കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ്-സിപിഎം ധാരണ; എന്തുവന്നാലും ജയം മോഹന്‍കുമാറിന്'

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ് സിപിഎമ്മിന് വോട്ട് ചെയ്യുമെന്ന് കെ മുരളീധരന്‍ എംപി. എന്‍എസ്എസ്സിനെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും മുരളീധരന്‍ പറഞ്ഞു. എന്‍എസ്എസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മറ്റു കക്ഷികള്‍ക്ക് അമര്‍ഷമുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍എസ്എസ് സിപിഎമ്മിന് വോട്ട് മറിക്കാന്‍ സാധ്യതയുണ്ടെന്ന് മുരളീധരന്‍ പറയുന്നത്.

K

എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍ കുമാര്‍ ജയിക്കുമെന്നും 8000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നും മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

മോഹന്‍ കുമാര്‍ നല്ല മാര്‍ജിനില്‍ ജയിക്കും. ഒരുപക്ഷേ തനിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചേക്കാം. എന്‍എസ്എസ് യുഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ മറ്റു സമുദായങ്ങള്‍ തിരിച്ചു ചെയ്‌തേക്കാമെന്ന വാദം നിലനില്‍ക്കുന്നതല്ല. അത്തരം സാധ്യത ഇവിടെയില്ല. സിപിഎമ്മിന്റെ നേതാക്കളുടെ തെറ്റായ സമീപനത്തില്‍ മനംനൊന്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ട് ചെയ്യും.

വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്!! ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ക്യാംപുകള്‍ തകര്‍ത്തു, നിരവധി മരണംവീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്!! ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ക്യാംപുകള്‍ തകര്‍ത്തു, നിരവധി മരണം

മാത്രമല്ല, ആര്‍എസ്എസ് ശാഖകളില്‍പ്പെട്ട ചിലര്‍ തന്നെ പറയുന്നത് ഇത്തവണ സിപിഎമ്മിന് വോട്ട് ചെയ്യുമെന്നാണ്. എന്‍എസ്എസിനെ പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യം. തങ്ങള്‍ക്കാണ് ശക്തി, എന്‍എസ്എസിന് അല്ല എന്ന് തെളിയിക്കാനുള്ള ശ്രമമാണ് നടക്കാന്‍ പോകുന്നത്. എന്നാല്‍ എല്ലാ നീക്കങ്ങളെയും അതിജീവിച്ച് യുഡിഎഫ് ജയിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം, എന്‍എസ്എസ് നിലപാട് തനിക്ക് ഭീഷണിയല്ലെന്നും എന്‍എസ്എസിന്റെ വോട്ടുകളും ഇടതുപക്ഷത്തിന് ലഭിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്ത് പ്രതികരിച്ചു. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഫലം 24ന് അറിയാം.

English summary
RSS Vote May Get CPM; Says K Muraleedharan MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X