്‍ പിണറായിയെ തടയുന്ന രീതി സംഘപരിവാര്‍ അവസാനിപ്പിക്കുന്നു. പകരം പുതിയ തന്ത്രം ഉപയോഗിക്കാനാണ് തീരുമാനം. പിണറായിയെ തടയുന്ന രീതി അവസാനിപ്പിച്ചാലും പിണറായിക്കെതിരായ പ്രതിഷേധം തുടരുമെന്ന് തന്നെയാണ് സംഘപരിവാര്‍ പറയുന്നത്.

അതേസമയം പിണറായിയെ തടയുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയുണ്ടെന്നാണ് വിവരം. ഒരു വിഭാഗം ഇപ്പോഴും പറയുന്നത് പിണറായിയെ തടയണം എന്നു തന്നെയാണ്. പിണറായിക്കെതിരായ പ്രതിഷേധങ്ങള്‍ വൈകാരിക പ്രകടനമാണെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നു.

 ശരിയല്ല

ശരിയല്ല

പരിപാടികളില്‍ പിണറായിയെ തടയുന്ന രീതി ശരിയല്ലെന്നാണ് കേരളത്തിന്റെ ചുമതലയുള്ള സഹ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് പറയുന്നത്. ഇക്കാര്യത്തിലുള്ള അതൃപ്തി അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഇത്തരത്തില്‍ തടയുന്നത് സിപിഎമ്മിന് വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളില്‍ പിണറായെ ശ്രദ്ധാകേന്ദ്രമാക്കുമെന്നും അദ്ദേഹം പറയുന്നു.

പ്രചരണം

പ്രചരണം

എതിരാളികളെ കൊലപ്പെടുത്തുന്ന സംഘടനയാണ് സിപിഎം എന്ന തരത്തിലുള്ള പ്രചരണം ശക്തമാക്കി പിണറായിയെ നേരിടാനാണ് സിപിഎമ്മിന്റെ പദ്ധതി. സിപിഎം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ വച്ച് ദില്ലിയിലും മറ്റും പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇത് ശക്തമാക്കാനും ആര്‍എസ്എസ് തീരുമാനിച്ചിട്ടുണ്ട്.

 ശക്തമായ ആശയപ്രചരണം

ശക്തമായ ആശയപ്രചരണം

ആര്‍എസ്എസ് ആഭിമുഖ്യമുളള സെന്‍ര്‍ഫോര്‍ കേരള സോഷ്യോ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ സ്റ്റഡീസ് തയ്യാറാക്കിയ ആഹുതി എന്ന പുസ്ഥകമാണ് മറ്റൊരു തന്ത്രം. ഇതുപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ പിണറായിക്കെതിരെ പ്രചരണം നടത്താനാണ് തീരുമാനം. കേരളത്തില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ ചിത്രങ്ങളും ലേഖനങ്ങളുമുള്‍പ്പെട്ട പുസ്തകമാണ് ആഹുതി.

 പ്രകാശനം ചെയ്തത് മോദി

പ്രകാശനം ചെയ്തത് മോദി

ബംഗളൂരു കേന്ദ്രനമായി പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ അനുഭാവികളായ പ്രൊഫഷണലുകാളാണ് ആഹുതിക്ക് പിന്നില്‍. രാജ്യത്തെ എല്ലാ ഭാഷകളിലും ഇത് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകം പ്രകാശനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.

 വൈകാരിക പ്രകടനം

വൈകാരിക പ്രകടനം

പിണറായിയെ തടഞ്ഞിട്ടുള്ള സമരത്തിന് ആര്‍എസ്എസ് ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് സംസ്ഥാന കാര്യ വാഹക് പി. ഗോപാലന്‍കുട്ടി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പിണറായിക്കെതിരായ പ്രതിഷേധം അണികളുടെ വൈകാരിക പ്രകടനം ആണെന്നും അദ്ദേഹം.

 600 സ്ഥലത്ത് യോഗങ്ങള്‍

600 സ്ഥലത്ത് യോഗങ്ങള്‍

പിണറായിയെ കേരളത്തിന് പുറത്ത് ഇനി തടയില്ലെന്നാണ് ആര്‍എസ്എസ് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ പറഞ്ഞു. കേരളത്തിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ മററ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ എത്രമാത്രം രോഷാകുലരാണെന്ന് ഈ പ്രതിഷേധങ്ങളിലൂടെ മനസിലാക്കണണെന്നും അദ്ദേഹം. സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ രാജ്യത്ത് 600 സ്ഥലങ്ങളില്‍ യോഗങ്ങള്‍ നടത്തിയതായും അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+