ത്രിപുര പിടിച്ച വജ്രായുധം കേരളത്തിലും പരീക്ഷിക്കാൻ ആർഎസ്എസ്, പഞ്ചരത്ന പദ്ധതി
Recommended Video

പാലക്കാട്: ശബരിമല വിവാദം ഒരുക്കിയ അനുകൂല കാലാവസ്ഥയെ പരമാവധി മുതലെടുത്ത് കേരളത്തില്‍ വേരുറപ്പിക്കാനുളള ശ്രമത്തിലാണ് ബിജെപി. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ വലിയ പ്രതീക്ഷകളാണുളളത്.
ആര്‍എസ്എസ് നേരിട്ടാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച ത്രിപുരയിലും, യുപി അടക്കമുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആര്‍എസ്എസ് പരീക്ഷിച്ച് വിജയം കണ്ട പഞ്ചരത്‌ന പദ്ധതിയാണ് കേരളത്തിലും പരീക്ഷിക്കുന്നത്.

ബിജെപിയുടെ വജ്രായുധം
ശബരിമല വിഷയം കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ട് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതുവരെ കേരളത്തില്‍ പ്രയോഗിച്ചിട്ടില്ലാത്ത തരത്തിലുളള പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് ഇത്തവണ ആര്‍എസ്എസും ബിജെപിയും പുറത്തെടുക്കാനൊരുങ്ങുന്നത്. പഞ്ചരത്‌നം പദ്ധതിയാണ് കേരളത്തില്‍ ബിജെപിയുടെ വജ്രായുധം.

പഞ്ചരത്‌നം പദ്ധതി
ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമിത് ഷാ നടപ്പിലാക്കിയതാണ് പഞ്ചരത്‌നം പദ്ധതി. ആ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരി. ത്രിപുരയിലും പഞ്ചരത്‌നം പദ്ധതി പരീക്ഷിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ബിജെപി അധികാരത്തിലേറുകയും ചെയ്തു. അതേ മാജിക് കേരളത്തിലും ബിജെപി പ്രതീക്ഷിക്കുന്നു.

ശക്തികേന്ദ്ര എന്ന സംവിധാനവും
താഴെത്തട്ടിലുളള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉറപ്പ് വരുത്താന്‍ ശക്തികേന്ദ്ര എന്ന സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. 5 ബൂത്തുകള്‍ ചേര്‍ന്നതാണ് ശക്തി കേന്ദ്ര. ബൂത്ത് കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിക്കും ഇടയിലാണ് ശക്തി കേന്ദ്രയുടെ പ്രവര്‍ത്തനം. സംസ്ഥാന പ്രസിഡണ്ട് അടക്കമുളള നേതാക്കള്‍ക്ക് ശക്തി കേന്ദ്രയുടെ ചുമതലയുണ്ട്.

15 മണിക്കൂർ പ്രവർത്തനം
ഉത്തരവാദിത്വമുളള ബൂത്തുകളില്‍ വോട്ട് കുറഞ്ഞാല്‍ നേതാക്കളാവും മറുപടി പറയേണ്ടി വരിക. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ശക്തി കേന്ദ്ര പ്രവര്‍ത്തനം തുടരും. തെരഞ്ഞെടുപ്പ് കാലത്ത് 15 മണിക്കൂറെങ്കിലും ചുമതലയുളള നേതാവ് ശക്തി കേന്ദ്രയില്‍ പ്രവര്‍ത്തിച്ചിരിക്കണം. ഓരോ ബൂത്തിലും ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ വീതം പ്രവര്‍്ത്തനം.

ഗണേഷിനാണ് ചുമതല
അതത് ബൂത്തുകളിലെ വീടുകള്‍ സന്ദര്‍ശിക്കുകയും മറ്റ് പ്രചാരണ പരിപാടികള്‍ നടത്തുകയും വേണം. ഇത് കൂടാതെയാണ് പഞ്ചരത്‌നം പദ്ധതി നടപ്പിലാക്കാന്‍ ആര്‍എസ്എസ് ബൈഠകില്‍ തീരുമാനമെടുത്തിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുളള ആര്‍എസ്എസ് ദേശീയ സെക്രട്ടറിയായ ഗണേഷിനാണ് ഇതിന്റെ ചുമതല.

5 പേരുടെ സംഘം
ബൂത്ത് കമ്മിറ്റികളെ കൂടാതെ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്ത 5 പേരെ ഉള്‍പ്പെടുത്തി മറ്റൊരു കമ്മിറ്റി ഉണ്ടാക്കുന്നതാണ് പഞ്ചരത്‌ന പദ്ധതി. ബൂത്ത് തലത്തിലെ പ്രവര്‍ത്തനം സജീവമാക്കുന്നതിനാണിത്. ഈ കമ്മിറ്റിയില്‍ യുവാക്കളുടെ പ്രതിനിധി, ഒരു വനിത, പിന്നോക്ക വിഭാഗത്തിലെ ഒരംഗം, രണ്ട് പൗര പ്രമുഖര്‍ എന്നിവരാണുണ്ടാവുക.

നാല് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍
അതേ സമയം ശക്തി കേന്ദ്രയില്‍ 6 മുതല്‍ 9 വരെ അംഗങ്ങളുണ്ടാകും. നിലവില്‍ ഓരോ ബൂത്തിലും നാല് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വീതം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഗ്രൂപ്പിലും 250 പേര്‍ വീതമെങ്കിലുമുണ്ട്. കൂടുതല്‍ പേരെ ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളാക്കും. ശക്തി കേന്ദ്രയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് കോള്‍ സെന്ററുകള്‍ വഴിയാണ്.

7 കോള്‍ സെന്ററുകള്‍
പ്രധാനനപ്പെട്ട 7 കേന്ദ്രങ്ങളിലാണ് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ഇത് വഴി കേന്ദ്ര നേതൃത്വം പ്രവര്‍ത്തനം വിലയിരുത്തും. പ്രൊഫഷണലുകളാണ് കോള്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുക. നിലവില്‍ 700ഓളം പേര്‍ ഈ കോള്‍ സെന്ററുകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

ബൈക്കുമായി ആളുകൾ
തീര്‍ന്നില്ല, എപ്പോള്‍ ആവശ്യപ്പെട്ടാലും ബൈക്കുമായി എത്താന്‍ സാധിക്കുന്ന 5 പേരെ ഓരെ പഞ്ചരത്‌നയിലും തയ്യാറാക്കിയിട്ടുണ്ട്.. ഇവരുടെ പട്ടിക കേന്ദ്രത്തിന് നല്‍കിക്കഴിഞ്ഞു. ബൂത്തുകള്‍ രൂപീകരിക്കാത്ത ഇടങ്ങളില്‍ അടിയന്തരമായി ബൂത്തുകള്‍ രൂപീകരിക്കും. ബിജെപി പ്രവര്‍ത്തകരുടേത് അടക്കമുളള വീടുകളില്‍ പതാകയും സ്റ്റിക്കറും പതിക്കുക അടക്കമുളള പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications