India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ചായ്വുള്ളവര്‍ പൊലീസ് സേനയില്‍ നിര്‍ണായക ചുമതകള്‍ കയ്യാളാന്‍ ശ്രമിക്കുന്നു; കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസ് സേനയില്‍ നിര്‍ണായക ചുമതകള്‍ കയ്യാളുന്നതിന് ആര്‍എസ്എസ് ചായ്വുള്ളവരുടെ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ആകാനാണ് താല്‍പര്യമെന്ന് കോടിയേരി വ്യക്തമാക്കി. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് കോടിയേരി പൊലീസ് സേനയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

കേരള പൊലീസിനെതിരെ സിപിഐ നേതാവ് ആനി രാജ സമാനമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനെ പാരോക്ഷമായി അംഗീകരിക്കുന്നതാണ് കോടിയേരിയുടെ പ്രതികരണം. പൊലീസില്‍ സംഘപരിവാര്‍ സ്വാധീനമുള്ളവരുടെ എണ്ണം കൂടുന്നുവെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇത് ഉള്‍ക്കൊള്ളുന്ന പ്രതികരണം കൂടിയാണ് കോടിയേരിയുടേത്.

സിപിഎം അനുകൂലികളായ പൊലീസുകാര്‍ക്ക് റൈറ്റര്‍ പോലുള്ള തസ്തികകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ല. പേഴ്‌സണല്‍ സ്റ്റാഫിലേക്കുള്ള ജോലിയിലാണ് അവരുടെ നോട്ടം. പാര്‍ട്ടിയില്‍ വിഭാഗീയത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലെ വിഭാഗിയതയെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയില്‍ വിഭാഗീയത അംഗീകരിക്കില്ലെന്നും പറഞ്ഞ അദ്ദേഹം ഒരാളെ മാത്രം ചാരിനില്‍ക്കാമമെന്ന് കരുതരുതെന്ന് വ്യക്തമാക്കി. ചാരിനില്‍ക്കുന്ന മതില്‍ തകര്‍ന്നാല്‍ താഴെ വീഴും. ജില്ലയിലെ മൂന്ന് ഏരിയാ കമ്മിറ്റികളില്‍ വിഭാഗീയതയുടെ അവശിഷ്ടങ്ങളുണ്ടെന്ന പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കോടിയേരിയുടെ പരാമര്‍ശം .

ഒന്നാം പിണറായി സര്‍ക്കാരിനെയും ഇപ്പോഴത്തെ സര്‍ക്കാരിനെയും താരതമ്യപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ കുറിച്ച് ആദ്യം പറഞ്ഞതെല്ലാം മാധ്യമങ്ങള്‍ പിന്നീട് തിരുത്തിയിട്ടുണ്ട്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യരുതെന്ന് പാര്‍ട്ടി ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഓരോരുത്തരുടെയും ബൗധികനിലവാരവും പാര്‍ട്ടി ബോധവും അനുസരിച്ചാണ് സത്യപ്രതിജ്ഞാരീതിയെന്നും കോടിയേരി വ്യക്തമാക്കി .

മാപ്പിരക്കല്‍ ആര്‍എസ്എസ് സംസ്‌കാരമാണ്, തുറന്നടിച്ച് എംവി ജയരാജന്‍

കണ്ണൂര്‍: മാപ്പിരക്കല്‍ ആര്‍എസ്എസ് സംസ്‌കാരമാണെന്നും കൊള്ളരുതായ്മകള്‍ മുഴുവന്‍ ചെയ്തു കഴിഞ്ഞതിനു ശേഷം മാപ്പിരക്കുന്നവര്‍ മാപ്പ് എന്ന രണ്ടക്ഷരത്തെയാണ് വ്യഭിചരിക്കുന്നതെന്നും സിപിഎം നേതാവ് എംവി ജയരാജന്‍ പറഞ്ഞു. 2021ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ ബിജെപി എംപി തേജസ്വിനി സൂര്യ ഉഡുപ്പി ശ്രീകൃഷ്ണമഠത്തില്‍ നടത്തിയ വിദ്വേഷപ്രസംഗം ഇപ്രകാരമായിരുന്നു. ' ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ ക്ഷേത്രങ്ങളും ഹിന്ദു സംഘടനകളും വാര്‍ഷിക പദ്ധതി തയ്യാറാക്കി യുദ്ധകാലടിസ്ഥാനത്തില്‍ രംഗത്തിറങ്ങണം'. മതനിരപേക്ഷ ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ നടത്തിയ ഒരു എംപിയാണ് ദേശദ്രോഹ പ്രസ്താവന നടത്തിയത്. സ്വാഭാവികമായും ഈ പ്രതികരണം വിവാദമായി . വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വന്നു. പിന്നാലെ എംപിയുടെ മാപ്പും വന്നു . ഗോവ നിയമസഭ ഇലക്ഷന്‍ നടക്കാനിരിക്കുന്ന ഘട്ടമായതിനാലാണ് മാപ്പ് .

ഹരിദ്വാറിലെ സന്യാസി സമ്മേളനത്തില്‍ റായ്പൂരിലെ ധര്‍മ്മ സന്‍സാദ് സ മ്മേളനത്തിലെ സംഘപരിവാര്‍ നേതാക്കള്‍ നടത്തിയ വിദ്വേഷപ്രസംഗം മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ കൊലവിളി ഭീഷണിയായിരുന്നു. പ്രസംഗത്തില്‍ ചിലര്‍ മഹാത്മാഗാന്ധിയെ അപമാനിക്കുകയും കൊലയാളിയായ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചെടുക്കാന്‍ ഇസ്ലാമികള്‍ നടത്തുന്ന ലക്ഷ്യത്തിനെതിരെ അണിനിരക്കണമെന്നും അവര്‍ ആഹ്വാനം ചെയ്‌തെന്നും എംവി ജയരാജന്‍ പറഞ്ഞു.

സംഘപരിവാർ നേതാക്കളുടെ പ്രതികരണങ്ങൾ കലാപാഹ്വാനത്തിനുള്ളതാണ്. ഇത്തരം പ്രതികരണങ്ങൾ നടത്തിയതിനുശേഷം മാപ്പിരക്കുന്നവരോട് ജനാധിപത്യ മതേതര വിശ്വാസികൾക്കും മതവിശ്വാസികൾക്കും പൊറുക്കാനാവില്ല. സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാരോട് മാപ്പിരന്നു വഞ്ചിച്ചവരുടെ പിന്മുറക്കാരാണ് ഇക്കൂട്ടർ. ഇവർ നാടിന്റെ ശത്രുക്കളാണ്. ഇവരെ ഒറ്റപ്പെടുത്തുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  പ്രായാധിക്യമുള്ളവരിലും വാക്സിന്‍ എടുക്കാത്തവരിലും മരണ സാധ്യത കൂടുതല്‍
  English summary
  RSS leaners try to carry out crucial duties in the police force Says Kodiyeri Balakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X