കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്‌എസ്‌ തീരുമാനിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന്‌ സുപ്രഭാതം മുഖപ്രസംഗം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ആര്‍എസ്‌എസിന്‌ വലിയ സ്വാധീനമുണ്ടെന്ന വിലയിരുത്തലുമായി സമസ്‌ത മുഖപത്രമായ സുപ്രഭാതം. സംസ്ഥാനത്ത്‌ എല്‍ഡിഎഫിന്‌ ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന്‌ ആര്‍എസ്‌എസ്‌ തീരുമാനിച്ചാല്‍ അത്‌ സംഭവിക്കുമെന്ന്‌ ഉറപ്പാണെന്ന്‌ സുപ്രഭാതം മുഖപ്രസംഗം വ്യക്തമാക്കുന്നു. ബിജെപിക്കു സംസ്ഥാനത്ത്‌ ലഭിക്കുന്ന 70 ശതമാനത്തോളം വോട്ടുകള്‍ എവിടേക്കു വേണമെങ്കിലും നിഷ്‌പ്രയാസം മറിക്കാന്‍ ആര്‍എസ്‌എസിന്‌ സാധിക്കുമെന്നും അത്‌ രഹസ്യമായി തന്നെ നിര്‍വഹിക്കാനുള്ള കേഡര്‍ സംഘടനാ സംവിധാനം ആര്‍എസ്‌എസിന്‌ ഉണ്ടെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു. കോണ്‍ഗ്രസ്‌ മുക്ത കേരളം ആര്‍എസ്‌എസ്‌ അജണ്ട എന്നാണ്‌ മുഖപ്രസംഗത്തിന്‌ സുപ്രഭാതം ദിനപത്രം നല്‍കിയിരിക്കുന്ന തലക്കെട്ട്‌.

സംഘപരിവാര്‍ അജണ്ടകള്‍ ഇടതു സര്‍ക്കാര്‍ സംസ്ഥാനത്ത്‌ നടത്തിപ്പോരുന്നുണ്ട്‌. 2017ല്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്‍മശതാബ്ദി ദിനത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രത്യേക പരിപാടികള്‍ നടത്താന്‍ സര്‍ക്കുലര്‍ ഇറക്കിക്കൊണ്ടാണ്‌ അതിന്‌ തുടക്കമിട്ടതെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. സസ്യാഹാരം മഹത്തരം എന്ന്‌ പ്രഖ്യാപിച്ചും മാംസാഹാരം മ്ലേച്ഛമെന്ന്‌ ധ്വനിപ്പിച്ചും പരസ്യമായി സംസാരിക്കുന്നൊരു ബിജെപി ഇതര വിദ്യഭ്യാസ മന്ത്രിയുണ്ടായത്‌ കേരളത്തില്‍ മാത്രമാണെന്നും സുപ്രഭാതം ദിനപ്പത്രം കുറ്റപ്പെടുത്തുന്നു.

rss

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ ഭരണത്തുടര്‍ച്ചുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ച്‌ അതിനെ തുടര്‍ന്ന്‌ യുഡിഎഫിനുണ്ടാകുന്ന തകര്‍ച്ച മുതലെടുത്ത്‌ 2026ല്‍ കേരളത്തില്‍ അധികാരത്തിലെത്തുക എന്ന ആസൂത്രിത തന്ത്രമാണ്‌ ബിജെപിയും ആര്‍എസ്‌എസും കേരളത്തില്‍ പയറ്റുന്നതെന്ന്‌ മുഖപ്രസംഗം നിരീക്ഷിക്കുന്നു.

തെരഞ്ഞടുപ്പിന്‌ മുന്നോടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി നടത്തുന്ന പഠന ശിബിരങ്ങളിലാണ്‌ സംസ്ഥാന നേതാക്കള്‍ ഈ നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക്‌ നല്‍കുന്നത്‌. രണ്ട്‌ ശക്തമായ മംുന്നണികള്‍ തമ്മിലുള്ള ബാലാബല രാഷ്ട്രീയം നിലനില്‍ക്കുന്ന കേരളത്തില്‍ പ്രതിപക്ഷ മുന്നണിയുടെ തകര്‍ച്ച സൃഷ്ടിക്കുന്ന ശൈഥല്യം മുതലെടുത്ത്‌ അധികാരം നേടുക എന്നതാണ്‌ ആര്‍എസ്‌എസിന്റെ മുന്നിലുള്ള ഗൂഢ തന്ത്രം. അതിനൊപ്പം കോണ്‍ഗ്രസ്‌ മുക്ത ഭാരതമെന്ന അജണ്ടയിലേക്കുള്ള വലിയൊരു കുതിപ്പുകൂടി സംഘപരിവാര്‍ ലക്ഷ്യമിടുന്നതായും മുഖപത്രം വ്യക്തമാക്കുന്നു.

കേരളത്തില്‍ ജനാധിപത്യത്തില്‍ അനിവാര്യമായ പ്രതിപക്ഷ റോള്‍ കോണ്‍ഗ്രസിന്‌ നഷ്ടപ്പെടുന്നതോടെ മറ്റൊരു പ്രതിപക്ഷ ചേരിക്ക്‌ വഴിതെളിയും. അധികാരവും സമ്പത്തുള്ളിടത്തേക്ക്‌ മാറാന്‍ മനസാക്ഷി തെല്ലും അലട്ടാത്ത രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും ധാരാളമുള്ള കേരളത്തില്‍ അധികാരപ്രതീക്ഷയില്ലാത്ത യുഡിഎഫ്‌ വിട്ടുപോകാന്‍ ധാരാളം ആളുകളുണ്ടാകും. തുടര്‍ച്ചയായ ഭരണം സൃഷ്ടിക്കുന്ന രാഷ്ട്രീയ ജീര്‍ണതയുടെ ആഴം മൂലം എല്‍ഡിഎഫിന്‌ വിട്ടുപോകാനും കാണും ഏറെയാളുകള്‍. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ സ്വഭാവിക ഗുണഭോക്താക്കള്‍ ബിജെപിയായിരിക്കുമെന്നതില്‍ രണ്ടുപക്ഷമുണ്ടാവാനിടയില്ല. അവര്‍ക്ക്‌ സംസ്ഥാന ഭരണത്തിലേറാനുള്ള പാത എളുപ്പമാകും. അങ്ങനെ സംഭവിച്ചാല്‍ മതേതര കേരളം അതിന്‌ നല്‍കേണ്ടിവരുന്നത്‌ കനത്ത വിലയായിരിക്കുമെന്നും സുപ്രഭാതം മുഖപ്രസംഗം വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
RSS has vital role in Kerala upcoming assembly election says suprabatham editorial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X