കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ആര്‍എസ്എസ് രഹസ്യങ്ങള്‍ സിപിഎമ്മിന് ചോര്‍ത്തി നല്‍കി മുന്‍ പ്രകാരക്

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ആര്‍എസ്എസ് അക്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വര്‍ഷം കഴിയുന്തോറും ഇരു സംഘടനകളും തമ്മിലുള്ള പകയും വൈരാഗ്യവും കൂടുന്നതല്ലാതെ സംഘര്‍ഷം അയയുന്നില്ല. എന്നാല്‍, അടുത്തിടെ ബിജെപിയില്‍ നിന്നും ആര്‍എസ്എസ്സില്‍ നിന്നും പ്രമുഖര്‍ സിപിഎമ്മിലേക്ക് ചേക്കേറുന്നത് പതിവായിട്ടുണ്ട്.

അപൂര്‍വമായി സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ്സിലേക്ക് പോകുന്നുണ്ടെങ്കിലും നേതാക്കളെ അടര്‍ത്തിയെടുക്കുന്നതില്‍ സിപിഎം കാണിക്കുന്ന ചടുതല ആര്‍എസ്എസ്സിനില്ല. പ്രത്യേകിച്ചും പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനുശേഷം പല പാര്‍ട്ടികളില്‍ നിന്നും പ്രമുഖര്‍ സിപിഎമ്മിലെത്തിയിട്ടുണ്ട്.

cpm

ഇത്തരത്തില്‍ അടുത്തിടെ സിപിഎമ്മിലെത്തിയ ആര്‍എസ്എസ് പ്രമുഖനാണ് സിബി സുബഹ്. ആര്‍എസ്എസ് പ്രചാരകനായിരുന്ന സുബഹ് ആണ് ഇപ്പോള്‍ സിപിഎം പൊതുയോഗങ്ങളിലെ താരം. തന്റെ മുന്‍ സംഘടനയ്‌ക്കെതിരെ സിപിഎം വേദികളില്‍ ആഞ്ഞടിക്കുകയാണ് ഇയാള്‍. ആര്‍എസ്എസ്സിന്റെ ക്രൂരത തുറന്നുകാട്ടാനും സുബഹ് മടിക്കുന്നില്ല.

ധര്‍മ്മടം സ്വദേശിയായ സുബഹ് ജന്മഭൂമി പത്രത്തിലെ സബ് എഡിറ്ററായിരുന്നു. ആര്‍എസ്എസ്സിന്റെ പല പ്രധാന സ്ഥാനങ്ങളും വഹിച്ചിരുന്നതിനാല്‍ അവരുടെ രഹസ്യങ്ങള്‍ പലതും ഇപ്പോള്‍ സുബിഹിലൂടെ സിപിഎമ്മിലെത്തിയിട്ടുണ്ട്. മുന്‍പ് നടത്തിയ കൊലപാതകങ്ങളും പ്രതികളുടെ വിശദാംശങ്ങളുമെല്ലാം സിപിഎമ്മിന് ലഭിക്കും. വാസുമാസ്റ്റര്‍, സുധീഷ് മിന്നി തുടങ്ങിയ പ്രമുഖര്‍ ആര്‍എസ്എസ് വിട്ട് സിപിഎമ്മിലെത്തുകയും സംഘടനയ്‌ക്കെതിരെ ശക്തമായ പ്രതികരണം നടത്തുകയും ചെയ്യുമ്പോള്‍ പ്രതിരോധത്തിലാകുന്നത് ബിജെപിയാണ്. ആര്‍എസ്എസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുബഹിന് സിപിഎമ്മിന്റെ സംരക്ഷണവും ഇപ്പോള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാബൂള്‍ ഹോട്ടല്‍ ആക്രമണം: താലിബാന്‍ ഉത്തരവാദിത്തമേറ്റു, വിദേശികളടക്കം കൊല്ലപ്പെട്ടത് 22 പേര്‍കാബൂള്‍ ഹോട്ടല്‍ ആക്രമണം: താലിബാന്‍ ഉത്തരവാദിത്തമേറ്റു, വിദേശികളടക്കം കൊല്ലപ്പെട്ടത് 22 പേര്‍

English summary
rss pracharak join cpm in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X