Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് കനത്ത തിരിച്ചടി; പ്രചരണത്തിന് തിരിഞ്ഞ് നോക്കാതെ ആര്‍എസ്എസ്,ആശങ്ക

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ചങ്കിടിപ്പിലാണ് മുന്നണികള്‍. ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റുകളാണ് അഞ്ചില്‍ നാലെണ്ണം. ഇവ ഇക്കുറിയും നിലനിര്‍ത്തുമെന്നും ഒപ്പം എല്‍ഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായ അരൂര്‍ പിടിച്ചെടുക്കുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു. അതേസമയം അഞ്ച് മണ്ഡലങ്ങളിലും പാലാ ആവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫ് വെല്ലുവിളിക്കുന്നത്. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും അമിത പ്രതീക്ഷയിലാണ് ബിജെപി.

ഇക്കുറി ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി യുഡിഎഫ് പ്രചരണത്തെ ബാധിച്ചിട്ടുണ്ട്. സമാന സാഹചര്യമാണ് എന്‍ഡിഎ ക്യാമ്പും നേരിടുന്നത്. പ്രതീക്ഷ പുലര്‍ത്തുന്ന രണ്ട് മണ്ഡലങ്ങളിലും പ്രചരണത്തില്‍ നിന്ന് ആര്‍എസ്എസ് വിട്ട് നിന്നതോടെ കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ബിജെപി നേതൃത്വം.വിശദാംശങ്ങളിലേക്ക്

മാറി മറിഞ്ഞു

മാറി മറിഞ്ഞു

തുടക്കം മുതല്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലങ്ങളാണ് വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ടുകളാണ് പാര്‍ട്ടിയുടെ പ്രതീക്ഷ ഉയര്‍ത്തിയത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടിടത്തും ബിജെപിക്ക് മുന്നേറ്റം നേടികൊടുത്ത കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും ഇക്കുറിയും സ്ഥാനാര്‍ത്ഥിയാവണമെന്നായിരുന്നു പ്രവര്‍ത്തകരുടെ വികാരം. എന്നാല്‍ ഇതിന് എതിരായിരുന്നു കാര്യങ്ങള്‍.

അതൃപ്തി പുകയുന്നു

അതൃപ്തി പുകയുന്നു

കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തേക്ക് ഇല്ലെന്ന് കട്ടായം പറഞ്ഞതോടെ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രവീശ തന്ത്രി കുണ്ടാറിനെ ആണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. വിജയ സാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചതില്‍ പ്രാദേശിക തലത്തില്‍ അതൃപ്തിയുണ്ട്. കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍ തഴഞ്ഞതും വലിയ രീതിയിലുള്ള അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

പിന്‍മാറി ആര്‍എസ്എസ്

പിന്‍മാറി ആര്‍എസ്എസ്

ഈ അതൃപ്തിക്ക് പരിഹാരം കണ്ടെത്താനാകാതെ ഉഴലുന്നതിനിടെയാണ് നേതൃത്വത്തെ കൂടുതല്‍ വെട്ടിലാക്കി പ്രചരണത്തില്‍ നിന്നുള്ള ആര്‍എസ്എസ് നേതൃത്വത്തിന്‍റെ പിന്‍മാറ്റം. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ആര്‍എസ്എസ് ഭാരവാഹികള്‍ക്കായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല. എന്നാല്‍ ഇക്കുറി പ്രചരണത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും പ്രചരണം തിരിഞ്ഞ് നോക്കാന്‍ പോലും നേതാക്കള്‍ തയ്യാറായിട്ടില്ല.

വിമര്‍ശനം

വിമര്‍ശനം

ശക്തമായ സ്വാധീനമുള്ള വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വത്തുമുള്ള ആര്‍എസ്എസിന്‍റെ നിലപാടില്‍ ആശങ്കയിലാണ് ബിജെപി നേതാക്കള്‍. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന് പകരം എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ആര്‍എസ്എസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ഇപ്പോഴും അതൃപ്തിയുണ്ട്. സ്ഥാനാര്‍ത്ഥിയായ എസ് സുരേഷിന് പ്രചരണത്തില്‍ പോലും മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ഇക്കൂട്ടരുടെ വിമര്‍ശം. ഇതും വിട്ടുനില്‍ക്കലിന് കാരണമായി വിലയിരുത്തുന്നുണ്ട്.

തള്ളി നേതൃത്വം

തള്ളി നേതൃത്വം

അതേസമയം തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സംയോജകരെ സാധാരണയായി ഉപതിരഞ്ഞെടുപ്പില്‍ നിയോഗിക്കാറില്ലെന്ന വാദമാണ് ആര്‍എസ്എസ് ഉയര്‍ത്തുന്നത്. വിജയദശമി ആഘോഷങ്ങള്‍ക്ക് ശേഷം ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ആര്‍എസ്എസ് സജീവമാകുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികളിലൊരാൾ കോടീശ്വരൻ, ഒരാൾ അരക്കോടീശ്വരൻ, മൂന്നാമൻ ലക്ഷാധിപതി

മുരളീധരനും തരൂരും ഇല്ല, വട്ടിയൂർക്കാവിൽ വിയർത്ത് കോൺഗ്രസ്, പിടിച്ച് നിൽക്കാനാവുന്നില്ല!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+