കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയി ഒന്നാം നമ്പര്‍ മതമാഫിയ, ആർഎസ്എസിന് ആൾദൈവങ്ങളോട് പ്രീതിയെന്ന് മുന്‍ ബൗദ്ധിക് പ്രമുഖ്

ആർഎസ് എസിന്റെ നിലപാട് ആ പ്രസ്താനത്തിന്റെ തകർച്ചയ്ക്ക് വഴിവെയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയേയും യോഗ ഗുരു ബാബ രാംദേവിനേയും ആഞ്ഞടിച്ച് കേസരി പത്രാധിപരും ആർഎസ്എസ് മുൻ ബൗദ്ധിക് പ്രമുഖ് സോമശേഖർ. മാതാ അമൃതാനന്ദമായി കേരളത്തിലെ ഒന്നാം നമ്പർ മതമാഫിയാ നേതാവാണെന്ന് സേമശേഖർ അഭിപ്രായപ്പെട്ടു. കൈരളി പീപ്പിളിനു നൽകിയ അഭിമുഖത്തിലാണ് ആർഎസ്എസിന്റെ നിലപാടുകൾക്കെതിരെ ആഞ്ഞടിച്ചത്.

matha amruthanathamayi

ട്രംപിന്റെ ഇപ്പോഴത്തെ കാമുകി നീല ചിത്രത്തിലെ നായികയോ! മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽട്രംപിന്റെ ഇപ്പോഴത്തെ കാമുകി നീല ചിത്രത്തിലെ നായികയോ! മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

ആർഎസ് എസിന്റെ നിലപാട് ആ പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്ക് വഴിവെയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ മനസിൽ ചാപ്യല്യമുള്ളവരാണ് ആൾദൈവങ്ങളുടെ പിന്നാലെ പോകുന്നത്. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് നേതൃത്വം പിന്തിരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഉദയകുമാർ കേസ്; കട്ടിലും കമ്പിയും കൊണ്ടുവന്നത് സായുധസേന ക്യാമ്പിൽ നിന്ന്, പോലീസുകാരന്റെ മൊഴി ഉദയകുമാർ കേസ്; കട്ടിലും കമ്പിയും കൊണ്ടുവന്നത് സായുധസേന ക്യാമ്പിൽ നിന്ന്, പോലീസുകാരന്റെ മൊഴി

പ്രസ്ഥാനത്തിന്റെ തിളക്കം കുറയ്ക്കുന്നു

പ്രസ്ഥാനത്തിന്റെ തിളക്കം കുറയ്ക്കുന്നു

ഇത്തരം ആൾ ദൈവങ്ങളുടെ പിന്നാലെ പോകുന്നതു കൊണ്ടാണ് ആർഎസ്എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നത്. കൂടാതെ ദൈവത്തിന്റെ അടുത്ത ആരാധകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്ക് ഒരു തരം മാനസിക രോഗത്തിന്റെ ലക്ഷ്യണമുള്ളവരാണെന്നും സോമശേഖരൻ വ്യക്തമാക്കി. ആർഎസ്എസിന്റെ നിലപാടുകൾ ശുദ്ധ അസംബന്ധമാണെന്നും അത് പ്രസ്ഥാനത്തിന്റെ നാശത്തിലേയ്ക്ക് വഴിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മീയതയുടെ മറവിൽ കുറ്റകൃത്യങ്ങൾ

ആത്മീയതയുടെ മറവിൽ കുറ്റകൃത്യങ്ങൾ

മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബ രാംദേവ് തുടങ്ങിയ ആൾദൈവങ്ങൾ മത മാഫിയ മാഫിയയാണ്. ആത്മീയതയുടെ മറവിൽ അവർ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഇവരെ മതമാഫിയയെന്ന് വിളിക്കുന്നതെന്നും സേമശേഖരൻ കൂട്ടിച്ചേർത്തു. ഗോതമ്പും മറ്റും പൊടി തരങ്ങളും കച്ചവടം ചെയ്തു വന്നിരുന്ന ബാബ രാംദേവിനെ പോലെയുള്ള ഇപ്പോൾ വലിയ അധോലോക സാമ്രാജ്യത്തിന്റെ ഉടമകളാണ്. കൂടാതെ ആത്മീത ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിനെതിരേയും ഇദ്ദേഹം ആരോപണം ഉയർത്തിയിരുന്നു. ശ്രീശ്രീയെ പോലെയുള്ളവരെ അടുപ്പിക്കരുതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

മതത്തെ കച്ചവടമാക്കരുത്

മതത്തെ കച്ചവടമാക്കരുത്

മതത്തേയും ആത്മീയതയേയും കച്ചവടമാക്കുന്നവരെ അടുപ്പിക്കരുതെന്നും സേമശേഖരൻ പറഞ്ഞു. ഇത്തരം ആൾ ദൈവങ്ങളുമായി സംഘപരിവാർ നേതാക്കൾ അടുത്ത ബന്ധമുണ്ട്. ഇതിൽ തനിയ്ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആർഎസ്എസിന് മതത്തിന്റെ പേരിൽ വിവേകം നഷ്ടപ്പെട്ടിരിക്കുന്നു. പ്രസ്ഥാനത്തിന് ആൾദൈവങ്ങളോടുളള സ്നേഹം ദിനംപ്രതി വർധിച്ചു വരുകയാണെന്നും സേമശേഖരൻ അഭിപ്രായപ്പെട്ടു. കൂടാതെ ഇന്ന് ആ ആർഎസ്എസ് എന്ന പ്രസ്ഥാനം ആൾദൈവങ്ങളുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

സംസ്ഥാന നേതൃത്വത്തിന് വിമർശനം

സംസ്ഥാന നേതൃത്വത്തിന് വിമർശനം

ഇതിനു മുൻപും സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് സേമശേഖർ രംഗത്തെത്തിയിരുന്നു. കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ലെന്നും സോമശേഖരന് പറഞ്ഞിരുന്നു. ദേശീയ തലത്തിലുള്ള പാര്‍ട്ടിയുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന് സംസ്ഥാന നേതൃത്വത്തിന് ആകുന്നില്ല. ചില സംഘടിത സമുദായ നേതാക്കളെ കൂടെ കൂട്ടിയതുകൊണ്ട് മാത്രം പാര്‍ട്ടിക്ക് ജനങ്ങളുടെ അംഗീകാരം നേടാനാവില്ല. ഇതിനു പകരം അസംഘടിതരായ ജനങ്ങളെ സംഘടിപ്പിക്കുകയാണ് വേണ്ടത്. അതാണ് ശരിയായ സംഘ പ്രവര്‍ത്തനമെന്നും മുൻപൊരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു.

English summary
rss leader somashekhar statement about matha amruthanadamay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X