Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വാസത്തിൻ്റെ പേരിൽ ആർഎസ്എസ് ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നു;കെസി വേണുഗോപാൽ

അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ബി ജെ പിയെ കൊണ്ട് പാർലമെൻ്റിൽ മറുപടി പറയിക്കുമെന്ന് കെസി വേണുഗോപാൽ എംപി. വളരെ വലിയ സാമ്പത്തിക തട്ടിപ്പാണ് അയോധ്യയിൽ നടന്നത്. വിശ്വാസത്തിൻ്റെ പേരിൽ ബി ജെ പിയും സംഘപരിവാറും ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണ്.അയോധ്യയ്ക്ക് പുറമെ ബദരീനാഥിലും കേദാർനാഥിലും സമാനമായ കൊള്ളയാണ് നടക്കുന്നത്. ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കാനും ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനും മാത്രമാണ് ബി ജെ പി വിശ്വാസത്തെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഫണ്ട് തട്ടിപ്പ് ബി ജെ പിയുടെയും സംഘപരിവാറിന്റെയും കപടഭക്തിയാണ് പൂർണ്ണമായും തുറന്നുകാട്ടുന്നത്. പാവപ്പെട്ട വിശ്വാസികൾ തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും നൽകിയ കാണിക്കയാണ് വി എച്ച്പി നേതാക്കളുടെ ഉൾപ്പെടെ നേതൃത്വത്തിൽ കൊള്ളയടിക്കപ്പെട്ടത്. പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിച്ച് നിയമിച്ച ട്രസ്റ്റിൽ നടന്ന ഈ വൻകൊള്ളയ്ക്ക് കേവലം 'ഖേദം' പ്രകടിപ്പിച്ചുകൊണ്ട് ഒളിച്ചോടാൻ ആർ എസ്എ സിനോ സർക്കാരിനോ ഒരിക്കലും സാധിക്കില്ല.

kc2-913017

അയോധ്യയ്ക്ക് പുറമെ ബദരീനാഥിലും കേദാർനാഥിലും സമാനമായ കൊള്ളയാണ് നടക്കുന്നത്. ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കാനും ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനും മാത്രമാണ് ബി ജെ പി വിശ്വാസത്തെ ഉപയോഗിക്കുന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് നിർമ്മിച്ച ക്ഷേത്രത്തിൽ നടന്ന ഈ തട്ടിപ്പിനെക്കുറിച്ച് സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കണം.

ഈ മാസം ഇരുപതാം തീയതി ആരംഭിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ അയോധ്യയിലെ ഈ ക്ഷേത്രക്കൊള്ള കോൺഗ്രസ് ശക്തമായി ഉന്നയിക്കുകയും സർക്കാരിനെക്കൊണ്ട് മറുപടി പറയിപ്പിക്കുകയും ചെയ്യും. രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളെ സി ബി ഐ, ഇ ഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും പിളർത്തിയും ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നത്. ഡീലിമിറ്റേഷൻ ബില്ല് പാസാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് അട്ടിമറി നടത്താനാണ് അവരുടെ യഥാർത്ഥ ലക്ഷ്യം.

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്ത നീറ്റ് (NEET), സി ബി എസ്ഇ പരീക്ഷാ ക്രമക്കേടുകൾ നടന്നിട്ടും ഉത്തരവാദപ്പെട്ട വിദ്യാഭ്യാസ മന്ത്രി രാജിവെക്കാൻ പോലും തയ്യാറായിട്ടില്ല. മറ്റൊരു കേന്ദ്രമന്ത്രിയുടെ സ്റ്റാഫുകൾ ഒന്നടങ്കം രാജിവെച്ച വൻ അഴിമതികൾ നടന്നിട്ടും കേന്ദ്ര ഏജൻസികളെ ഭയന്ന് ദേശീയ മാധ്യമങ്ങൾ ഇതെല്ലാം ബോധപൂർവ്വം തമസ്കരിക്കുകയാണ്. എന്നാൽ രാജ്യത്തെ ജനങ്ങളെയും വിശ്വാസികളെയും വഞ്ചിക്കുന്ന ഈ അഴിമതി ഭരണകൂടത്തിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പോരാട്ടം തുടരുക തന്നെ ചെയ്യും', കെസി വേണുഗോപാൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+