Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം വയസില്‍ ശാഖയില്‍ പോയി തുടങ്ങി, ഇനി സഹിക്കാനാവില്ല; ആര്‍എസ്എസ് നേതാവ് സിപിഐഎമ്മിലേക്ക്....

ഹിന്ദു ഐക്യവേദി മുന്‍ സംസ്ഥാന സെക്രട്ടറിയായ പി പത്മകുമാറാണ് ആര്‍എസ്എസില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നത്.

തിരുവനന്തപുരം: ആര്‍ എസ് എസിന്റെ കൊലപാതക രാഷ്ട്രീയത്തിലും മനുഷ്യത്വ രഹിത നിലപാടിലും പ്രതിഷേധിച്ച് പ്രമുഖ ആര്‍ എസ് എസ് നേതാവും ഹിന്ദു ഐക്യവേദി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി പത്മകുമാര്‍ ഇനി സി പി ഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കഴിഞ്ഞ കാലത്തെ തെറ്റുകള്‍ പൊറുത്ത് സി പി എം അംഗമാക്കണമെന്ന് അപേക്ഷിക്കുന്നതായും പത്മകുമാറിന്റെ കുറിപ്പിലുണ്ട്.

അതേസമയം, പത്മകുമാര്‍ സി പി ഐ എമ്മില്‍ ചേര്‍ന്നതായി സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അറിയിച്ചു. പത്താം വയസു മുതല്‍ ശാഖയില്‍ പോയി തുടങ്ങിയ തനിക്ക് ഇനി സഹിക്കാനാവില്ലെന്നും, ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തോടും മനുഷ്യത്വ രഹിത നിലപാടുകളോടും കുറേ കാലമായി എതിര്‍പ്പുണ്ടായിരുന്നെന്നും ഇനിയും ഈ വിഴുപ്പ് ഭാണ്ഡം പേറാനാകില്ലെന്നും പത്മകുമാര്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

cpim

തിരിഞ്ഞു നോക്കുമ്പോള്‍ ഭയാനകമായ മൂകതയാണ് അനുഭവപ്പെടുന്നത്. തന്റെ മനസിലുണ്ടായിരുന്ന രാക്ഷസീയത ഓര്‍ത്ത് ഇപ്പോള്‍ ദു:ഖിക്കുന്നെന്നും, സുധീഷ് മിന്നിയും ഒ കെ വാസുവുമെല്ലാം ആര്‍എസ്എസ് വിട്ടപ്പോള്‍ പാര്‍ട്ടി വിടണമെന്ന് താനും മനസില്‍ വിചാരിച്ചിരുന്നതായും പത്മകുമാര്‍ പറഞ്ഞു.

padmakumarpressrelease

ഇപ്പോള്‍ നോട്ട് നിരോധന വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും സ്വീകരിച്ച നിലപാട് കൂടിയായപ്പോള്‍ ഇനി സഹിക്കാനാവില്ലെന്ന് തോന്നിയത് കൊണ്ടാണ് പാര്‍ട്ടി വിടുന്നത്. ആര്‍എസ്എസിന്‍റെ വിവിധ ജില്ലകളിലെ പ്രചാരകായും പത്മകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+