മതം മാറിയതിന്റെ പേരില്‍ വെട്ടിക്കൊലപ്പെടുത്തി..ആര്‍എസ്എസ് ജില്ലാ നേതാവ് അറസ്റ്റില്‍
കൊടിഞ്ഞി ഫൈസൽ വധക്കേസിൽ അവസാന പ്രതിയും പിടിയിൽ
മലപ്പുറം. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യസൂത്രധാരനായ ആര്‍എസ്എസ് ജില്ലാ നേതാവ് അറസ്റ്റില്‍. കേസിലെ പത്താം പ്രതിയും ആര്‍എസ്എസ് ജില്ലാ ഭാരവാഹിയുമായ മഠത്തില്‍ നാരായണന്‍ ആണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. മതം മാറിയതിന്റെ പേരിലാണ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഫൈസലിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവരില്‍ പ്രമുഖനാണ് മഠത്തില്‍ നാരായണന്‍.

കേസില്‍ പിടിയിലാകാനുള്ള അവസാനത്തെ ആളാണ് ഇയാള്‍. ഇതോടെ കേസിലെ 15 പ്രതികളും പിടിയിലായിരിക്കുകയാണ്. സംഭവശേഷം നാരായണന്‍ ഒളിവിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ബിബിന്‍ കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു. ഗള്‍ഫില്‍ നിന്നും ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ നാട്ടിലെത്തിയപ്പോഴാണ് കൊലപാതകത്തിന് ഇരയായത്. ഫൈസലിനൊപ്പം കുടുംബവും മതം മാറിയിരുന്നു.












Click it and Unblock the Notifications