കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് കോട്ടപ്പാറയിലെ പിള്ളേര്'; സിപിഎമ്മിനെ വെല്ലുവിളിക്കുന്ന ആർഎസ്എസിന്റെ വീഡിയോ വൈറൽ, ഇത് ജനരക്ഷയോ?

  • By Akshay
Google Oneindia Malayalam News

Recommended Video

cmsvideo
സിപിഎമ്മിനെ വെല്ലുവിളിച്ച് RSS: വീഡിയോ വൈറല്‍ | Oneindia Malayalam

കണ്ണൂർ: സിപിഎമ്മിനെ വെല്ലുവിലിച്ച് ആർഎസ്എസ് പ്രവർത്തകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിജെപിയുടെ ജനരക്ഷ യാത്രയ്ക്ക് പോകുന്ന ആർഎസ്എസ് പ്രവർത്തകരെ നീലേശ്വരത്ത് നിന്ന് സിപിഎം പ്രവർത്തകർ തടഞ്ഞു നിർത്തുന്നു എന്നാതാണ് പ്രകോപനത്തിന് കാരണമായി പറയുന്നത്. നട്ടെല്ലുള്ള ആൺപിള്ളേരാണെങ്കിൽ തടഞ്ഞു നിർത്തൂ എന്ന് പറഞ്ഞാണ് ജാഥയ്ക്ക് പോകുന്ന ആർഎസ്എസ് പ്രവർത്തകർ വീഡിയോ ഇറക്കിയിരിക്കുന്നത്.

ഈ ഭീഷണി വീഡിയോ സിപിഎം പ്രവർത്തകർ ഒരു ആയുധമായി എടുത്തിരിക്കുകയാണ്. കാസർഗോഡ് കോട്ടപ്പാറ നിന്ന് ജനരക്ഷമാർച്ചിൽ പങ്കെടുക്കുന്ന RSS പ്രവർത്തകരുടെ ലൈവ് വീഡിയോ ആണിത്. ജനരക്ഷയാണോ ജനശിക്ഷയാണോ ഇവർ ആഗ്രഹിക്കുന്നതെന്ന് ഈ വീഡിയോ പറയും എന്ന രീതിയിലാണ് സിപിഎം അനുഭാവ ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിക്കുന്നത്.

ജനാധിപത്യ ശൈലി

ജനാധിപത്യ ശൈലി

ജനരക്ഷയെന്നൊക്കെ വിളിച്ച് എത്രകണ്ട് ജനാധിപത്യ‌ശൈലി അഭിനയിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് വിദൂരഭാവിയിൽ പോലുമതിന് കഴിയില്ലെന്ന് സിപിഎം അനുഭാവികൾ പറയുന്നു.

വെല്ലുവിളിയും ഭീഷണിയും

വെല്ലുവിളിയും ഭീഷണിയും

വെല്ലുവിളിയും ഭീക്ഷണിയും പ്രകോപനവും അക്രമണവും ഇഴകിചേർന്ന ഫാസിസ്റ്റ് ശൈലി ഓരോ അണുവിലും പുറത്ത്‌ ചാടികൊണ്ടിരിക്കുകയാണെന്ന് ആർഎസ്എസിനെതിരെ സിപിഎം പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.

നാടിന്റെ സമാനാധാനാന്തരീക്ഷം തകർക്കുന്നു

നാടിന്റെ സമാനാധാനാന്തരീക്ഷം തകർക്കുന്നു

നാടിന്റെ സമാധാന‌ അന്തരീക്ഷം തകർക്കുക തന്നെയാണ് ഇവരുടെയൊക്കെ ലക്ഷ്യം..
പ്രകോപനങ്ങളിൽ ആത്മസംയമനം പാലിക്കുമ്പോൾ ആക്രമം അഴിച്ചുവിടുന്നു. അതിനെ ഗത്യന്തരമില്ലാതെ പ്രതരോധിക്കുമ്പോൾ മാർക്സിസ്റ്റ് അക്രമമെന്ന് പറഞ്ഞ് നിലവിളിക്കുകയാണ് സംഘപരിവാര ശക്തികൾ.

ആർഎസ്എസ് അടവുനയം

കേരളത്തിൽ വിശേഷിച്ച് കണ്ണൂരിൽ സംഘപരിവാറിന്റെ അടുവു നയമാണ് ഇത്തരം വീഡിയോയിൽ കാണുന്നതെന്ന് സിപിഎം വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അമിത് ഷാ ഇല്ലാതെ യാത്ര

അമിത് ഷാ ഇല്ലാതെ യാത്ര

അതേസമയം ജനരക്ഷാ യാത്രയിലെ ഏറ്റവും സുപ്രധാന ഭാഗമായി ബിജെപി നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത് സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലുടെയുള്ള പദയാത്രയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലവും മുഖ്യമന്ത്രിയുടെ നാടുമായ പിണറായിയിലൂടെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അമിത് ഷാ എത്തില്ലെന്നും വൈകിട്ടത്തെ പൊതു സമ്മേളനത്തിലും അദ്ദേഹം ഉണ്ടാവില്ലെന്നും യാത്രയ്ക്കു നേതൃത്വം നല്‍കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു.

വിശദീകരണമില്ല

വിശദീകരണമില്ല

യാത്ര ഉദ്ഘാടനം ചെയ്ത് ആദ്യ ദിനം പങ്കെടുത്തതിനു ശേഷം അമിത് ഷാ അപ്രതീക്ഷിതമായി ഡല്‍ഹിക്കു മടങ്ങുകയായിരുന്നു. കണ്ണൂരിലെ യാത്രയ്ക്കു ശേഷം ഷാ മംഗലാപുരത്തെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമെന്നും തിരിച്ചെത്തി പിണറായിയിലെ യാത്രയോടൊപ്പം ചേരുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഷാ മടങ്ങിയതിന് പാര്‍ട്ടി വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

English summary
RSS video against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X