ഷംസീറിന്റെ രക്തം കൊണ്ട് ഓംകാളി പൂജ ചെയ്യും..!!എഎന്‍ ഷംസീറിന്റെ വീടിന് മുന്നില്‍ ആര്‍എസ്എസ് കൊലവിളി!!
തലശ്ശേരി: എഎന്‍ ഷംസീറിന് നേരെ കൊലവിളി മുഴക്കി ആര്‍എസ്എസ്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും തലശ്ശേരി എംഎല്‍എയുമായ ഷംസീറിന്റെ തലശ്ശേരിയിലെ വീടിന് മുന്നിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കിയത്. സംഭവത്തില്‍ ആര്‍എസ്എസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
Read Also: സൗദിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് ചാക്കില്‍ക്കെട്ടി തല്ലിക്കൊന്നു..!!കുറ്റം സ്വവര്‍ഗ ലൈംഗികത
Read Also: എല്ലാ സ്ത്രീകള്‍ക്കും രണ്ട് ബൂബ്‌സും ഒരു ലൈംഗികാവയവുമല്ലേ ഉള്ളൂ..പിന്നെന്തിനാ നഗ്നഫോട്ടോയെ പേടി ??
ഷംസീറിനെതിരെ കൊലവിളി മുഴക്കിയ ആര്‍എസ്എസ്സുകാരെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

എഎന്‍ ഷംസീറിന്റെ രക്തം കൊണ്ട് ഓംകാളി പൂജ ചെയ്യുമെന്നാണ് ആര്‍എസ്എസിന്റെ ഭീഷണി. ഇത് ഷംസീറിനുള്ള അവസാന താക്കീതാണെന്നും അക്രമികള്‍ മുന്നറിയിപ്പ് നല്‍കി. ഷംസീറിന്റെ വീടിന് മുന്നില്‍ അക്രമികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് ഷംസീറിന്റെ വീടിന് മുന്നിലെത്തിയ സംഘം മതിലിലാണ് ഭീഷണി എഴുതിയത്. ഇന്നലെ വൈകിട്ടോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലവിളി.

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ച സിപിഎം ന്യൂമാഹി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

തലശ്ശേരിയേയും കണ്ണൂരിനേയും വീണ്ടും കലാപഭൂമിയാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് സിപിഎം ആരോപിച്ചു. അടുത്തിടെ തുടര്‍ച്ചയായി രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരില്‍ നടന്നിരുന്നു.

കാരണമില്ലാതെ ആക്രമണങ്ങള്‍ നടത്തി കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത പക്ഷം കന്തത വില നല്‍കേണ്ടി വരുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പരിശ്രമങ്ങളുടെ ഭാഗമായാണ് കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കപ്പെട്ടത്. ആര്‍എസ്എസിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ പ്രകോപനങ്ങളുണ്ടാകുന്നത് കണ്ണൂരില്‍ വീണ്ടും രക്തമൊഴുകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.












Click it and Unblock the Notifications