സിപിഎം നേതാവിന് കോടതി വളപ്പില്‍ വെട്ടേറ്റു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍
പാലക്കാട്: സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടിക്ക് കോടതി വളപ്പില്‍ വെട്ടേറ്റു. പാര്‍ട്ടി കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എംകെ സുരേന്ദ്രനാണ് പാലക്കാട് കോടതി വളപ്പില്‍ വെച്ച് വെട്ടേറ്റത്. ബൈക്കില്‍ എത്തിയ സംഘം സുരേന്ദ്രനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശിവദാസന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അക്രമത്തിന് ശേഷം ശിവദാസന്‍ വെട്ടാന്‍ ഉപയോഗിച്ച് ആയുധവുമായി പോലീസില്‍ കീഴടങ്ങുകയായിരുന്നു.

സുരേന്ദ്രനും ശിവദാസനും അയല്‍വാസികളാണ്. ഇരുവരും തമ്മില്‍ രാഷ്ട്രീയ വൈര്യം നിലനിന്നിരുന്നു. അക്രമത്തില്‍ സാരമായി പരിക്കേറ്റ സുരേന്ദ്രനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications