• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിൽ ആർഎസ്എസ് വളരുന്നു! കൂടുതൽ യുവാക്കൾ സംഘത്തിലേക്ക്, 4105 ശാഖകൾ... തടസം സിപിഎം മാത്രം...

കോഴിക്കോട്: ഒരു വർഷത്തിനിടെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന് കേരളത്തിൽ വൻ വളർച്ച കൈവരിക്കാനായെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി ഗോപാലൻകുട്ടി. രാജ്യത്താകമാനമുണ്ടായ വളർച്ചയുടെ ഭാഗമായാണ് കേരളത്തിലെ പ്രവർത്തനങ്ങൾ വ്യാപിച്ചതെന്നും, 2025ഓടെ രാജ്യത്തെ 80 ശതമാനം മണ്ഡലങ്ങളിലും ആർഎസ്എസ് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പ്രവർത്തന സൗകര്യത്തിനായി പഞ്ചായത്തുകളെ മണ്ഡലങ്ങളായാണ് കണക്കാക്കുന്നത്. ആകെയുള്ള 1503 മണ്ഡ‍ലങ്ങളിൽ 1426 മണ്ഡലങ്ങളിലും ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ സജീവമാണ്. ഇത്തവണ മുൻ വർഷത്തെക്കാൾ 56 മണ്ഡലങ്ങളിൽ കൂടി പ്രവർത്തനം വ്യാപിപ്പിക്കാനായെന്നും പി ഗോപാലൻ കുട്ടി അവകാശപ്പെട്ടു.

കേരളത്തിൽ...

കേരളത്തിൽ...

രാഷ്ട്രീയ സ്വയം സേവക സംഘത്തിന് കേരളത്തിൽ വൻ വളർച്ചയാണ് നേടാനായത്. കേരളത്തിലെ 3000 സ്ഥലങ്ങളിലെ 4105 ശാഖകളും 2740 പ്രതിവാര പ്രവർത്തനങ്ങളുമായി ആകെ 6845 സ്ഥലങ്ങളിലാണ് ഇപ്പോൾ ആർഎസ്എസ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്നാണ് പ്രാന്ത കാര്യവാഹ് പി ഗോപാലൻകുട്ടി പറഞ്ഞത്. സേവന മേഖലയിൽ കേരളത്തിലെ ആർഎസ്എസിന് വൻ മുന്നേറ്റം നേടാനായെന്നും, സംസ്ഥാനത്തെ 2552 ഗ്രാമങ്ങളിൽ ഗ്രാമവികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ആകെയുള്ള 1503 മണ്ഡലങ്ങളിൽ 1426 മണ്ഡലങ്ങളിലും ആർഎസ്എസിന്റെ പ്രവർത്തനം സജീവമാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. പ്രവർത്തന സൗകര്യത്തിനായി പഞ്ചായത്തുകളെ മണ്ഡലങ്ങളായാണ് ആർഎസ്എസ് കണക്കാക്കുന്നത്.

യുവാക്കൾ...

യുവാക്കൾ...

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ യുവാക്കൾ കേരളത്തിൽ നിന്ന് ആർഎസ്എസിൽ ചേരുന്നുണ്ടെന്നും പി ഗോപാലൻകുട്ടി പറഞ്ഞു. ജോയിൻ ആർഎസ്എസ് എന്ന ഓൺലൈൻ കൂട്ടായ്മയിലൂടെയാണ് കേരളത്തിൽ നിന്ന് കൂടുതൽ യുവാക്കൾ ആർഎസ്എസിൽ എത്തുന്നുത്. കേരളത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നത് സിപിഎമ്മിന്റെ അസഹിഷ്ണുതയാണ്. പാർട്ടി ഗ്രാമങ്ങളിൽ മറ്റ് ആശയങ്ങൾ പിന്തുടരുന്നവരെ വച്ചു പൊറുപ്പിക്കില്ലെന്ന സിപിഎം നിലപാടാണ് കേരളത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും, എന്നാൽ ഇവിടങ്ങളിലെല്ലാം വരുംനാളുകളിൽ മാറ്റം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളർച്ച...

വളർച്ച...

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ആർഎസ്എസ് ശാഖകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായെന്നാണ് പി ഗോപാലൻകുട്ടി പറഞ്ഞത്. രാജ്യത്ത് 57185 ശാഖകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 58962 ശാഖകൾ പ്രവർത്തിക്കുന്നു. പ്രവർത്തന മികവിനെ തുടർന്ന് അസമിന്റെ ഭാഗമായിരുന്ന ത്രിപുരയെ പുതിയ സംസ്ഥാനമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട് എന്നിവ ഉൾപ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിൽ പ്രവർത്തനം വ്യാപിപിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ദക്ഷിണ ക്ഷേത്രത്തിന്റെ സംഘചാലകായി ഡോക്ടർ ആർ വന്നിയരാജിനെ തിരഞ്ഞെടുത്തു. നാഗ്പൂരിൽ സമാപിച്ച പ്രതിനിധി സഭയിൽ അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കിയെന്നും, 2025ഓടെ രാജ്യത്തെ 80 ശതമാനം മണ്ഡലങ്ങളിലും ആർഎസ്എസ് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും പി ഗോപാലൻകുട്ടി വ്യക്തമാക്കി.

ഉറൂസിന് ചോറു വെക്കുമ്പോൾ ബിരിയാണി ചെമ്പിൽ വീണ് ജീവൻ നഷ്ടപ്പെട്ടതല്ലല്ലോ? വെല്ലുവിളിച്ച് കെടി ജലീൽ

കണ്ണൂരിന് നാണക്കേട്! നിഫ്റ്റിലെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ പതിവാകുന്നു...

ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ!

English summary
rss prantha karyavah p gopalan kutty speaks about rss activities in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X