കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണം...!! ആര്‍എസ്എസ് ആരെയും കൊന്നില്ലെന്ന്..!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: സംഘപരിവാര്‍ ശക്തികള്‍ക്ക് കേരളം വളരെക്കാലമായി കിട്ടാക്കനിയായി തുടരുകയാണ്. കേന്ദ്രഭരണത്തിന്റെ ബലത്തില്‍ കേരളം പിടിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട് സംഘപരിവാര്‍. കേരളത്തില്‍ സിപിഎമ്മും ബിജെപിയും അക്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പ്രചാരണം നടക്കുന്നത് സിപിഎം അക്രമത്തെ കുറിച്ച് മാത്രമാണ്. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന് വരെ ആവശ്യപ്പെട്ടിരിക്കുന്നു ആര്‍എസ്എസ്. സിപിഎം സര്‍ക്കാരിന്റെ സഹായത്തോടെ ആക്രമണങ്ങള്‍ അഴിച്ച് വിടുകയാണ് എന്നും അതിനാല്‍ അതിക്രമങ്ങള്‍ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ ആവശ്യപ്പെടുന്നു.

ദിലീപിന് മുന്നിലെ പ്രധാന വെല്ലുവിളി മുന്‍ഭാര്യ...!! മഞ്ജുവിന്റെ വാക്ക് ദിലീപിന് കൊലച്ചോര്‍..!!

RSS

ദിലീപിന് മാത്രമല്ല..സഹോദരിക്കും പണി കൊടുത്ത് അപ്പുണ്ണി..!! പോലീസ് നിർണായക നീക്കത്തിന്..!!

കേരളത്തില്‍ നടക്കുന്നത് കേവലം സിപിഎം- ആര്‍എസ്എസ് സംഘട്ടനമല്ല. സിപിഎം കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ അക്രമപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഐസിസില്‍ ചേരുന്നതെന്നും ആര്‍എസ്എസ് നേതാവ് ആരോപിച്ചു. സിപിഎം ആക്രമണത്തിനെതിരെ ചെറുത്ത് നില്‍പ്പ് മാത്രമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും ദത്താത്രേയ ഹൊസബൊളെ ന്യായീകരിക്കുന്നു.

English summary
RSS leader demands for presidential rule in Kerala.
Please Wait while comments are loading...