കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ടിനെ പോലെ ആര്‍എസ്എസിനെയും നിരോധിക്കണം; രണ്ടിനും ഒരേ നിലപാടെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധനം നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി പോപ്പുലര്‍ ഫ്രണ്ടിനെ പോലെ ആര്‍എസ്എസിനെയം നിരോധിക്കണം. രണ്ട് കൂട്ടരും വര്‍ഗീതയ ആളിക്കത്തിക്കുന്നവരാണെന്നും, അക്കാര്യത്തില്‍ ഒരേ നിലപാടാണ് ഇവര്‍ക്കുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.

കോണ്‍ഗ്രസ് എന്നും ന്യൂനപക്ഷ വര്‍ഗീയതയ്ക്കും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് എതിരേ നിന്നിട്ടുള്ളൂ. ഇരു സംഘടനകളുടെയും സമീപനം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

1

വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനുമുള്ള ഏതൊരു ശ്രമത്തെയും കോണ്‍ഗ്രസ് എതിര്‍ത്തിരിക്കുമെന്നും ചെന്നിത്തല പറയുന്നു. ഏതെങ്കിലുമൊരു സംഘടനയെ നിരോധിച്ചത് കൊണ്ട് വര്‍ഗീയത തടയാനാവില്ല.

കുടിച്ച് ബോധമില്ലാതെ യുവതി ലക്ഷങ്ങളുടെ ലേലത്തില്‍ പങ്കെടുത്തു; പിന്നീട് നടന്നത് ഞെട്ടിക്കുന്നത്കുടിച്ച് ബോധമില്ലാതെ യുവതി ലക്ഷങ്ങളുടെ ലേലത്തില്‍ പങ്കെടുത്തു; പിന്നീട് നടന്നത് ഞെട്ടിക്കുന്നത്

അവര്‍ മറ്റൊരു പേരില്‍ നമുക്കിടയിലേക്ക് വീണ്ടും വരും. സിമിയെ നിരോധിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ അവര്‍ വന്നു. വര്‍ഗീയതയെ എതിര്‍ക്കാന്‍ രാജ്യത്തെ എല്ലാ മതേതര ശക്തികളും ഒന്നിച്ച് നിന്ന് പോരാടണമെന്നും ചെന്നിത്തല പറഞ്ഞു.

കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ ക്ഷമിക്കണം: പരാതി പിന്‍വലിക്കുമെന്ന സൂചന നല്‍കി പരാതിക്കാരികാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ ക്ഷമിക്കണം: പരാതി പിന്‍വലിക്കുമെന്ന സൂചന നല്‍കി പരാതിക്കാരി

അതേസമയം പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചു. അത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വര്‍ഗീയത ഏത് തരത്തിലുള്ളതാണെങ്കിലും അതിനെ പ്രതിരോധിക്കണമെന്നുള്ള നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിരോധനത്തിന് ഒപ്പം നില്‍ക്കുന്നുവെന്നാണ് മുസ്ലീം ലീഗ് നേതാവ് എംകെ മുനീറും പ്രതികരിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിനെ വേരോടെ പിഴുതെറിയണമെന്നും മുനീര്‍ പറഞ്ഞു. ആര്‍എസ്എസിനെയും മുമ്പ് നിരോധിച്ചിരുന്നു. അവര്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ തിരിച്ചുവരികയാണ് ചെയ്തത്. ആശയപരമായി ഇതിനെ നേരിടണം. അല്ലെങ്കില്‍ അമീബ പോലെയാണെന്നും മുനീര്‍ പറഞ്ഞു.

അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് ശക്തമായ നടപടിയെടുത്തത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീട്ടിലും രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു കേന്ദ്ര ഏജന്‍സികള്‍. ഇതിന് പിന്നാലെയാണ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്.

106 പേരാണ് മൊത്തത്തില്‍ അറസ്റ്റിലായത്. ഇതില്‍ കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളുണ്ടായിരുന്നു. കേരളത്തില്‍ ഹര്‍ത്താലും അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയെന്ന് വരെ കേന്ദ്ര ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആരോപിച്ചിരുന്നു.

ഗെലോട്ട് രക്ഷപ്പെട്ടു, വിമതര്‍ക്ക് നോട്ടീസ്, രാജസ്ഥാനില്‍ ഇടപെട്ട് സോണിയ, വെട്ടിനിരത്താന്‍ നീക്കംഗെലോട്ട് രക്ഷപ്പെട്ടു, വിമതര്‍ക്ക് നോട്ടീസ്, രാജസ്ഥാനില്‍ ഇടപെട്ട് സോണിയ, വെട്ടിനിരത്താന്‍ നീക്കം

English summary
rss too banned liked popular front of india, congress leader ramesh chennithala on pfi ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X