കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം അറിയുന്നോ ഇതെല്ലാം? ആർഎസ്എസിൽ ചേരുന്നവരുടെ എണ്ണത്തിൽ 52% വർധനവ്, പുതുതായി 550 ശാഖകൾ!

പുതിയ അംഗങ്ങളിൽ ഭൂരിപക്ഷവും 20 മുതൽ 35 വയസ് വരെ പ്രായമുള്ളവരാണ്.

  • By ഡെന്നീസ്
Google Oneindia Malayalam News

Recommended Video

cmsvideo
RSSലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നു! | Oneindia Malayalam

ഭോപ്പാൽ: ആർഎസ്എസിൽ ചേരുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെക്കാൾ വർദ്ധനവെന്ന് അവകാശവാദം. ആർഎസ്എസിൽ ചേരുന്നവരരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെക്കാൾ 52% വളർച്ചയുണ്ടായെന്ന് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലയാണ് വ്യക്തമാക്കിയത്.

ബംഗാളിയെ അടിച്ചുകൊന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചത് ഷാരൂഖ് ഖാൻ? കന്നഡക്കാരനും മുങ്ങി...ബംഗാളിയെ അടിച്ചുകൊന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചത് ഷാരൂഖ് ഖാൻ? കന്നഡക്കാരനും മുങ്ങി...

വിടി ബൽറാമിനെതിരെ കേസെടുക്കണം! ആന്റണിയുടെ മൗനത്തിന് പിന്നിൽ മകന്റെ ബന്ധങ്ങൾ? തുറന്നടിച്ച് കുമ്മനം...വിടി ബൽറാമിനെതിരെ കേസെടുക്കണം! ആന്റണിയുടെ മൗനത്തിന് പിന്നിൽ മകന്റെ ബന്ധങ്ങൾ? തുറന്നടിച്ച് കുമ്മനം...

പുതിയ അംഗങ്ങളിൽ ഭൂരിപക്ഷവും 20 മുതൽ 35 വയസ് വരെ പ്രായമുള്ളവരാണ്. ഈ വർഷം രാജ്യത്ത് പുതുതായി 550 ശാഖകൾ കൂടി തുറന്നതായും അദ്ദേഹം പറഞ്ഞു. ഇതൊടെ രാജ്യത്തെ ആകെ ആർഎസ്എസ് ശാഖകളുടെ എണ്ണം 49,493 ആയി ഉയർന്നു. ഭോപ്പാലിൽ നടന്ന ആർഎസ്എസ് അഖിലേന്ത്യാ എക്സിക്യൂട്ടീവ് യോഗത്തിനെത്തിയപ്പോഴാണ് ഹൊസബൊല ഇക്കാര്യങ്ങൾ പറഞ്ഞത്.

സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ...സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ...

ഉന്നയിച്ചവർ തന്നെ ഹാജരാക്കട്ടെ...

ഉന്നയിച്ചവർ തന്നെ ഹാജരാക്കട്ടെ...

അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചവർ തന്നെ തെളിവുകൾ ഹാജരാക്കട്ടെയെന്നായിരുന്നു ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം.

സാന്നിദ്ധ്യം...

സാന്നിദ്ധ്യം...

രാജ്യത്തെ ആദിവാസികൾക്കിടയിലും ദളിതർക്കിടയിലും ആർഎസ്എസിന്റെ സാന്നിദ്ധ്യം ശക്തമാക്കാനും ഹൊസബൊല ആഹ്വാനം ചെയ്തു.

വിഷയങ്ങൾ...

വിഷയങ്ങൾ...

ഭോപ്പാലിൽ നടക്കുന്ന ആർഎസ്എസ് അഖിലേന്ത്യാ എക്സിക്യൂട്ടീവ് യോഗത്തിൽ നോട്ട് നിരോധനം, ജിഎസ്ടി,കേരളത്തിലെ സിപിഎം അക്രമം, രോഹിൻഗ്യ അഭയാർത്ഥി പ്രശ്നം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

അംഗങ്ങൾ...

അംഗങ്ങൾ...

ആർഎസ്എസിൽ ചേരുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 52% വളർ‍ച്ചയുണ്ടെന്നാണ് ജോയിന്റ് ജനറൽ സെക്രട്ടറി അവകാശപ്പെട്ടത്.

പുതിയ സാങ്കേതിക വിദ്യകൾ...

പുതിയ സാങ്കേതിക വിദ്യകൾ...

പുതിയ അംഗങ്ങളിൽ ഭൂരിഭാഗം പേരും പുതു സാങ്കേതിക വിദ്യകളിൽ തൽപ്പരരായ 20 മുതൽ 35 വയസു വരെ പ്രായമുള്ളവരാണ്.

550 ശാഖകൾ...

550 ശാഖകൾ...

രാജ്യത്ത് പുതുതായി 550 ആർഎസ്എസ് ശാഖകൾ കൂടി തുടങ്ങിയെന്നും, ഇതോടെ ആകെ ശാഖകളുടെ എണ്ണം 49,493 ആയി ഉയർന്നെന്നും ഹൊസബൊല മാധ്യമപ്രവർത്തകരോട് പറഞ്ഞു.

English summary
rss membership and shakhas are increased.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X