ചിന്താ ജെറോമിന് ഭീഷണിയുമായി സംഘപരിവാര്‍
എസ്.എഫ്.ഐ നേതാവ് ചിന്ത ജെറോമിനു ഭീഷണിയുമായി സംഘപരിവാര്‍. കാവിപ്പടയെന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് ചിന്ത ജെറോമിന് ഭീഷണിയുടെ സ്വരത്തിലുള്ള പോസ്റ്റുവന്നിരിക്കുന്നത്.

ഭീഷണിയ്ക്ക് കാരണം
സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ആര്‍എസ്എസിനെ വിമര്‍ശിച്ച് പ്രസംഗിച്ചിരുന്നു. തുടര്‍ന്നാണ് ചിന്തയ്ക്ക് ഭീഷണിയുമായി ആര്‍എസ്എസ് രംഗത്തെത്തിയത്.

വിവാദ പ്രസംഗം
'എന്റെ അറിവില്‍ കേരളത്തിലും ഇന്ത്യയിലും നിക്കര്‍ ധരിക്കുന്ന രണ്ട് വിഭാഗങ്ങളേ ഉള്ളു.. ഒന്ന് ആര്‍എസ്എസ്‌കാരന്‍മാരും രണ്ട് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും. നിക്കറിട്ട് ടിന്റുമോന്മാരെപ്പോലെ കടന്ന് വരുന്ന ഇവന്‍മാരാണ് വലിയ രാജ്യസ്‌നേഹം പറയുന്നവര്‍.. ചെരിപ്പിടില്ല ഇവന്മാര്‍, ചെരിപ്പിട്ടാല്‍ ഭൂമിദേവിയ്ക്ക് നോവുമെന്നാ ഇവന്മാര്‍ പറയുന്നത് ' ചിന്തയുടെ ഈ പ്രസംഗമാണ് സംഘപരിവാറുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
|
കാവിപ്പടയുടെ പോസ്റ്റില്‍ പറയുന്നത്
പറഞ്ഞതിനെക്കുറിച്ചോര്‍ത്ത് ഇവള്‍ ദുഖിക്കുന്ന കാലം വിദൂരമല്ല ജയ് ശ്രീറാം എന്നാണ് കാവിപ്പടയുടെ പോസ്റ്റില്‍ പറയുന്നത്

വിവാദം പ്രസംഗം സോഷ്യല്‍ മീഡിയയില്‍
നവമാധ്യമങ്ങളില്‍ ചിന്തയുടെ പ്രസംഗം വിവാദമായതോടെയാണ് ആര്‍എസ്എസിന്റെ കാവിപ്പട എന്ന പേജില്‍ ഭീഷണിയുടെ സ്വരത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

വാര്‍ത്ത മാത്രമല്ല
ചിന്തയുടെ പ്രസംഗം സംബന്ധിച്ച വാര്‍ത്തയുടെ ലിങ്കും ആര്‍എസ്എസിന്റെ കാവിപ്പട എന്ന പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്












Click it and Unblock the Notifications