കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്ത മുഖത്തും രാഷ്ട്രീയ മുതലെടുപ്പുമായി ആര്‍എസ്എസ്.. സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വ്യാജ പ്രചാരണം

  • By Desk
Google Oneindia Malayalam News

മഹാപ്രളയം കേരളത്തിന്‍റെ പ്രാണനെടുക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ് സോഷ്യല്‍ മീഡിയിയിലെ വെരിഫൈഡ് അക്കൗണ്ടിലൂടെയുള്ള ആര്‍എസ്എസിന്‍റെ വ്യാജ പ്രചാരണങ്ങള്‍. പല തരത്തിലുള്ള വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സ്വയം സേവകര്‍ കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് സഹായിക്കുന്നെന്നും കാണിച്ച് പച്ച കള്ളങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു.

എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം സോഷ്യല്‍ മീഡിയ അപ്പോള്‍ തന്നെ പൊളിച്ച് കൈയ്യില്‍ കൊടുത്തിരുന്നു. എന്നാല്‍ വീണ്ടും വ്യാജ വാദങ്ങളുമായി രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണ് സംഘപരിവാര്‍. മന്ത്രിമാരെ പോലും ആര്‍എസ്എസ് കാര്യവാഹക് ആക്കിയാണ് പ്രചാരണം.

കാര്യവാഹകായ മന്ത്രി വിഎസ് സുനില്‍ കുമാര്‍

കാര്യവാഹകായ മന്ത്രി വിഎസ് സുനില്‍ കുമാര്‍

പ്രളയ ദുരന്തമുഖത്ത് പ്രവർത്തിക്കുന്ന മന്ത്രി വി എസ് സുനിൽകുമാറിനെ ആർഎസ്എസ് കാര്യവാഹക് ആക്കിയാണ് പുതിയ പ്രചരണം. ഉത്തരേന്ത്യയിലെ ആർഎസ്എസ് പ്രവർത്തകരാണ് വ്യാജ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.സൗരഭ് ആര്യയെന്ന് അക്കൗണ്ടില്‍ നിന്നാണ് മന്ത്രി സുനിൽ കുമാറും പോലീസ് ഉദ്യോഗസ്ഥനും കൂടി ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രത്തെ വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

#rebuildkerala #rsskerala

#rebuildkerala #rsskerala

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ആര്‍എസ്എസുകാര്‍ ചെയ്യുന്ന സേവനങ്ങള്‍ ലോകം അറിയട്ടെ എന്ന കുറിപ്പോടെ #rebuildkerala #rsskerala എന്ന ഹാഷ് ടാഗിലാണ് മന്ത്രിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നത്.

കുറിക്ക് കൊള്ളുന്ന മറുപടി

കുറിക്ക് കൊള്ളുന്ന മറുപടി

എന്നാല്‍ സംഘപരിവാര്‍ പ്രചാരണങ്ങളില്‍ മറുപടിയുമായി വിഎസ് സുനില്‍ കുമാര്‍ തന്നെ രംഗത്തെത്തി. ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പലരും ഉണ്ടായിരുന്നു. അതില്‍ ആര്‍എസ്എസുകാരും ഉണ്ടായിട്ടുണ്ടാവും. ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചവരുടെ രാഷ്ട്രീയം ആരും നോക്കിയിട്ടില്ല. ആര്‍എസ്എസുകാര്‍ ഉണ്ടായിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ഇത്തരം ഒരു വ്യാജ പ്രചാരണം എന്ന് മനസിലാവുന്നില്ലെന്ന് മന്ത്രി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ചിരി വരുന്നു

ചിരി വരുന്നു

ഒരു മന്ത്രിയെ ഉപയോഗിച്ച് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ഇത് സംബന്ധിച്ച് താന്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. അതേസമയം വേണമെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കെഎസ്ഇബി ജീവനക്കാരനേയും

കെഎസ്ഇബി ജീവനക്കാരനേയും

മന്ത്രിയെ മാത്രമായിരുന്നില്ല. പ്രളയത്തിനിടെ മരിച്ചവരെ പോലും ആര്‍എസ്എസുകാര്‍ തങ്ങളുടെ രക്തസാക്ഷിയാക്കിയാണ് പ്രചരണം നടത്തുന്നത്. പ്രളയത്തിനിടെ ഷോക്കേറ്റ് മരിച്ച കെഎസ്ഇബി ജീവനക്കാരനും ആര്‍എസ്എസ് സ്വയംസേവക് ആണെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. പാലക്കാട് അയ്യപ്പപ്പുരം സ്വദേശി രഘുനാഥിനെയാണ് സംഘപരിവാര്‍ സ്വയം സേവകനാക്കിയത്.

തള്ളി മറിച്ച് കെ സുരേന്ദ്രനും

തള്ളി മറിച്ച് കെ സുരേന്ദ്രനും

ഇതിനിടെ സ്വയം സേവകരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏറ്റവും കൂടുതല്‍ പങ്കാളികളായതെന്ന് അവകാശമുന്നയിച്ച് കെ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ഒന്‍പത് പേര്‍ സ്വയം സേവകരാണെന്നാണ് സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. സുരേന്ദ്രന്‍റെ അവകാശവാദവും സോഷ്യല്‍ മീഡിയ പൊളിച്ചടിക്കിയിട്ടുണ്ട്.

എല്ലാത്തിനും സ്വയം സേവകര്‍

എല്ലാത്തിനും സ്വയം സേവകര്‍

'ലക്ഷക്കണക്കിന് സ്വയംസേവകരാണ് രക്ഷാദൗത്യത്തിൽ സ്വമേധയാ പങ്കാളികളായത്. ഒമ്പതു സ്വയംസേവകർ ഈ ദൗത്യത്തിനിടെ മരണമടഞ്ഞു എന്ന വസ്തുത നാം മറന്നുകൂടാ. ഇപ്പോൾ സംസ്ഥാനം മുഴുവൻ സ്വയംസേവകർ ശുചീകരണപ്രവർത്തനത്തിൽ മുൻപന്തിയിലുണ്ട്'

ഉറച്ച ബോധ്യമുണ്ട്

ഉറച്ച ബോധ്യമുണ്ട്

'ഏറ്റവുമധികം സാധനസാമഗ്രികൾ ക്യാമ്പുകളിലെത്തിച്ചതും ഏറ്റവും കൂടുതൽ വളണ്ടിയർമാരെ ദുരിതാശ്വാസത്തിനിറക്കിയതും സേവാഭാരതി പ്രവർത്തകരാണെന്ന് എല്ലാ ജില്ലാ കളക്ടർമാർക്കും ദുരിതമനുഭവിക്കുന്ന നാട്ടുകാർക്കും ഉറച്ച ബോധ്യമുണ്ട്' എന്നാണ് സുരേന്ദ്രന്‍ കുറിച്ചത്.

യാഥാര്‍ത്ഥ്യം ഇതാണ്

യാഥാര്‍ത്ഥ്യം ഇതാണ്

എന്നാല്‍ മരിച്ച സ്വയം സേവകര്‍ എന്ന് കാണിച്ച് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചരില്‍ നാല് പേര്‍ ദേശമംഗലം കൊറ്റമ്പത്തൂര്‍ കോളനിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരാണത്രേ, ഒരാള്‍ ഷോക്കേറ്റ് മരിച്ച ലൈന്‍ മാനും മറ്റൊരാള്‍ ഹൃദയാഘാതം മൂലം മരിച്ച മൂവാറ്റുപുഴ സ്വദേശി പ്രസാദുമാണത്രേ. ഡൂള്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തുടക്കം മുതല്‍ തന്നെ

നേരത്തെ കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ട ആര്‍എസ്എസ് സജീവാംഗങ്ങള്‍ എന്ന പേരില്‍ ഗുജറാത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇക്കൂട്ടര്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് ഗുജറാത്ത് വെള്ളപ്പൊക്ക സമയത്തുള്ള ചിത്രങ്ങള്‍ കേരളത്തിലേതെന്ന രീതിയില്‍ പ്രചരിപ്പിച്ചത്.

ഇടതുപക്ഷം

ഇടതുപക്ഷം

ഇടത്പക്ഷ പ്രവര്‍ത്തകരാല്‍ കേരളത്തില്‍ ആഎസ്എസുകാര്‍ കൊല്ലപ്പെടുകയാണ്,അപ്പോഴും കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്ന എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

പൊളിച്ചടുക്കി

എന്നാല്‍ ചിത്രങ്ങള്‍ കേരളത്തിലുള്ള സംഘപരിവാര്‍ വ്യാപമായി പ്രചരിപ്പിച്ചതോടെ സോഷ്യല്‍ മീഡിയ തന്നെ ചിത്രത്തിന്‍റെ യഥാര്‍ത്ഥ ഉറവിടെ കണ്ടെത്തി. 2017 ആഗസ്തില്‍ ഗുജറാത്തില്‍ നടന്ന വെള്ളപ്പൊക്ക സമയത്ത് ജനങ്ങള്‍ക്ക് അരിയും സാധനങ്ങളും വിതരണം ചെയ്യുന്ന ചിത്രങ്ങളായിരുന്നു ഇത്.

Recommended Video

cmsvideo
കേരളത്തിലേയ്ക്ക് വസ്ത്രവും ഭക്ഷണവും ഇങ്ങനെ നല്‍കേണ്ടതില്ല
ധനസഹായം

ധനസഹായം

ഈ വ്യാജ പ്രചാരണങ്ങള്‍ ഒന്നും പോരാഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തര്‍ കൊല്ലപ്പെടുന്ന നാടാണ് കേരളം, ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഭൂരിപക്ഷമുള്ള ജില്ലകളില്‍ മാത്രമേ പ്രളയം ബാധിച്ചിട്ടുള്ളു. അതിനാല്‍ തന്നെ ആരും ധനസഹായങ്ങള്‍ നല്‍കരുത് എന്ന രീതിയിലും ആര്‍എസ്എസ് വ്യാപക പ്രചാരണങ്ങള്‍ അഴിച്ചു വിട്ടിരുന്നു.

English summary
rss hate campaign still continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X