നാഥുറാം ഗോഡ്സെ ചെയ്തത് മഹദ് കൃത്യം.. അല്പം നേരത്തേ ആകാമായിരുന്നെന്ന് സംഘപരിവാര്‍ നേതാവ്
ഗാന്ധിയുടെ കൊലപാതകത്തെ ന്യായീകരിച്ച് സംഘപരിവാര്‍ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാഥുറാം വിനായക് ഗോഡ്സെ ചെയ്തത് മഹദ് കൃത്യമാണെന്നാണ് സംഘപരിവാര്‍ നേതാവായ നിവേദ്യം രാമചന്ദ്രന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ആ കൊല കുറച്ച് നേരത്തേ ആയിരുന്നെങ്കില്‍ ഭാരതം ഹിന്ദുരാഷ്ട്രമായിരുന്നേനെയെന്ന് പോസ്റ്റില്‍ രാമചന്ദ്രന് പറയുന്നു.
ഗോഡ്സേയുടെ ജന്മദിനമായ മെയ് 19 നാണ് ഗാന്ധി വധത്തെ ന്യായീകരിച്ചും ഗോഡ്സെയെ മഹത്വവത്കരിച്ചും പാലക്കാട്ടുകാരനായ രാമചന്ദ്രന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

ഗാന്ധി 'കൊല', പാതകം അല്ല
സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്രന് സംഘപരവാറിന്റെ നിരവധി സംഘങ്ങളില്‍ അംഗമായിരുന്നെന്നും പ്രൊഫൈലില്‍ കുറിച്ചിട്ടുണ്ട്. ഗാന്ധി വധത്തെ 'കൊല' എന്ന് വിളിക്കാന്‍ മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതൊരിക്കലും പാതകമാകില്ലെന്നും രാമചന്ദ്രന് പറയുന്നു. ഗാന്ധി വധം കുറച്ചു വര്‍ഷങ്ങള്‍ നേരത്തേ നടന്നിരുന്നതെങ്കില്‍ നേതാജി നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. നെഹ്റു കുടുംബം അപ്രസക്തമായേനെ എന്നും രാമചന്ദ്രന് കുറിച്ചു.

ഹിന്ദുരാഷ്ട്രം
ഗാന്ധിയെ മുന്‍പേ കൊലപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു ഇന്ത്യ ഹിന്ദു രാഷ്ട്രം ആകുമായിരുന്നു ഗോമാതാവ് ദേശീയ മൃഗമാകുമായിരുന്നു, ഗോവധ നിരോധനം നടപ്പായേനെയെന്നും ഗോഡ്സെയെ ആവോളം പുകഴ്ത്തി രാമചന്ദ്രന് ഇട്ട പോസ്റ്റില്‍ പറയുന്നു.

ബലിദാനി
ഭാരതത്തിന്റെ വീരപുത്രന് വീര ബലിദാനി എന്നിങ്ങനെയെല്ലാം രാമചന്ദ്രന് വിനായക് ഗോഡ്സെയെ തന്റെ പോസ്റ്റിലൂടെ വിശേഷപ്പിക്കുന്നുണ്ട്. ഗാന്ധിവധം വൈകിയതില്‍ മാത്രമേ തനിക്ക് പരിഭവം ഉള്ലൂവെന്നും ആ മഹദ് കൃത്യം ചെയ്ത ഗോഡ്സേയോട് ഭാരതം കടപ്പെട്ടിരിക്കുന്നുവെന്നും ഭാരതം നിലനില്‍ക്കുന്നത് തന്നെ ഗോഡ്സെയുടെ ത്യാഗത്തിലാണെന്നും രാമചന്ദ്രന് തന്റെ പോസ്റ്റില്‍ പറയുന്നു. ഇതിന് മുന്‍പും സംഘപരിവാര്‍ നേതാക്കള്‍ ഗോഡ്സെ വധത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ഗോഡ്സേയ്ക്കായി അമ്പലം പണിയണമെന്ന് നേരത്തേ സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്
എനിക്ക് ''നാഥുറാം...
വിനായക് ഗോഡ്സേ'' യോട് ആരാധനയാണുള്ളത്..
തികഞ്ഞ ആരാധന.. ഒപ്പം ഒരു ചെറിയ പരിഭവവും..
ആ കൊല...(കൊലയെന്നേ വിളിക്കൂ..അതൊരിക്കലും പാതകമല്ല..)
കുറച്ചു വര്‍ഷങ്ങള്‍ നേരത്തേ ചെയ്തിരുന്നെങ്കില്‍...
നേതാജി...നമ്മോടൊപ്പം ഉണ്ടായിരുന്നേനെ...
നെഹ്റു ..കുടുംബം അപ്രസക്തമായേനെ..
ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു...
ഭാരതം..ഹിന്ദു രാഷ്ട്രമായിരുന്നേനെ...
ഗോമാതാവ്...ദേശീയ മൃഗമായേനെ..ഗോവധ നിരോധനം നടപ്പായേനെ..
വൈകിയാണെങ്കിലും ആ മഹദ് കൃത്യം ചെയ്ത അങ്ങയോട് കടപ്പെട്ടിരിക്കുന്നു ഭാരതം..
ഭാരതം ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നത് താങ്കളുടെ ആ ത്യാഗത്താലാണ്...
ഭാരതത്തിന്റെ വീരപുത്രന് വീര ബലിദാനി നാഥുറാം വിനായക് ഗോഡ്സേയുടെ ജന്മദിനമാണിന്ന്...
പോസ്റ്റിന്റെ പൂര്‍ണരൂപം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications