Get Updates
Get notified of breaking news, exclusive insights, and must-see stories!

'നായര്‍' കാര്‍ഡ് തുണയ്ക്കും! തിരുവനന്തപുരത്ത് സുരേഷ് ഗോപി മതിയെന്ന് ആര്‍എസ്എസ്?

തിരുവനന്തപുരവും പത്തനംതിട്ടയും, ബിജെപിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള രണ്ട് മണ്ഡലങ്ങളാണ് ഇവ.രണ്ടിടങ്ങളിലും വിജയസാധ്യത ഉള്ളവരെ നിര്‍ത്തിയില്ലേങ്കില്‍ കേരളത്തില്‍ നിന്നുള്ള ബിജെപി എംപി എന്ന പാര്‍ട്ടിയുടെ സ്വപ്നം പൊലിയും. നേരത്തേ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍റെ പേരായിരുന്നു തിരുവനന്തപുരത്ത് നിന്ന് ഉയര്‍ന്ന് കേട്ടിരുന്നത്.

എന്നാല്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപിയും പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ളയും മതിയെന്നാണ് ഇപ്പോള്‍ പാര്‍ട്ടി ആലോചിക്കുന്നതത്രേ. ഇരുമണ്ഡലങ്ങളിലും നായര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതാണ് ഗുണം ചെയ്യുകയെന്ന നിഗമനമാണ് ഇതിന് പിന്നില്‍ എന്നാണ് വിവരം.

 തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

മിസോറാം ഗവര്‍ണറായി പോയ കുമ്മനം രാജശേഖരനെ മടക്കി കൊണ്ടുവരണമെന്നും തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നുമായിരുന്നു ആര്‍എസ്എസ് നിലപാട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കുമ്മനത്തിന്‍റെ മടങ്ങി വരവിനായി ശക്തമായി വാദിച്ചിരുന്നു.

 സമ്മര്‍ദ്ദവുമായി ആര്‍എസ്എസ്

സമ്മര്‍ദ്ദവുമായി ആര്‍എസ്എസ്

കുമ്മനം വന്നാല്‍ പാര്‍ട്ടിക്കുളളില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ സാധിക്കുമെന്നും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്നും ആര്‍എസ്എസ് വാദിച്ചിരുന്നു.മത സാമുദായിക നേതാക്കളോട് കുമ്മനത്തിനുളള അടുപ്പവും പാര്‍ട്ടിക്കുളളിലെ സ്വീകാര്യതയും ഇതിന് സഹായകമാകുമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

 വാളെടുത്ത് ഗവര്‍ണര്‍മാര്‍

വാളെടുത്ത് ഗവര്‍ണര്‍മാര്‍

എന്നാല്‍ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തടസം നിന്നതോടെ കുമ്മനത്തിന്‍റെ വരവ് പ്രതിസന്ധിയിലായി. കുമ്മനത്തെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങളേയും അനുവദിക്കണമെന്നാണ് ഗവര്‍ണര്‍മാരുടെ ആവശ്യം.

 തമ്മിലടിച്ച് നേതാക്കള്‍

തമ്മിലടിച്ച് നേതാക്കള്‍

ഇതുകൂടാതെ കുമ്മനം മടങ്ങി വന്നാല്‍ ഒരുപക്ഷേ സംസ്ഥാന ബിജെപിയില്‍ ഏറ്റവും ശക്തനായ നേതാവായി കുമ്മനം മാറുമെന്നും അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഒരു വിഭാഗം നേതാക്കള്‍ കണക്കാക്കുന്നുണ്ട്. ഇവരും ഗവര്‍ണറെ മടക്കികൊണ്ടു വന്ന് മത്സരിപ്പിക്കുന്നതിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ദേശീയ നേതൃത്വവും ഈ നീക്കത്തില്‍ നിന്ന് പിന്‍വലിഞ്ഞു.

 സുരേഷ് ഗോപി മതി

സുരേഷ് ഗോപി മതി

കുമ്മനമില്ലെങ്കില്‍ പിന്നെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ സുരേഷ് ഗോപി തന്നെ മതിയെന്നാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉയരുന്ന ആവശ്യം. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ് സുരേഷ് ഗോപി. നടനെന്നതിലുപരി നായര്‍ സമുദായാംഗം എന്നതാണ് സുരേഷ് ഗോപിക്ക് സാധ്യത കല്‍പ്പിക്കുന്നത്.

 സമുദായിക സമവാക്യം

സമുദായിക സമവാക്യം

നായര്‍ സമുദായാംഗമായ സുരേഷ് ഗോപിയെ മത്സരിപ്പിച്ചാല്‍ എന്‍എസ്എസ് ഉള്‍പ്പെടെ പിന്തുണയ്ക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുണ്ട്. സാമുദായിക സമവാക്യങ്ങള്‍ കൂടി വിലയിരുത്തി ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

 പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

അതേസമയം പത്തനംതിട്ടയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
നേരത്തേ കെ സുരേന്ദ്രനെ ഇവിടെ മത്സരിപ്പിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ശബരിമല കേസില്‍ അകപ്പെട്ട സുരേന്ദ്രന് പത്തനംതിട്ടയില്‍ കയറരുതെന്ന കര്‍ശനമായ നിര്‍ദ്ദേശത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

 തൃശ്ശൂരില്‍ മത്സരിപ്പിക്കും?

തൃശ്ശൂരില്‍ മത്സരിപ്പിക്കും?

അതുകൊണ്ട് തന്നെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുന്നത് പ്രചരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തിരിച്ചടിയാകും. സുരേന്ദ്രനെ തൃശ്ശൂരില്‍ തന്നെ മത്സരിപ്പിച്ചല്‍ മതിയെന്നാണ് ആര്‍എസ്എസിന്‍റെ നിര്‍ദ്ദേശം.

 രണ്ട് ലക്ഷം വോട്ടുകള്‍

രണ്ട് ലക്ഷം വോട്ടുകള്‍

തൃശ്ശൂരില്‍ സുരേന്ദ്രന്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുമെന്ന് ആര്‍എസ്എസ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ബിജെപിക്ക് രണ്ട് ലക്ഷത്തില്‍ അധികം വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു.

എന്‍എസ്എസ് പിന്തുണ

എന്‍എസ്എസ് പിന്തുണ

സുരേന്ദ്രന്‍ മത്സരിക്കുകയാണെങ്കില്‍ ഇത് ഇരട്ടിയാക്കാന്‍ കഴിയുമെന്നാണ് ആര്‍എസ്എസ് കണക്ക് കൂട്ടല്‍.കെ സുരേന്ദ്രന്‍ എവിടെ നിന്നാലും എന്‍എസ്എസ് പിന്തുണയ്ക്കുമെന്നും ആര്‍എസ്എസ് പ്രതീക്ഷിക്കുന്നുണ്ട്.

ആര്‍എസ്എസ് നിര്‍ദ്ദേശം

ആര്‍എസ്എസ് നിര്‍ദ്ദേശം

പ്രതീക്ഷയുള്ള പാലക്കാട് മണ്ഡലത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി കൃഷ്ണ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. ശശികലയുടെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉയരുന്നുണ്ടെങ്കിലും അവര്‍ ഹിന്ദു ഐക്യവേദി അധ്യക്ഷയായി തുടര്‍ന്നാല്‍ മതിയെന്നാണ് ആര്‍എസ്എസ് നിര്‍ദ്ദേശമത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+