ആര്‍എസ്എസ് ഹൈന്ദവ സംഘടനയല്ല; ഐസിസിന്റെ ഇന്ത്യന്‍ പതിപ്പ് ?
കണ്ണൂര്‍: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. ആര്‍എസ്എസ് തീവ്രവാദ സംഘടനയായ ഐസിസിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന് ജയരാജന് പറഞ്ഞു. ആര്‍എസ്എസ്സിനെ മാധ്യമങ്ങള്‍ ഹൈന്ദവ സംഘടനയെന്ന് വിശേഷിപ്പിക്കുന്നതിനെതിരെയായരുന്നു ജയരാജന്റെ പ്രതികരണം.
ആര്‍എസ്എസ് ഒരു ഹൈന്ദവ സംഘടനയടല്ല, ഒരു വര്‍ഗ്ഗീയ സംഘടനയാണ്. ഹൈന്ദവരുടെ ഒരു ചെറിയ ശതമാനം പോലും ആര്‍എസിഎസിനെ പ്രതിനിധീകരിക്കുന്നില്ല. അങ്ങനെയൊരു സംഘടനയെ ഹൈന്ദവ സംഘടയെന്ന് വിളിക്കരുതെന്നും ജയരാജന് പറഞ്ഞു.

ഹൈന്ദവ സംഘടനയെന്ന വിളി അവര്‍ക്ക് കൂടുതല്‍ പ്രോത്സഹാനം നല്‍കും. അത് പാടില്ല. ആര്‍എസ്എസിനെ ഹൈന്ദവ സംഘടനയെന്ന് വിളിച്ച് ഹൈന്ദവരെ അപമാനിക്കരുതെന്നും ജയരാജന് പറഞ്ഞു.
Read Also: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സ്വകാര്യ ബസിടിച്ച് രണ്ട് പേര് മരിച്ചു; ഡ്രൈവര്‍ ഉറങ്ങി ?
കണ്ണൂരില്‍ ആര്‍എസ്എസ് മനപ്പൂര്‍വ്വം അക്രമങ്ങള്‍ സൃഷ്ടിക്കുകയാണ്. തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിന്റേപേരില് സിപിഎം പരിപാടികള്‍ക്ക് പോലീസ് അനുമതി നിഷേധിക്കുകയാണെന്നും ജയരാജന് ആരോപിച്ചു.
തില്ലങ്കേരിയില്‍ ഓണാഘോഷങ്ങള്‍ പോലീസ് വിലക്കിയിരിക്കുകയാണ്. ഇത് വര്‍ഗ്ഗീയ ശക്തികള്‍ക്ക് വളമാകും. മഹാബലിയെ അല്ല വാമനനെയാണ് വാഴ്ത്തേണ്ടതെന്നാണ് ആര്‍എസ്എസ് വാദിക്കുന്നത്. ഇത് അവരുടെ സവര്‍ണ്ണ പ്രത്യയ ശാസ്ത്രത്തിന്റെ തെളിവാണെന്നും ജയരാജന് പറഞ്ഞു.
Read Also: സ്വന്തം ജീവന് പണയം വച്ചാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്; കെഎസ്ആര്‍ടിസി ഡ്രൈവറെക്കുറിച്ച് യാത്രക്കാരന്
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം












Click it and Unblock the Notifications