കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ആര്‍എസ്എസ്... പത്തനംതിട്ട സീറ്റ് തന്നെ നല്‍കണമെന്ന് ആവശ്യം!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇതുവരെ തീരുമാനവും ആയിട്ടില്ല. എന്നാല്‍ ഇത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആര്‍എസ്എസ്. കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ആര്‍എസ്എസ് തന്നെ മുന്നിലെത്തിയത് സംസ്ഥാനത്ത് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്ക് പുത്തന്‍ ഉണര്‍വാണ്.

അതേസമയം ശ്രീധരന്‍പിള്ളയെ ഞെട്ടിച്ച നീക്കമാണ് ആര്‍എസ്എസില്‍ നിന്നുണ്ടായിരിക്കുന്നത്. പത്തനംതിട്ട സീറ്റില്‍ ഉടക്കിയാണ് സീറ്റ് പ്രഖ്യാപനം വൈകി കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും പാര്‍ട്ടിക്കുള്ളില്‍ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി വന്‍ പ്രചാരണമാണ് നടക്കുന്നത്. അദ്ദേഹത്തിന് മാത്രമേ കേരളത്തില്‍ ബിജെപിക്കുണ്ടായ പ്രത്യേക സാഹചര്യം മുതലെടുക്കാന്‍ സാധിക്കൂ എന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

ആര്‍എസ്എസിന് അതൃപ്തി

ആര്‍എസ്എസിന് അതൃപ്തി

ബിജെപിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആര്‍എസ്എസിന് കടുത്ത അതൃപ്തിയാണുള്ളത്. നിലവിലെ ചര്‍ച്ചകള്‍ ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നതാണെന്നും ദേശീയ നേതൃത്വം നിര്‍ണായക ഇടപെടല്‍ നടത്തുമെന്നാണ് ആര്‍എസ്എസ് നേതൃത്വം അറിയിച്ചു. അതേസമയം കേരളത്തിലെ നേതാക്കള്‍ മികച്ച പ്രതിച്ഛായയുള്ളവരെ മത്സരിപ്പിക്കാന്‍ തയ്യറാവുന്നില്ലെന്നും പരാതിയുണ്ട്.

കെ സുരേന്ദ്രന് വേണ്ടി രംഗത്ത്

കെ സുരേന്ദ്രന് വേണ്ടി രംഗത്ത്

കെ സുരേന്ദ്രന് വേണ്ടിയാണ് ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. പ്രധാന നേതാക്കളെ കേരളത്തില്‍ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട തന്നെ സുരേന്ദ്രന് നല്‍കണമെന്നും ആര്‍എസ്എസിലെ നേതാക്കള്‍ സൂചിപ്പിച്ചു. ശബരിമല സമരത്തിലൂടെ ബിജെപി കേരളത്തില്‍ ഉ ണ്ടാക്കിയ നേട്ടം വോട്ടാക്കി മാറ്റാന്‍ സുരേന്ദ്രന് മാത്രമേ സാധിക്കൂ എന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

പാര്‍ട്ടിക്കുള്ളില്‍ പിന്തുണ

പാര്‍ട്ടിക്കുള്ളില്‍ പിന്തുണ

സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കണമെന്നാണ് കഴിഞ്ഞ ദിവസം നേതാക്കള്‍ ആവശ്യപ്പെട്ടത്. ശ്രീധരന്‍പിള്ള മത്സരിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തെ വേണ്ടെന്ന് നേതാക്കള്‍ ദേശീയ നേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ തന്നെ മത്സരിക്കുമെന്ന നിലപാടിലാണ്. ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടിലും ജനപ്രിയ നേതാവ് സുരേന്ദ്രന്‍ തന്നെയായിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കെ സുരേന്ദ്രന്‍ തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. അദ്ദേഹത്തിനായി ദേശീയ സമിതിയില്‍ വന്‍ പിടിവലിയാണ് നടത്തുന്നത്. ഭൂരിപക്ഷം നേതാക്കളും അദ്ദേഹത്തിനായി രംഗത്തുണ്ട്. സുരേന്ദ്രന് പത്തനംതിട്ടയില്‍ സീറ്റ് ഉറപ്പിച്ച ശേഷമേ മടങ്ങുകയുള്ളൂ എന്ന് ചില നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജിലും സുരേന്ദ്രനായി അനുയായികള്‍ അണിനിരന്നിട്ടുണ്ട്.

ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണം

ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണം

ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്‍രെ ആവശ്യം. മികച്ച സാധ്യത അവര്‍ക്കും ഉണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം വിചാരിച്ച സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ല എന്നാണ് അവരുടെ നിലപാട്. ആര്‍എസ്എസ് നേതൃത്വം അവരെ കണ്ട് മത്സരിക്കാന്‍ ആവശ്യപ്പെട്ടേക്കും. തനിക്ക് സീറ്റില്ലെങ്കില്‍ സംഘടനയുടെ ചുമതലയില്‍ തുടരാമെന്നാണ് ശോഭ സുരേന്ദ്രന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടിയുടെ വനിതാ നേതാക്കളില്‍ ഏറ്റവും പ്രബല ശോഭ സുരേന്ദ്രനാണെന്ന് ആര്‍എസ്എസ് പറയുന്നു.

പിടിവാശി വിടാതെ പിള്ള

പിടിവാശി വിടാതെ പിള്ള

പത്തനംതിട്ടയില്‍ താന്‍ തന്നെ മത്സരിക്കുമെന്ന പിടിവാശിയിലാണ് ശ്രീധരന്‍പിള്ള. ഇത് ദേശീയ നേതൃത്വത്തെ കുരുക്കിലാക്കുന്നു. പാര്‍ട്ടി സംസ്താന അധ്യക്ഷന്‍ തന്നെ ഒരു മണ്ഡലത്തിനായി വാദിക്കുമ്പോള്‍ ദേശീയ നേതൃത്വത്തിന് അത് എതിര്‍ക്കാന്‍ സാധിക്കില്ല. ശ്രീധരന്‍പിള്ള മത്സരിക്കാതെ മാറിനില്‍ക്കട്ടെ എന്ന വാദമാണ് നേതാക്കളില്‍ നിന്ന് ഉയരുന്നത്. അമിത് ഷാ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് പത്തനംതിട്ട.

സുരേന്ദ്രന് സീറ്റ് കിട്ടുമോ?

സുരേന്ദ്രന് സീറ്റ് കിട്ടുമോ?

പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന സുരേന്ദ്രന്റെ വാദം ആര്‍എസ്എസ് എതിര്‍ക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറിമാര്‍ മത്സരരംഗത്ത് നിന്ന മാറി നില്‍ക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ആര്‍എസ്എസ് അമിത് ഷായെ അറിയിച്ചിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ നടത്തിയ കാര്യങ്ങളാണ് പാര്‍ട്ടിക്ക് ഗുണകരമായതെന്നും, അദ്ദേഹത്തിന് സീറ്റ് നല്‍കണമെന്നുമാണ് നേതാക്കളുടെയും അണികളുടെയും അഫിപ്രായം. പത്തനംതിട്ട നഷ്ടപ്പെടാതിരിക്കാന്‍ സുരേന്ദ്രനെ തന്നെ ദേശീയ നേതൃത്വം രംഗത്തിറക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

ഇടുക്കിയുടെ മണിയാശാന്‍, ജനപ്രിയതയില്‍ വിഎസ്സിനൊപ്പം, എംഎം മണി പകരക്കാരനില്ലാത്ത നേതാവ്!!ഇടുക്കിയുടെ മണിയാശാന്‍, ജനപ്രിയതയില്‍ വിഎസ്സിനൊപ്പം, എംഎം മണി പകരക്കാരനില്ലാത്ത നേതാവ്!!

English summary
rss support k surendrans candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X