കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു; 56 പരിവാര്‍ സംഘടനകളുടേയും യോഗം തൃശൂരില്‍... സമന്വയ ബൈഠക്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇനി അധികനാള്‍ ഇല്ല. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ആയിരുന്നു കഴിഞ്ഞ തവണ ബിജെപി അധികാരത്തില്‍ എത്തിയത്. ആ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ് തന്നെ ആയിരുന്നു.

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലും ഏത് വിധേനയും വിജയം നേടുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. അതില്‍ ഏറ്റവും പ്രധാനം കേരളത്തില്‍ സാന്നിധ്യം അറിയിക്കുക എന്നതാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് സ്വന്തമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു.

ഇത്തവണ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങുകയാണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍. അതിനായി കേരളത്തിലെ എല്ലാ സംഘപരിവാര്‍ സംഘടനകളുടേയും നേതൃയോഗം വിളിച്ചുചേര്‍ക്കുകയാണ്. തൃശൂരില്‍ ആയിരിക്കും 'സമന്വയ ബൈഠക്' നടക്കുക.

ഭരണം വിലയിരുത്തും

ഭരണം വിലയിരുത്തും

കഴിഞ്ഞ നാല് വര്‍ഷത്തെ കേന്ദ്രഭരണവും ആര്‍എസ്എസ് വിലയിരുത്തുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും സംഘപരിവാര്‍ സംഘടനകളുടെ 'സമന്വയ ബൈഠക്' സംഘടിപ്പിക്കും. ഇതില്‍ നിന്ന് സമാഹരിക്കുന്ന നിര്‍ദ്ദേശങ്ങളും ഭാവി പരിപാടികള്‍ക്കായി ക്രോഡീകരിക്കും.3

തിരഞ്ഞെടുപ്പ് നേരിടാന്‍

തിരഞ്ഞെടുപ്പ് നേരിടാന്‍

പൊതു തിരഞ്ഞെടുപ്പ് നേരിടുക എന്നത് തന്നെയാണ് ആര്‍എസ്എസ് ഇത്തരം ഒരു നേതൃയോഗം വിളിക്കുന്നതിന്റെ പ്രധാന ഉദ്ദേശം. ദേശീയ തലത്തില്‍ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണം പിടിക്കാന്‍ ആയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തില്‍ ആണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.

സംഘപരിവാര്‍ കേരളത്തില്‍

സംഘപരിവാര്‍ കേരളത്തില്‍

56 സംഘടനകളാണ് സംഘപരിവാറിന്റെ കീഴില്‍ അണിനിരക്കുന്നത്. ഈ സംഘടനകള്‍ക്കെല്ലാം തന്നെ കേരളത്തില്‍ സജീവമായ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. ഇവയെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യവും ബൈഠക് മുന്നോട്ട് വയ്ക്കുന്നുണ്ട്.

നേതാക്കള്‍ മാത്രം

നേതാക്കള്‍ മാത്രം

സംഘപരിവാര്‍ സംഘടനകളുടെ സംസ്ഥാന നേതാക്കളെ മാത്രം ആയിരിക്കും യോഗത്തില്‍ പങ്കെടുപ്പിക്കുക. പ്രസിഡന്റം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പങ്കെടുക്കും. കൂടാതെ ആര്‍എസ്എസ് ഭാരവാഹികളും യോഗത്തിനുണ്ടാകും.

ഭയ്യാജി ജോഷി

ഭയ്യാജി ജോഷി

തൃശൂരില്‍ സെപ്തംബര്‍ 15, 16 തിയ്യതികള്‍ ആയാണ് സമന്വയ ബൈഠക് നടക്കുക. ആര്‍എസ്എസ് സര്‍ കാര്യവാഹക് ഭയ്യാജി ജോഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് വിവരം. പുറത്ത് നിന്നുള്ള ആര്‍ക്കും യോഗസ്ഥലത്തേക്ക് പ്രവേശനം ഉണ്ടാവില്ല.

കേരളത്തിലെ സ്ഥിതി

കേരളത്തിലെ സ്ഥിതി

വളരെ പെട്ടെന്നായിരുന്നു കുമ്മനം രാജശേഖരനെ സംസ്ഥാന ബിജെപി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത്. അതിന് ശേഷം മാസങ്ങളെടുത്താണ് പുതിയ അധ്യക്ഷനെ നിശ്ചയിച്ചത്. കുമ്മനത്തെ മിസോറാം ഗവര്‍ണര്‍ ആയി നിയോഗിച്ച തീരുമാനത്തിന് പിന്നിലും ആര്‍എസ്എസ് തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ഭാരവാഹികള്‍

പുതിയ ഭാരവാഹികള്‍

സംസ്ഥാന അധ്യക്ഷനായി പിഎസ് ശ്രീധരന്‍പിള്ളയെ നിയോഗിച്ചെങ്കിലും മറ്റ് ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പായി ഭാരവാഹികളുടെ കാര്യത്തില്‍ ആര്‍എസ്എസ് ഒരു പുനര്‍വിചിന്തനത്തിന് തയ്യാറല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്

ഏറെ പ്രതീക്ഷയോടെ ആയിരുന്നു ബിജെപിയും ആര്‍എസ്എസ്സും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചെങ്കിലും അവിടെ ഇടതുമുന്നണി അതി ശക്തമായ വിജയം നേടുകയായിരുന്നു. ബിജെപിയ്ക്ക് കഴിഞ്ഞ തവണ നേടിയ വോട്ടുകളുടെ അടുത്ത് പോലും ഇത്തവണ എത്താന്‍ സാധിച്ചില്ല.

നിര്‍ണായക നീക്കങ്ങള്‍

നിര്‍ണായക നീക്കങ്ങള്‍

ദേശീയ തലത്തില്‍ തന്നെ ബിജെപി നിര്‍ണായക നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അമിത് ഷായുടെ കാലാവധി വീണ്ടും നീട്ടിയത്. അമിത് ഷായെ മുന്നില്‍ നിര്‍ത്തിയാകും ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തില്‍ തിരിച്ചടി

കേരളത്തില്‍ തിരിച്ചടി

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതിന് ശേഷം ബിജെപിയ്ക്കും ആര്‍എസ്എസ്സിനും വളര്‍ച്ചയുണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ പ്രളയകാലത്ത് പല സംഘപരിവാര്‍, ആര്‍എസ്എസ് നേതാക്കളും നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ പ്രതികൂല ഫലം സൃഷ്ടിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

English summary
RSS to conduct Sangh Parivar Organisations' meeting to discuss Loksabh Election 2019.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X