Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് പ്രതിഷേധ പ്രകടനം; കനത്ത സുരക്ഷയൊരുക്കി പൊലീസ്, എല്ലാവരും ഡ്യൂട്ടിക്കെത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകനും ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറിയുമായിരുന്ന രണ്‍ജിത്ത് ശ്രീനിവാസന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മതഭീകരക്കെതിരെ എന്ന മുദ്രാവാക്യവുമായി നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാനൊരുങ്ങി പൊലീസ്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരും ഇന്ന് ഡ്യൂട്ടിക്കെത്താനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓരോ സ്റ്റേഷന്‍ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുളള സംവിധാനമൊരുക്കാനും നിര്‍ദേശമുണ്ട്. പ്രകടനക്കാര്‍ എത്തുന്ന വാഹന റൂട്ടുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാനും എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു തരത്തിലുളള സംഘര്‍ഷവും ഉണ്ടാകാനുളള സാഹചര്യമൊരുക്കരുതെന്ന് ഡിജിപി പ്രത്യേക നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് ആര്‍ എസ് എസിന്റെ പ്രതിഷേധ പ്രകടനം. പൊതുയോഗങ്ങളില്ലാതെയാണ് പരിപാടി. ഭീകരതയെ സംസ്ഥാന സര്‍ക്കാരും പൊലീസും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആക്ഷേപം. ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്, എസ്ഡിപിഐ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധങ്ങളുണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് പൊലീസിന് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

po

ആലപ്പുഴ രണ്‍ജിത് വധത്തിന്റെ പശ്ചാത്തലത്തില്‍ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആര്‍എസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. താലൂക്കുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പൊതുയോഗങ്ങളുണ്ടാകില്ലെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നത്. ഭീകരതയെ സംസ്ഥാന സര്‍ക്കാരും പൊലീസും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആര്‍ എസ് എസ് ആക്ഷേപം. അതിനിടെ വരും ദിവസങ്ങളില്‍ കേരളത്തില്‍ സംഘര്‍ഷ സാധ്യതയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

സംസ്ഥാനത്താകെ വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കുമെന്നുമാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാനത്തെ ക്രമസമാധാന നിലയും ചര്‍ച്ച ചെയ്തിരുന്നു. ആലപ്പുഴയിലുണ്ടായ എസ്ഡിപിഐ - ബിജെപി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പൊലീസ് നടപടികളും യോഗം വിലയിരുത്തുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. ആലപ്പുഴ സംഭവത്തിലെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗത്തിനുമിടയില്‍ പ്രതിഷേധങ്ങളുണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് പൊലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.ആലപ്പുഴ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എസ്ഡിപിഐ നേതൃത്വവും ആഹ്വാനം ചെയ്തിട്ടുണ്ട്. കലാപംനടക്കുമെന്ന പ്രചാരണത്തിന് പിന്നില്‍ ആര്‍.എസ്എസ് അജന്‍ഡയാണെന്നും ഒരു കലാപത്തിനും എസ്ഡിപിഐ ശ്രമിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ ഹമീദ് പറഞ്ഞു. എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്നത് ഒരു ബന്ദല്‍ രാഷ്ട്രീയമാണെന്നും അതിനെ വളര്‍ത്തേണ്ടത് അക്രമത്തിലൂടെയല്ലെന്നും എസ്ഡിപിഐയെ പിശാചായി ചിത്രീകരക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുകയാണെന്നും ഹമീദ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+