കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലശേരിയില്‍ സംഘര്‍ഷാവസ്ഥ;ആര്‍എസ്എസ് ഓഫീസ് അടിച്ചുതകര്‍ത്തു,സ്ത്രീകളെ ഭീഷണിപ്പെടുത്തി

ഓഫീസിനകത്തുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിസംഘം ഭീഷണിപ്പെടുത്തിയതായും, സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

Google Oneindia Malayalam News

തലശേരി: തലശേരി പെരുന്താറ്റില്‍ സംഘര്‍ഷം. ഞായറാഴ്ച ഉദ്ഘാടനം ചെയ്ത കേശവ സേവാ കേന്ദ്രവും ആര്‍എസ്എസ് ഓഫീസും അക്രമിസംഘം അടിച്ചുതകര്‍ത്തു. മാരകായുധങ്ങളുമായെത്തിയ പത്തംഗ സംഘമാണ് ഓഫീസിന് നേരെ അക്രമം നടത്തിയതെന്ന് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.

ആര്‍എസ്എസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം, ഓഫീസിനകത്തുണ്ടായിരുന്ന ഫര്‍ണ്ണീച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. സംഭവസമയത്ത് ഓഫീസിനകത്തുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിസംഘം ഭീഷണിപ്പെടുത്തിയതായും, സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

ഒരിടവേളയ്ക്ക് ശേഷം...

ഒരിടവേളയ്ക്ക് ശേഷം...

ഒരിടവേളയ്ക്ക് ശേഷമാണ് തലശേരി മേഖലയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പെരുന്താറ്റിലെ ആര്‍എസ്എസ് ഓഫീസും കേശവ സേവാ കേന്ദ്രവുമാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കേശവ സേവാ കേന്ദ്രത്തിലെ ഉപകരണങ്ങളും തകര്‍ത്തിട്ടുണ്ട്.

ബിജെപി ആരോപണം...

ബിജെപി ആരോപണം...

ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമി സംഘം ഓഫീസിനുള്ളിലെ ഫര്‍ണ്ണീച്ചറുകളും നശിപ്പിച്ചിട്ടുണ്ട. ഇതിന് ശേഷം ഓഫീസിനുള്ളില്‍ കരിഓയിലും ഒഴിച്ചു. സ്ത്രീകളെയും കുട്ടികളെയും സംഘം ഭീഷണിപ്പെടുത്തിയതായും ബിജെപി പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.

പിന്നില്‍ സിപിഎം...

പിന്നില്‍ സിപിഎം...

മാരകായുധങ്ങളുമായി എത്തിയ പത്തംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്നും, അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്നും ബിജെപി നേതൃത്വം ആരോപിച്ചു.

കനത്ത പോലീസ് കാവല്‍...

കനത്ത പോലീസ് കാവല്‍...

ആര്‍എസ്എസ് ഓഫീസിന് നേരെ അക്രമമുണ്ടായതിന് പിന്നാലെ പെരുന്താറ്റിന് സമീപം ചിറ്റിമുക്കിലെ സിപിഎം ബസ് ഷെല്‍ട്ടറും അടിച്ചുതകര്‍ത്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

English summary
Rss-cpim clash in thalassery, rss office attacked by cpim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X