രാജ്യത്തിന്റെ പുരോഗതിയുടെ മുഖ്യ ശത്രുക്കള്‍ ആഎസ്എസ് സംഘ് പരിവാര്‍ ശക്തികളാണെന്ന് കാനം രാജേന്ദ്രന്‍
പേരാമ്പ്ര: നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ മുഖ്യ ശത്രുക്കള്‍ ആഎസ് എസ് സംഘ് പരിവാര്‍ ശക്തികളാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.സിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് വേണ്ടി പൈതോത്ത് റോടില്‍ നിര്‍മ്മിച്ച എം. കുമാരന്‍ മാസ്റ്റര്‍, ആവള നാരായണന്‍ എന്നിവരുടെ നാമധേയത്തില്‍ സ്മാരക മന്ദിരം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ടൗണില്‍ റെഡ് വളണ്ടിയര്‍മാര്‍ച്ചും റാലിയും നടത്തി.
നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ മുഖ്യ ശത്രുക്കള്‍ ആഎസ് എസ് സംഘ് പരിവാര്‍ ശക്തികളാണെന്നും ഇതിനെതിരെ ജന സമൂഹം ഉണരണമെന്ന് ഉദ്ഘാടനശേഷം നടന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ജൂഡീഷ്യറിയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങള്‍ നമ്മുടെ മുന്നിലൂടെ കടന്നു പോയിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേറ്റുകളുടെ കോടികള്‍ എഴുതിത്തള്ളപ്പെടുമ്പോള്‍ പാവപ്പെട്ടവന്റെ മക്കളുടെ വിദ്യാഭ്യാസത്തിനെടുത്ത ലോണുകള്‍ തിരിച്ചുപിടിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ മത്സരിക്കുകയാണെന്ന് കാനം കുറ്റപ്പെടുത്തി.എ.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി.വി. ബാലന്‍, സത്യന്‍ മൊകേരി, അഡ്വ. വസന്തം, ഇ.കെ. വിജയന്‍, എം. നാരായണന്‍, സി.എന്‍. ചന്ദ്രന്‍, യൂസഫ് കോറോത്ത്, ആര്‍. ശശി എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications