കേരളത്തില്‍ പതിവായി സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി
മലപ്പുറം: കേരളത്തില്‍ പതിവായി സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവായി ആക്രമിയ്ക്കപ്പെടുന്നത് സിപിഎം പ്രവര്‍ത്തകരാണ് . എന്നാല്‍ സിപിഎമ്മാണ് ആക്രമണം നടത്തുന്നതെന്ന തരത്തില്‍ പ്രചാരണം അഴിച്ച് വിടുകയാണ് .
മലപ്പുറം മഞ്ചേരിയില്‍ ഇഎംഎസിന്റെ ലോകം ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം . റിയല്‍ എസ്‌റ്റേറ്റ് താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ പൊതു വിദ്യാലയങ്ങള്‍ അടച്ച് പൂട്ടാനുള്ള നീക്കത്തിനെതിരെ നിയമ സംവിധാനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ അടച്ച് പൂട്ടാനുള്ള നീക്കത്തിനെതിരെ കാര്‍ക്കശ്യമുള്ള നടപടി സ്വീകരിയ്ക്കും. നാട്ടുകാരുടേയും പ്രവാസികളുടേയും സഹായത്തോടെ പൊതു വിദ്യാലയങ്ങളെ ആധുനികവല്‍ക്കരിയ്ക്കാന്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.












Click it and Unblock the Notifications