• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎസ്എസ് ലക്ഷ്യമിടുന്നത് വിഡി സതീശന്റെ മതേതര പ്രതിഛായ തകർക്കാർ;സത്താര്‍ പന്തല്ലൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം;പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മതേതര പ്രതിഛായ തകർക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍.ഗോൾവാൾക്കെതിരായ പരാമർശത്തിൽ കേസുമായി മുന്നോട്ടു പോകുന്നതിന് പകരം അദ്ദേഹത്തെ ആക്ഷേപിക്കാനും,കരിവാരി തേക്കാനുമാണ് ബിജെപി - ആർഎസ്എസ് നേതാക്കൾ കൂട്ടത്തോടെ ശ്രമിക്കുന്നത്.
വർഗ്ഗീയ ശക്തികൾക്ക് വലിയ വളക്കൂറുള്ള പുതിയ കാലത്ത് വിഡി സതീശൻ തീർക്കുന്ന രാഷ്ട്രീയ പ്രതിരോധം ബിജെപിയെ വളരെയേറെ അലോസരപ്പെടുത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'ദിലീപിന്റെ മകൾ മഹാലക്ഷ്മിക്ക് ഈ 5കൊല്ലം സ്വസ്ഥത കിട്ടിയെന്ന് തോന്നുന്നുണ്ടോ?നടന് പങ്കുണ്ടെന്ന് കരുതുന്നില്ല''ദിലീപിന്റെ മകൾ മഹാലക്ഷ്മിക്ക് ഈ 5കൊല്ലം സ്വസ്ഥത കിട്ടിയെന്ന് തോന്നുന്നുണ്ടോ?നടന് പങ്കുണ്ടെന്ന് കരുതുന്നില്ല'

1


മത രാഷ്ട്രം ലക്ഷ്യം വെക്കുന്നവർക്കിടയിൽ നിലവിൽ ഏക വിലങ്ങുതടിയായി രാജ്യത്ത് അവശേഷിക്കുന്നത് നമ്മുടെ മഹത്തായ ഭരണഘടന മാത്രമാണ്. വിവേചനവും, പാർശ്വവൽക്കരണവും ഏറ്റുവാങ്ങുന്ന ജനലക്ഷങ്ങൾ അതു കൊണ്ടു തന്നെ ഭരണഘടനയെ പ്രാണവായുവായാണ് കാണുന്നത്. ഭരണഘടനക്കെതിരായ അബദ്ധ പരാമർശങ്ങളെ തുടർന്ന് സജി ചെറിയാൻ രാജിവെച്ചത് ഏതെങ്കിലും ഒരു പക്ഷത്തിൻ്റെ വിജയമായല്ല കാണുന്നത്. മറിച്ച് യു.ഡി.എഫും, എൽ.ഡി.എഫുമടങ്ങുന്ന കേരളീയ ജനാധിപത്യ സമൂഹത്തിൻ്റെ ജാഗ്രതയുടെ അടയാളപ്പെടുത്തലാണ്.

2


ഭരണഘടന, ദേശീയപതാക, ദേശീയഗാനം എന്നിവയോടൊക്കെ ഉള്ളിൽ വിയോജിപ്പ് സൂക്ഷിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. സജി ചെറിയാൻ, എം.എസ് ഗോൾവൾക്കറുടെ "ബഞ്ച് ഓഫ് തോട്ട്സ് " വായിച്ചിട്ടാണ് അഭിപ്രായം പറയുന്നതെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന വരാൻ കാരണമതാകാം. ഇരുപത്തിനാല് മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യം ആർ.എസ്.എസ് ഉയർത്തിയത് വി.ഡി.സതീശൻ അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പ്രസ്താവന ഏതെങ്കിലും തരത്തിൽ തന്നെ മുറിപ്പെടുത്തിയതായി സജി ചെറിയാൻ ഇതുവരെ പറഞ്ഞിട്ടില്ല എന്നത് ആശങ്കപ്പെടുത്തുന്നതുമാണ്.

3

വി.ഡി.സതീശൻ്റെ ഉറച്ച നിലപാടിനെ തുടർന്ന് കേസുമായി മുന്നോട്ടു പോകുന്നതിന് പകരം അദ്ദേഹത്തെ ആക്ഷേപിക്കാനും, കരിവാരി തേക്കാനും ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയിട്ടുണ്ട്. വി.ഡി.സതീശൻ്റെ മതേതര പ്രതിഛായയെ ആണ് അവർ ലക്ഷ്യം വെക്കുന്നത്.
ഹിന്ദു വിശ്വാസവും, ചിരപുരാതനമായ അതിൻ്റെ വൈവിധ്യങ്ങളും രാഷ്ട്രീയ ആയുധമാക്കിയാണ് ബി.ജെ.പി വേരുകൾ പടർത്തുന്നത്. എന്നാൽ സംഘപരിവാറിൻ്റെ ഹിന്ദുത്വയല്ല യഥാർത്ഥ ഹൈന്ദവ ധർമ്മമെന്നും, ഭരിക്കേണ്ടത് ഹിന്ദുത്വയല്ലെന്നും രാഹുൽ ഗാന്ധി ഈയിടെ വ്യക്തമാക്കിയിരുന്നു.സമാനമായി താൻ ക്ഷേത്രാരാധനയിലും, അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന ഹൈന്ദവ വിശ്വാസിയാണെന്നും, ഇതര മതസ്ഥരുടെ ഇതിനുളള അവകാശത്തിനു നേരെ കൈയ്യുയർത്തുന്നവരെ തടയാൻ ഏറ്റവും മുമ്പിൽ താനുണ്ടാവും എന്ന് പ്രഖ്യാപിച്ചാണ് വി.ഡി. സതീശൻ കേരളത്തിൽ വർഗ്ഗീയതക്കെതിരെ ഉറച്ച നിലപാടുകൾ എടുത്തു പോന്നിട്ടുള്ളത്.

4


വർഗ്ഗീയ ശക്തികൾക്ക് വലിയ വളക്കൂറുള്ള പുതിയ കാലത്ത് വി.ഡി.സതീശൻ തീർക്കുന്ന രാഷ്ട്രീയ പ്രതിരോധം ബി.ജെ.പിയെ വളരെയേറെ അലോസരപ്പെടുത്തുന്നത് സ്വാഭാവികമാണ്.സംഘ പരിവാർ തന്നെ ആരോപണവുമായി വരുന്ന സാഹചര്യത്തിൽ പ്രഥമ ദൃഷ്ട്യാ ഉദ്ദേശ്യം വ്യക്തമാണ്. സംഘപരിവാർ അജണ്ടകൾക്കെതിരെ വി.ഡി.സതീശനെ പോലെയുള്ള ലക്ഷ്യവേധിയും, പ്രഹര ശേഷിയുമുള്ള ജന നേതാക്കളിൽ മതേതര ജനാധിപത്യ സമൂഹത്തിനുള്ള പ്രതീക്ഷകൾ വളരെയേറെയാണ്.

മഞ്ജു മാറ്റിപിടിച്ച ലുക്ക് ഭാവന ഏറ്റെടുത്തോ? ഇവിടെ ഏത് ലുക്കും വഴങ്ങുമല്ലോ..പൊളി ചിത്രങ്ങൾ

English summary
RSS is targeting VD Satheesan's secular image; Sathar Pantallur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X