ശബരിമല സ്ത്രീ പ്രവേശനം; വ്രതകാലയളവ് 14 ദിവസമാക്കണം, പരിഷ്‌ക്കാരങ്ങൾ വരുത്താന്‍ ആര്‍എസ്എസ്?
കൊച്ചി; ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപാധികളുമായി ആര്‍എസ്എസ്. പത്തിനും അന്‍പതിനും ഇടയ്ക്ക് പ്രയമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള വ്രതകാലയളവ് വെട്ടിച്ചുരുക്കണമെന്ന നിര്‍ദേശവുമായി ആര്‍ എസ് എസ് മുന്നോട്ടു വന്നത്.
ദര്‍ശനത്തിന് 41 ദിവസത്തെ വ്രതം എന്നതിന് പകരം 14 ദിവസത്തെ വ്രതമാക്കി മാറ്റണമെന്നാണ് ആര്‍ എസ് എസിന്റെ ഇപ്പോഴത്തെ നിലപാട്. ഇതേ സമയം ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ദേവസ്വം ബോര്‍ഡും തന്ത്രി കൂട്ടായ്മയും അംഗീകരിച്ചിട്ടില്ല.

ശബരിമല ദര്‍ശനത്തിന് സ്ത്രീകളെ തടയുന്നതിനെതിരെ ആര്‍ എസ് എസിന്റെ മുതിര്‍ന്ന പ്രചാരകനും ബാലഗോകുലം സ്ഥാപകനുമായ എം എ കൃഷ്ണന്‍ പറഞ്ഞു. ശബരിമലയിലുള്ള ഇന്നത്തെ ആചാരനുഷ്ടഠാനങ്ങളെല്ലാം ഓരോരോ സാഹചര്യങ്ങളില്‍ മനുഷ്യന്‍ തന്നെ സൃഷ്ടിച്ചവയാണ്. ഇതില്‍ കാലോചിതമായ പരിഷ്‌കാരം വേണം.
ആരോഗ്യ കാരണങ്ങളാല്‍ ഗര്‍ഭിണികള്‍ ശബരിമല ദര്‍ശനം ഒഴിവാക്കുക, യുവതികള്‍ ബന്ധുക്കള്‍ക്കൊപ്പം പോവുക, 365 ദിവസവും നടതുറക്കുക എന്നിങ്ങനെ പുതിയ നിര്‍ദ്ദേശങ്ങളുമായാണ് ആര്‍ എസ് എസ് മുന്നോട്ടു വന്നത്.












Click it and Unblock the Notifications