കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സ്ത്രീപ്രവേശനം ആവാമെന്ന് തന്നെയാണ് ആര്‍എസ്എസിന്റെ അഭിപ്രായമെന്ന് ആര്‍വി ബാബു

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ ആര്‍എസ്എസ്എസിലേയും ബിജെപിയിലേയും വിവിധ നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ പരസ്യമായി സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആചാരസംരക്ഷണമെന്ന വാദം മുന്‍ നിര്‍ത്തി ഇക്കൂട്ടരില്‍ പലരും നിലപാട് മാറ്റി കോടതി വിധിക്കെതിരായി പരസ്യ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയായിരുന്നു.

<strong> പാലാ പിടിക്കാന്‍ ഇടതിന് അപ്രതീക്ഷിത സ്ഥനാര്‍ത്ഥി?: മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ പടവന്‍</strong> പാലാ പിടിക്കാന്‍ ഇടതിന് അപ്രതീക്ഷിത സ്ഥനാര്‍ത്ഥി?: മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ പടവന്‍

സ്ത്രീപ്രവേശനത്തെ കോടതി വിധിക്ക് മുമ്പ് തന്നെ അനുകൂലിച്ച കെ സുരേന്ദ്രനടക്കമുള്ള നേതാക്കളാണ് പിന്നീട് സമരത്തിന്‍റെ മുന്‍ നിരയില്‍ നിന്നത്. ഏറെ സംഘര്‍ഷഭരിതമായ മണ്ഡലകാലത്ത് സ്വീകരിച്ച നിലപാടില്‍ നിന്നും ഇപ്പോഴിതാ വിഷയത്തില്‍ വീണ്ടും നിലപാട് മാറ്റവുമായി രംഗത്ത് വന്നിരിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ്.

സംഘത്തിന്‍റെ അഭിപ്രായം

സംഘത്തിന്‍റെ അഭിപ്രായം

ശബരിമലയില്‍ സ്ത്രീപ്രവേശനം അടക്കമുള്ള ഏത് ആചാരമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്‍റെ അഭിപ്രായമെന്നാണ് ഒരു ഫേസ്ബുക്ക് കുറിപ്പിന് താഴെ നടന്ന ചര്‍ച്ചയില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു ഒരാള്‍ക്ക് മറുപടി കൊടുത്തത്.

പിണറായി വിജയനെ എതിര്‍ക്കാന്‍

പിണറായി വിജയനെ എതിര്‍ക്കാന്‍

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരായ പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്ന റെഡി ടു വെയ്റ്റ് ക്യാംപയിന്‍ നേതാവ് പദ്മപിള്ളയുടെ ആരോപണത്തിന് പിന്നാലെയാണ് ആര്‍ വി ബാബുവിന്‍റെ പ്രതികരണവും പുറത്തുവരുന്നത്.

ഏത് ആചാരമാറ്റവും

ഏത് ആചാരമാറ്റവും

ശബരിമലയില്‍ സ്ത്രീപ്രവേശനം അടക്കമുള്ള ഏത് ആചാരമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്‍റെ അഭിപ്രായം. ഇക്കാര്യം വിധി വന്നതിന് ശേഷം ഗോപാലന്‍ കുട്ടി മാസ്റ്റര്‍ ( ആര്‍എസ്എസ് പ്രാന്ത കാര്യവാഹക്) പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണെന്നും ആര്‍ വി ബാബു അഭിപ്രായപ്പെടുന്നു.

അന്നും ഇന്നും

അന്നും ഇന്നും

എന്നാല്‍ ആചാര്യന്മാരും തന്ത്രിമാരും ബന്ധപ്പെട്ടവരും ചേര്‍ന്ന് തീരുമാനിക്കണമെന്നാണ് അന്നും ഇന്നും സംഘം പറയുന്നത്. സര്‍ക്കാര്‍ തെറ്റായ രീതിയില്‍ വിധി നടപ്പിലാക്കാന്‍ പുറപ്പെട്ടപ്പോഴാണ് നാം സമരവുമായി രംഗത്ത് വന്നതെന്നും ശ്രീരാജ് എന്ന വ്യക്തിക്ക് കൊടുത്ത മറുപടിയില്‍ ആര്‍വി ബാബു വ്യക്തമാക്കുന്നു.

പദ്മ പിള്ളയും

പദ്മ പിള്ളയും

സ്ത്രീപ്രവേശന വിധിക്കെതിരായ പ്രക്ഷോഭത്തിലെ സംഘപരിവാര്‍ നിലപാടിനെ വിമര്‍ശിച്ച് റെഡി ടു വെയ്റ്റ് ക്യാപയ്ന്‍ നേതാവ് പദ്മ പിള്ളയും നേരത്തെ രംഗത്ത് എത്തിയിരുന്നു. ഭാസ്‌ക്കര്‍ ടി ദാസ് എന്നയാളുടെ പോസ്റ്റിന് താഴെയിട്ട കമന്‍റിലായിരുന്ന പദ്മ പിള്ള ആര്‍എസ്എസിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.

ഏകദേശം ക്ലിയറായി വരുന്നുണ്ട്

ഏകദേശം ക്ലിയറായി വരുന്നുണ്ട്

ഒരു കാര്യം ഏകദേശം ക്ലിയറായി വരുന്നുണ്ട്. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടില്‍ ചവിട്ടു കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ, അയ്യപ്പക്ഷേത്രത്തിലോ അവിടത്തെ തന്ത്ര ആഗമങ്ങളോട് ഉള്ള ബഹുമാനമോ കൊണ്ടല്ല , പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്നായിരുന്നു പദ്മപിള്ളയുടെ കമന്‍റ്.

ശബരിമല ഒരു വോട്ടുബാങ്ക്

ശബരിമല ഒരു വോട്ടുബാങ്ക്

ശബരിമല ഒരു വോട്ടുബാങ്ക്, പൊളിറ്റിക്കല്‍ അടവുനയം മാത്രമായിരുന്നു അവര്‍ക്ക്. ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ പറ്റുന്നു എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നുവെന്നും കമന്‍റില്‍ പദ്മ പിള്ള വ്യക്തമാക്കി.

തര്‍ക്കം

തര്‍ക്കം

ശബരിമല വിഷയയത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടയിലാണ് ശബരിമലയിലെ സുപ്രീം കോടതി വിധിക്കെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന പദ്മപിള്ള ഇത്തരമൊരു അഭിപ്രായവുമായി രംഗത്തുവരുന്നത്.

അണികളും

അണികളും

ആര്‍വി ബാബുവിന്‍റെയും പദ്മ പിള്ളയുടേയും പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിള്ള നിരവധി ബിജെപി ആര്‍എസ്എസ് അനുകൂലികള്‍ ഇരുവരേയും അനുകൂലിച്ചും എതിര്‍ത്തും രംഗത്ത് എത്തിയിട്ടുണ്ട്. പരസ്യമായ വിഴുപ്പലക്കലുകള്‍ ഒഴിവാക്കണമെന്നാണ് അണികളുടെ ആവശ്യം.

English summary
rss leader rv babau on sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X