കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വത്തിൽ കമ്മനത്തിനും കെ സുരേന്ദ്രനും ആർഎസ്എസ് സമ്മർദ്ദം!!

Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിസന്ധി തുടരുമ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും മേൽ സമ്മർദ്ദം. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇരുവരെയും സന്നദ്ധരാക്കുന്നതിനായി ആർഎസ്എസ് സംസ്ഥാന നേതൃത്വം സമ്മർദ്ദം ചെലുത്തുണ്ടെന്നാണ് സൂചനകൾ. കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ ശനിയാഴ്ച ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

തിരക്കിട്ട് അജിത് പവാറിന്റെ രാജി: രാജി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ്... രഹസ്യനീക്കം...തിരക്കിട്ട് അജിത് പവാറിന്റെ രാജി: രാജി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ്... രഹസ്യനീക്കം...

കെ സുരേന്ദ്രൻ കോന്നിയിലും കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിലും മത്സരിക്കണമെന്ന ആവശ്യമാണ് ആർഎസ്എസ് മുന്നോട്ടുവക്കുന്നത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ പുതുമുഖങ്ങൾക്ക് മത്സരിക്കാൻ അവസരം നൽകണമെന്നാണ് ഇരുവരുടേയും നിലപാട്. ഉപതിരഞ്ഞെടുപ്പിൽ ഇരുവർക്കും വിജയ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് നീക്കം. മഞ്ചേശ്വരത്ത് മത്സരിക്കില്ലെന്ന് കെ സുരേന്ദ്രൻ നേരത്തെ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഘടകക്ഷിക്ക് നൽകിയ അരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ബിഡിജെഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതും ബിജെപിക്ക് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

kummanamandksurendran-1

സ്ഥാനാർത്ഥി നിർണയം വൈകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന അടിയന്തര യോഗത്തിൽ സ്ഥാനാർത്ഥി നിർണയം വൈകുന്നത് സംബന്ധിച്ച് ചോദ്യങ്ങളുയർന്നിരുന്നു. എന്നാൽ യോഗത്തിൽ കോന്നിയിൽ എ എൻ രാധാകൃഷ്ണനും അരൂരിൽ എൻ ശിവരാജിനും തിരഞ്ഞെടുപ്പ് ചുമതല നൽകാൻ ധാരണയായിരുന്നു. വട്ടിയൂർക്കാവിൽ എംടി രമേശിനും എറണാകുളത്ത് സികെ പത്മനാഭനും മഞ്ചേശ്വരത്ത് പികെ കൃഷ്ണ ദാസിനുമാണ് ചുമതല.

English summary
RSS Pressure on K Surendran and Kummanam Rajasekharan over candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X