പഞ്ചായത്തില്‍ കാല് കുത്തിയാല്‍ കൊന്നുകളയുമെന്ന് പാസ്റ്റര്‍മാര്‍ക്ക് ഭീഷണി! കൊലവിളിയുമായി ആര്‍എസ്എസ്
Recommended Video

ഇരിങ്ങാലക്കുടയില്‍ പാസ്റ്റര്‍ക്കും വൈദീക വിദ്യാര്‍ത്ഥികള്‍ക്കും നേരെ കഴിഞ്ഞ ദിവസങ്ങളിലാണ് ഹിന്ദു വര്‍ഗീയവാദികള്‍ അക്രമം അഴിച്ചുവിട്ടത്.മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രധാനപ്രതിയെ ഇതുവരെ പിടികൂടാന്‍ പോലീസിന് ആയിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ മതപരിവര്‍ത്തനനം ആരോപിച്ച് പത്തനംതിട്ട കവിയൂരില്‍ പാസ്റ്റര്‍മാര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീണ്ടും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. കാരുണ്യ കാന്‍സര്‍ കെയര്‍ മിനിസ്ട്രി എന്ന ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്.

വൃദ്ധ പാസ്റ്റര്‍മാരെ
കാന്‍സര്‍ രോഗികളെ കാണാന്‍ കവിയൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറുശ്ശേരി മാക്കാട്ടി കവലയിലെ വീടുകള്‍ സന്ദര്‍ശിച്ച വൃദ്ധ പാസ്റ്റര്മാരേയാണ് ഒരുകൂട്ടം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘം പാസ്റ്റര്‍മാരുടെ കൈയ്യിലുള്ള ലഘുലേഖകള്‍ കീറി കളഞ്ഞു. കവിയൂര്‍ പഞ്ചായത്തില്‍ കാല് കുത്തിയാല്‍ തട്ടികളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.

പ്രായമുള്ളവര്‍
തിരുവല്ല സ്വദേശികളാ പിഎം കുരുവിള, പിഎം മത്തായി എന്നീ പാസ്റ്റര്‍മാരാണ് ആക്രമണത്തിന് ഇരയായത്. പ്രായമുള്ളത് കൊണ്ട് മാത്രമാണ് വെറുതേ വിടുന്നതെന്ന് ആക്രോശിച്ച സംഘം ഇതാവര്‍ത്തിച്ചാല്‍ കാല് തല്ലിയൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. വരും ദിവസങ്ങളില്‍ ഓരോ പഞ്ചായത്തിലും ഇത് ആവര്‍ത്തിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി.

ട്രസ്റ്റ്
കാൻസർ രോഗികളുടെ ചികിത്സയ്ക്ക് സഹായിക്കുക, നിർധനരായ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കി കൊടുക്കുക എന്നിങ്ങനെയുള്ള കാരുണ്യപ്രവർത്തനങ്ങളാണ് തങ്ങൾ നടത്തുന്നതെന്നും രോഗികളും നിർധനരുമായ എല്ലാവിഭാഗം ആളുകളെയും സഹായിക്കുന്നുണ്ടെന്നും മതപരിവർത്തനം തങ്ങളുടെ നയമല്ലെന്നും ട്രസ്റ്റ് പ്രസിഡന്റ് കെ എം ജോസ് പറഞ്ഞു.

സിപിഎമ്മിന്റെ പിന്തുണ
ആക്രമത്തിന് ഇരയായ ട്രസ്റ്റിന്റെ പ്രവർത്തകരെ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സന്ദര്‍ശിച്ചു. എല്ലാവർക്കും അവരവരുടെ വിശ്വാസം പ്രചരിപ്പിക്കാനും ആരാധന സ്വാതന്ത്ര്യും കാത്തുസൂക്ഷിക്കാനും അവകാശമുണ്ട്. അതിനെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഗുണ്ടായിസമാണ്. ഇത് നാടിന് അംഗീകാരിക്കാനാവില്ല. ഇത്തരം ഗുണ്ടായിസത്തെ എന്തുവില കൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേയും
ഇരിങ്ങാലക്കുടയിലും സമാന രീതിയില്‍ പാസ്റ്റര്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.
പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസിനേയും രണ്ട് വൈദിക വിദ്യാര്‍ത്ഥികളേയും ആണ് ഹിന്ദു വര്‍ഗീയവാദികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഹിന്ദുക്കളുടെ ഏരിയയില്‍ എന്തിന് വന്നു എന്ന് ചോദിച്ചായിരുന്നു ആക്രമണം. പാസ്റ്റര്‍മാരുടെ കൈയ്യില്‍ ഉണ്ടായിരുന്ന ലഘുലേഖകള്‍ കീറിപ്പറിച്ച സംഘം ഇനി ഈ പണിക്ക് വന്നാല്‍ മുഖമടിച്ച് പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications