കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ട്വിസ്റ്റ്! തിരുവനന്തപുരത്ത് കെ സുരേന്ദ്രന് ആര്‍എസ്എസ് നറുക്ക്? ശ്രീധരന്‍ പിള്ള ഔട്ട്!

  • By
Google Oneindia Malayalam News

കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കാന്‍ ആര്‍എസ്എസ് നീക്കങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ആര്‍എസ്എസ് നേതൃത്വം ചര്‍ച്ച നടത്തും. കോട്ടമൈതാനിയിലെ പൊതുയോഗത്തിന് ശേഷം തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ അമിത് ഷാ വിലയിരുത്തും.

അതേസമയം നിര്‍ണായകമായ തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനത്തിന് പകരം കെ സുരേന്ദ്രന്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കുമ്മനത്തെ മടക്കി കൊണ്ടുവരാന്‍ കഴിഞ്ഞില്ലേങ്കില്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതാകും ഗുണം ചെയ്യുകയെന്ന് ആര്‍എസ്എസ് കണക്ക്കൂട്ടുന്നു.

 ലോക്സഭാ മണ്ഡലങ്ങള്‍

ലോക്സഭാ മണ്ഡലങ്ങള്‍

കേരളത്തില്‍ ബിജെപി തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ സജീവമാക്കി കഴിഞ്ഞു. ആര്‍എസ്എസിനാണ് തിരഞ്ഞെടുപ്പ് പ്രചരണ ചുമതല. 20 ലോക്സഭാ മണ്ഡലങ്ങളെ നാല് മേഖലകളാക്കി തിരിച്ച് പരിവര്‍ത്തന യാത്ര നടത്തുന്നതോടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമാകും.

 നാല് നേതാക്കള്‍

നാല് നേതാക്കള്‍

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊണ്ടത്. നാല് മേഖലകളുടെ ചുമതലയും നാല് നേതാക്കള്‍ക്ക് വീതിച്ച് നല്‍കിയിട്ടുണ്ട്.

 കെ സുരേന്ദന്‍

കെ സുരേന്ദന്‍

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവയാണ് നാല് മേഖലകള്‍. തിരുവനന്തപുരത്ത് കെ സുരേന്ദ്രനാണ് ചുമതല. ബാക്കി മൂന്ന് മേഖലകളില്‍ യഥാക്രമം എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ക്കാണ് ചുമതലയെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.

 ദേശീയ നേതാക്കളും

ദേശീയ നേതാക്കളും

കേരളം മോദിയോടൊപ്പം, വീണ്ടും മോദി ഭരണം തുടങ്ങിയ മുദ്രാവാക്യങ്ങളാകും പ്രചരണത്തിനായി ഉയര്‍ത്തിക്കാട്ടുക. നിരവധി ദേശീയ നേതാക്കളേയും പ്രചരണത്തിനായി എത്തിക്കുന്നുണ്ട്.

 തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

അതേസമയം തെക്കന്‍ മേഖലയുടെ പ്രചരണ ചുമതല കെ സുരേന്ദ്രനെ ഏല്‍പ്പിച്ചതോട് കൂടി തിരുവനന്തപുരത്ത് സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് സാധ്യത കൂടിയെന്നാണ് കണക്കാക്കപ്പെടുന്നത്. ആര്‍എസ്എസും സുരേന്ദ്രനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

 എളുപ്പമാവില്ല

എളുപ്പമാവില്ല

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ മടക്കി കൊണ്ടുവരാന്‍ ആര്‍എസ്എസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ കുമ്മനത്തിന്‍റെ മടക്കം അത്ര എളുപ്പമായേക്കില്ല. സാങ്കേതിക തടസങ്ങളും മറ്റും കുമ്മനത്തിന്‍റെ മടങ്ങി വരവിന് വിലങ്ങ് തടിയാവും.

 ആര്‍എസ്എസ് രംഗത്ത്

ആര്‍എസ്എസ് രംഗത്ത്

ഈ സാഹചര്യത്തില്‍ കുമ്മനമില്ലേങ്കില്‍ കെ സുരേന്ദ്രനെ തന്നെ പരിഗണിക്കാമെന്നാണ് ആര്‍എസ്എസ് നിലപാടെന്ന് കേരള കൗമുിദി വാര്‍ത്തയില്‍ പറയുന്നു. സുരേന്ദ്രനെ മഞ്ചേശ്വരം നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ ചില നേതാക്കള്‍ നടത്തിയിരുന്നു.

 കനത്ത മത്സരം

കനത്ത മത്സരം

എന്നാല്‍ മഞ്ചേശ്വരത്ത് മത്സരിക്കാന്‍ ഇല്ലെന്ന് സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കി രംഗത്തെത്തി. തിരുവനന്തപുരത്ത് കെ സുരേന്ദ്രന് കനത്ത മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് ആര്‍എസ്എസും കണക്ക് കൂട്ടുന്നത്.

 ശ്രീധരന്‍ പിളള ഔട്ട്

ശ്രീധരന്‍ പിളള ഔട്ട്

തെക്കന്‍മേഖലയുടെ പ്രചരണ ചുമതല നല്‍കിയതോടെ ഇതിനുള്ള സാധ്യതയും ഏറിയെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അതേസമയം സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ മത്സരിപ്പിക്കേണ്ടെന്നാണ് നേതൃത്വത്തിന്‍റെ നിലപാടത്രേ.

 എംടി രമേശ്

എംടി രമേശ്

ശ്രീധരന്‍ പിള്ള തിരഞ്ഞെടുപ്പ് ചുമതലകളുമായി മത്സര രംഗത്ത് നിന്ന് വിട്ട് നില്‍ക്കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. നേരത്തേ പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 തൃശ്ശൂരില്‍

തൃശ്ശൂരില്‍

പത്തനംതിട്ടയില്‍ എംടി രമേശിനെ മത്സരിപ്പിക്കുമെന്നാണ് സൂചന. കുമ്മനം ഇനി തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായാല്‍ കെ സുരേന്ദ്രനെ തൃശ്ശൂരില്‍ തന്നെ മത്സരിപ്പിക്കാനാവും സാധ്യത.

English summary
rss may consider surendran in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X