കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി പരമേശ്വരന്‍ അന്തരിച്ചു; സംസ്കാരം മുഹമ്മയില്‍

  • By Desk
Google Oneindia Malayalam News

ഒറ്റപ്പാലം: മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി പരമേശ്വരന്‍ (93) അന്തരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒറ്റപ്പാലം പടിഞ്ഞാറേക്കര ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പദവിയിലിരിക്കെയാണ് അന്ത്യം. കൊച്ചി എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ജന്മസ്ഥലമായ ആലപ്പുഴ മുഹമ്മയില്‍ ഇന്ന് വൈകീട്ടാണ് സംസ്കാരം.

1926 ല്‍ ആലപ്പുഴ മുഹമ്മയില്‍ താമരശേരില്‍ ഇല്ലത്ത് പരമേശ്വര്‍ ഇളയതിന്‍റെയും സാവിത്രി അന്തർജനത്തിന്റെയും ഏറ്റവും ഇളയ മകനായാണ് ഇന്ത്യയില്‍ തന്നെ തന്നെ ആര്‍എസ്എസിന്‍റെ സൈദ്ധാന്തിക മുഖമായി മറായി പി പരമേശ്വരന്‍ ജനിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ പഠന കാലത്തത്താണ് ജനസംഘത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പിന്നീട് അദ്ദേഹം ജില്ലയിലെ സജീവ ജനസംഘം പ്രവര്‍ത്തകനായി.

 pp

1957 ല്‍ ജനസംഘത്തിന്‍റെ സംഘടനാ സെക്രട്ടറിയായ അദ്ദേഹം തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. 1992 ല്‍ കേരളത്തില്‍ നിന്നൊരാളെ മദ്ധ്യപ്രദേശില്‍ നിന്ന് രാജ്യസഭ എം.പി ആക്കാന്‍ ബിജെപി തീരുമാനിച്ചപ്പോള്‍ ആദ്യം ഉയര്‍ന്നു വന്ന പേര് പി. പരമേശ്വരന്റേതായിരുന്നു. എന്നാല്‍ രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ ക്ഷണം അദ്ദേഹം നിരസിക്കുകയായിരുന്നു

കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയ അദ്ദേഹം സജീവ ആര്‍എസ്എസ് പ്രചാരകനായി തുടരുകയായിരുന്നു. കന്യാകുമാരി വിവേകാന്ദന കേന്ദ്രം അധ്യക്ഷൻ, ദില്ലി ദീൻ ദയാൽ റിസർച്ച് സെന്റർ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2004ൽ പത്മശ്രീ പുരസ്കാരവും 2018ൽ പത്മവിഭൂഷൺ പുരസ്കാരവും പി പരമേശ്വരനെ തേടിയെത്തി.

ദില്ലി: സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലെത്തിയില്ല, ഗുരുതര ആരോപണവുമായി ആംആദ്മിദില്ലി: സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലെത്തിയില്ല, ഗുരുതര ആരോപണവുമായി ആംആദ്മി

പതിനൊന്നാം തിയതി സിപിഎം വലിയ വായില്‍ ബഡായി വിടരുത്; പരിഹാസവുമായി സുരേന്ദ്രന്‍പതിനൊന്നാം തിയതി സിപിഎം വലിയ വായില്‍ ബഡായി വിടരുത്; പരിഹാസവുമായി സുരേന്ദ്രന്‍

English summary
rss leader p parameswaran passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X