Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിക്കുന്ന മരണം: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി, 8പേർ കസ്റ്റഡിയില്‍

പാപ്പിനിശ്ശേരി: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തി. അരോളി ആസാദ് കോളനിയിലെ സുജിത്താണ്(27) കൊല്ലപ്പെട്ടത്. ആക്രമം തടയാനെത്തിയ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് എട്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഇരുപതോളം പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി സുജിത്തിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികള്ർ ക്രൂരമായി മര്‍ദ്ദത്തിച്ചും വെട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് സമീപ വാസികള്‍ ഓടിയെത്തുമ്പോഴേക്കും ആക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

-murder

ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുജിത്ത് പെയിന്റിംഗ് തൊഴിലാളിയാണ്. മൃതദേഹം പിന്നീട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതേ സമയം കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം വേണുഗോപാലിന്റെ വീടിന് നേരെ പുലര്‍ച്ചെ ആക്രണമുണ്ടായി.

വീടാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവർത്തകരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അരോളിയിലും പരിസരത്തും കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+