കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശബരിമലക്ക് പോയത് നീയാണോടീ' പ്രിസൈഡിംഗ് ഓഫീസറായ ബിന്ദുവിന് ആർഎസ്എസുകാരുടെ തെറിയഭിഷേകം

Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ബിന്ദുവിനെ RSS പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി

കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയത് കേരളത്തില്‍ ചെറിയ കോലാഹലമൊന്നുമല്ല ഉണ്ടാക്കിയത്. ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തെരുവുകള്‍ യുദ്ധക്കളമായി.

ശബരിമല കയറിയ ബിന്ദു തങ്കം കല്യാണിയുടെയും കനകദുര്‍ഗയുടേയും ജീവന്‍ പോലും അപകടത്തിലായ നാളുകള്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ തനിക്കെതിരെ സംഘപരിവാറുകാര്‍ ഭീഷണി മുഴക്കിയതായി വെളിപ്പെടുത്തി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ബിന്ദു. പട്ടാമ്പി സംസ്‌കൃത കോളേജില്‍ പ്രിസൈഡിംഗ് ഓഫീസറായി എത്തിയപ്പോഴാണ് സംഭവം. ബിന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

പ്രിസൈഡിംഗ് ഓഫീസറായാലും സംഘികൾ തെറി വിളിക്കും

പ്രിസൈഡിംഗ് ഓഫീസറായാലും സംഘികൾ തെറി വിളിക്കും

പ്രിസൈഡിംഗ് ഓഫീസറായാലും സംഘികൾ തെറി വിളിക്കും എന്ന തലക്കെട്ടിലാണ് ഫേസ്ബുക്ക് പോസ്റ്റ്. '' ഇന്ത്യയുടെ പരമോന്നത ജനാധിപത്യ പ്രക്രിയയിൽ പ്രിസൈഡിംഗ് ഓഫീസറായി തെരെഞ്ഞെടുപ്പു കമ്മീഷന്റെ ഓർഡർ പ്രകാരം ട്രയിനിംഗ് ക്യാമ്പുകളിൽ പങ്കെടുത്ത് ഡ്യൂട്ടി ചെയ്യാനെത്തിയതാണ് പട്ടാമ്പി സംസ്കൃത കോളേജിൽ.. അടിയന്തിര ഘട്ടങ്ങളിൽ ഡ്യൂട്ടി ചെയ്യാൻ Reserve Official ആയി ഇന്നലെയും ഇന്നും കോളേജിലുണ്ടായിരുന്നു ഞാനും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ

തെരെഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണവും വോട്ടിംഗിന് ശേഷം ഇത് സ്വീകരിക്കുന്ന സെൻററുമാണ് സംസ്കൃത കോളേജ്..പട്ടാമ്പി (50), തൃത്താല (49) എന്നീ അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളാണ് ഇവിടെ വിതരണം ചെയ്തത്.. പോളിംഗ് ദിവസമായ ഇന്ന് തിരക്കൊഴിഞ്ഞ ക്യാംപസിൽ Reserve Duty യിൽ കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

സ്നേഹത്തോടെ പരിചയപ്പെട്ടു

സ്നേഹത്തോടെ പരിചയപ്പെട്ടു

ഭക്ഷണവും മരുന്നുമൊക്കെയായി ക്യാംപസിൽ സജീവമായിരുന്ന കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകൾക്ക് എന്നെ മനസിലാവുകയും നേരിൽ വന്ന് പരിചയപ്പെടുകയും ചെയ്തു.. വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് അവർ എന്നോടു പെരുമാറിയത്.. ഞാനാണെന്ന് തിരിച്ചറിഞ്ഞ കുറേ ചെറുപ്പക്കാരും ഇടവേളയിൽ വന്ന് പരിചയപ്പെടുകയും ചെയ്തു.

ഒളിഞ്ഞും തെളിഞ്ഞും

ഒളിഞ്ഞും തെളിഞ്ഞും

ഇതിനിടയിൽ കോളേജിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ R$S/ BJP പ്രവർത്തകരും എന്നെ തിരിച്ചറിഞ്ഞു. അറിഞ്ഞപ്പോൾ ഒളിഞ്ഞും തെളിഞ്ഞും ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് പലരും എത്തിനോക്കി ഞാനാണെന്ന് ഉറപ്പു വരുത്തിപ്പോയി.. ഭക്ഷണം കഴിക്കാൻ പോകുമ്പോഴും കോളേജിലെ ബൂത്തിനു മുൻപിൽ ഇവർ അസ്വസ്ഥരാകുന്നത് ഞാൻ തിരിച്ചറിഞ്ഞു..

'ശബരിമലക്ക് പോയത് നീയാണോടീ'

'ശബരിമലക്ക് പോയത് നീയാണോടീ'

ഉച്ചയോടെ തൃത്താല ARO ഓഫീസിലും ഡ്യൂട്ടിയിലെ പോലീസ് ഓഫീസർമാരോടും ഞാൻ വിവരം പറഞ്ഞു.. ഇടക്കെന്നോട് ഒരു തവണ മോശമായി പെരുമാറുകയും ചെയ്തു ഒരാൾ.. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവരവിടെ കാത്തു നിന്നു..'ശബരിമലക്ക് പോയത് നീയാണോടീ' എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാൾ ചോദിച്ചത്.' ഞാൻ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുൻപേ തെറിയഭിഷേകമെത്തി..

നിനക്കൊക്കെ പോയി ചത്തൂടേടീ

നിനക്കൊക്കെ പോയി ചത്തൂടേടീ

'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലർച്ച.. ആ നിമിഷം അവരെന്നെ ആക്രമിക്കാൻ കോളേജിന് പുറത്ത് കാത്തുനിന്നതാണെന്ന് ബോധ്യപ്പെട്ട നിമിഷം ഞാൻ ക്യാംപസിലേക്ക് തിരിച്ചു നടന്നു.'എന്റെ കൂടെ വന്ന സ്ത്രീയായ പോളിംഗ് ഓഫീസർ അമ്പരന്നു.. അവരത് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. തിരിച്ച് ARO ഓഫീസിലെത്തി പരാതി എഴുതിക്കൊടുത്തു.

പരാതി അയച്ചു

പരാതി അയച്ചു

തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കമ്മീഷൻ നിയോഗിച്ച ഒരു ഓഫീസറെ കൈകാര്യം ചെയ്യാനുള്ള അവരുടെ ആലോചന തന്നെ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നേരിടുന്ന വെല്ലുവിളിയാണ്. എന്റെ പരാതി നാളെ ജില്ലാ വരണാധികാരിയായ കലക്ടർക്ക് കൈമാറുമെന്നും പ്രോപ്പർ ചാനലിൽ തെരെഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കുമെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു..

നിയമപരമായി മുൻപോട്ട് പോകും

നിയമപരമായി മുൻപോട്ട് പോകും

പോലീസിലും പരാതിപ്പെടുന്നുണ്ട്.. കോളേജ് ക്യാംപസിലേയുംപോളിംഗ് ബൂത്തിലെയും പരിസരത്തേയും CCTV യിൽ ഈ മുഖങ്ങൾ പലവട്ടം പതിഞ്ഞിട്ടുണ്ട്..കണ്ടാൽ നന്നായി തിരിച്ചറിയാവുന്ന മുഖങ്ങളാണ്.. നിയമപരമായി മുൻപോട്ട് പോകും'' എന്നാണ് ബിന്ദു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ബിന്ദു തങ്കം കല്യാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കാതെ മോഹൻലാലിനെ അകത്ത് കയറ്റാൻ ശ്രമം, എതിർപ്പുമായി ആളുകൾവോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കാതെ മോഹൻലാലിനെ അകത്ത് കയറ്റാൻ ശ്രമം, എതിർപ്പുമായി ആളുകൾ

വടകരയിൽ കെ മുരളീധരന് സ്വന്തം വോട്ടില്ല! സുരേഷ് ഗോപിക്കും സമ്പത്തിനും സ്വന്തം വോട്ടില്ല!വടകരയിൽ കെ മുരളീധരന് സ്വന്തം വോട്ടില്ല! സുരേഷ് ഗോപിക്കും സമ്പത്തിനും സ്വന്തം വോട്ടില്ല!

English summary
Bindu Kalyani about RSS threat during election duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X