കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളക്ടറുടെ വിലക്കിന് പുല്ലുവില!പാലക്കാട്ടെ സ്കൂളിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പതാക ഉയർത്തി

ആർഎസ്എസ് മേധാവി സ്കൂളിൽ പതാക ഉയർത്താൻ പാടില്ലെന്ന് ജില്ലാ കളക്ടർ പി മേരിക്കുട്ടി നിർദേശം നൽകിയിരുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

പാലക്കാട്: ജില്ലാ കളക്ടറുടെ വിലക്ക് മറികടന്ന് പാലക്കാട്ടെ എയ്ഡഡ് സ്കൂളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പതാക ഉയർത്തി. മൂത്താംതറ കർണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിലാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്.

സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യം;രാജ്യം ഗോരഖ്പൂരിലെ കുഞ്ഞുങ്ങളോടൊപ്പമെന്നും പ്രധാനമന്ത്രിസുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യം;രാജ്യം ഗോരഖ്പൂരിലെ കുഞ്ഞുങ്ങളോടൊപ്പമെന്നും പ്രധാനമന്ത്രി

രാജ്യം എഴുപതിന്റെ നിറവിൽ....ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി...രാജ്യം എഴുപതിന്റെ നിറവിൽ....ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി...

നേരത്തെ, ആർഎസ്എസ് മേധാവി സ്കൂളിൽ പതാക ഉയർത്താൻ പാടില്ലെന്ന് ജില്ലാ കളക്ടർ പി മേരിക്കുട്ടി നിർദേശം നൽകിയിരുന്നു. ജനപ്രതിനിധികളോ, അദ്ധ്യാപകരോ അല്ലാത്തവർ ഗവൺമെന്റ്,എയ്ഡഡ് സ്കൂളുകളിൽ പതാക
ഉയർത്തുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജില്ലാ കളക്ടർ മോഹൻ ഭാഗവതിനെ പതാക ഉയർത്തുന്നതിൽ നിന്നും വിലക്കിയത്.

ചൊവ്വാഴ്ച പുലർച്ചെ...

ചൊവ്വാഴ്ച പുലർച്ചെ...

ആഗസ്റ്റ് 15 ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ജില്ലാ കളക്ടർ ഇതുസംബന്ധിച്ച നോട്ടീസ് സ്കൂൾ അധികൃതർക്ക് കൈമാറിയത്.

ആർഎസ്എസ് നേതാക്കൾ...

ആർഎസ്എസ് നേതാക്കൾ...

എന്നാൽ ജില്ലാ കളക്ടറുടെ വിലക്കിനെതിരെ ബിജെപി, ആർഎസ്എസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കളക്ടറുടെ നിർദേശം അംഗീകരിക്കാനാകില്ലെന്നായിരുന്നു ഇവരുടെ നിലപാട്.

പതാക ഉയർത്തുമെന്ന്...

പതാക ഉയർത്തുമെന്ന്...

എന്തുവില കൊടുത്തും സർ സംഘചാലക് മോഹൻ ഭാഗവത് സ്കൂളിൽ പതാക ഉയർത്തുമെന്നാണ് ആർഎസ്എസ് പ്രവർത്തകർ പ്രഖ്യാപിച്ചതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചു.

ആർക്കും ഉയർത്താം...

ആർക്കും ഉയർത്താം...

ഫ്ലാഗ് കോഡും നിയമവുമനുസരിച്ച് ആർക്കും ദേശീയ പതാക ഉയർത്താമെന്നാണ് ആർഎസ്എസ് ബിജെപി നേതാക്കൾ വാദിച്ചത്.

ഒടുവിൽ...

ഒടുവിൽ...

ഒടുവിൽ രാവിലെ 9.15ഓടെയാണ് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കർണ്ണകിയമ്മൻ സ്കൂളിൽ പതാക ഉയർത്തിയത്.

തഹസിൽദാരും മജിസ്ട്രേറ്റും...

തഹസിൽദാരും മജിസ്ട്രേറ്റും...

ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റും തഹസിൽദാരും സ്കൂളിലെത്തിയിരുന്നു. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവരുടെയെല്ലാം സാന്നിദ്ധ്യത്തിലാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്.

കേസെടുത്തേക്കും...

കേസെടുത്തേക്കും...

സർക്കാർ നിർദേശം മറികടന്ന് സ്കൂളിൽ പതാക ഉയർത്തിയ മോഹൻ ഭാഗവതിനെതിരെയും സ്കൂൾ മാനേജ്മെന്റിനെതിരെയും പോലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.

ആർഎസ്എസ് മാനേജ്മെന്റ്...

ആർഎസ്എസ് മാനേജ്മെന്റ്...

ആർഎസ്എസ് അനുഭാവികളുടെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളാണ് മൂത്താംതറ കർണ്ണകിയമ്മൻ സ്കൂൾ.

കേരളത്തിൽ...

കേരളത്തിൽ...

ആർഎസ്എസ് മേധാവിയായ മോഹൻ ഭാഗവത് കഴിഞ്ഞദിവസമാണ് കേരളത്തിലെത്തിയത്. ചൊവ്വാഴ്ച മൂത്താംതറ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം ആർഎസ്എസ് സംഘടിപ്പിക്കുന്ന വനിതാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

English summary
rss leader mohan bhagawat hosted national flag in palakkad school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X