ഇടതിനെ കേരളം കൈവിടുന്നു?ഒരു കൈനോക്കാന്‍ ആര്‍എസ്എസ് വരുന്നു!! എങ്ങനെയെന്നറിയണ്ടേ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇടതു പക്ഷത്തിന് ആധിപത്യമുള്ള കേരളത്തില്‍ പിടിമുറുക്കാനൊരുങ്ങി ആര്‍എസ്എസ്. കേരളത്തില്‍ ശാഖകളുടെ എണ്ണം കൂട്ടി ജനങ്ങളെ ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദിവസേന 5000 എന്ന നിലയിലാണ് ശാകളുടെ എണ്ണം കൂട്ടാന്‍ ഒരുങ്ങുന്നതെന്നാണ് സൂചനകള്‍.

കേരളത്തില്‍ ഇടതു പക്ഷത്തിന് സ്വാധീനം കുറഞ്ഞു വരുന്നുണ്ടെന്നും കൂടുതല്‍ ആളുകള്‍ ശാഖയിലേക്ക് ആകൃഷ്ടരായി വരുന്നുണ്ടെന്നും അംഗങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ പിടിമുറുക്കാന്‍ ആര്‍എസ്എസിന്റെ നീക്കം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ശാഖകളുടെ എണ്ണം കൂടി വരുന്നുണ്ടെന്നാണ് ഇവരുടെ വാദം.

rss

കേരളത്തില്‍ ആര്‍എസ്എസുകാര്‍ ആക്രമിക്കപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ആര്‍എസ്എസ് പ്രചാര പ്രമുഖനായ നന്ദ കുമാര്‍ പറയുന്നു. ബിജെപിക്കും ആര്‍എസ്എസിനും ഏറെ സ്വാധീനമുള്ള ഗുജറാത്തില്‍ 1000 ശാഖകളാണുള്ളതെന്നും എന്നാല്‍ കേരളം ഇത് മറികടന്നിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലാണ് ഇപ്പോള്‍ ഏറ്റവുമധികം ശാഖകളുള്ളതെന്നും അദ്ദേഹം പറയുന്നു. 5000 ശാഖകളാണ് ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. നടത്തിപ്പിന്റെ എളുപ്പത്തിനായി ഉത്തര്‍ പ്രദേശില്‍ ആര്‍എസ്എസ് ശാഖകളെ ആറ് മേഖലകളായി തരം തിരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 8000 ശാഖകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. 4000 ശാഖകളുള്ള മഹാരാഷ്ട്രയെ നാല് മേഖലകളായി തിരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

English summary
Left-ruled Kerala accounts for maximum number of RSS shakhas, over 5,000 per day among all its ‘prants'(regions), and the number is rising, a Sangh office bearer claimed.
Please Wait while comments are loading...