കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കൽ കോഴ പാഠം പഠിപ്പിച്ചു! ആർഎസ്എസ് പിടിമുറുക്കുന്നു!ഭാരവാഹികളുടെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കും

ബിജെപി, ആർഎസ്എസ്,വിഎച്ച്പി,ബിഎംഎസ് തുടങ്ങിയ വിവിധ സംഘപരിവാർ സംഘടനകളിലെ താഴെത്തട്ട് മുതൽ ദേശീയതലം വരെയുള്ള ഭാരവാഹികളുടെ സാമ്പത്തിക വിവരങ്ങളാണ് അന്വേഷിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: വിവിധ സംഘടനാ ഭാരവാഹികളുടെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ആർഎസ്എസ് തീരുമാനം. ബിജെപി നേതാക്കൾക്കെതിരെ മെഡിക്കൽ കോഴ ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് സംഘപരിവാറിന്റെ വിവിധ സംഘടനാ ഭാരവാഹികളുടെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്നത്.

ദിലീപിന് ജയിൽ ജീവിതം ഇഷ്ടപ്പെട്ടോ?സുപ്രീംകോടതിയിൽ പോകേണ്ടെന്ന് താരം,പുതുതന്ത്രങ്ങൾ മെനയുന്നു...ദിലീപിന് ജയിൽ ജീവിതം ഇഷ്ടപ്പെട്ടോ?സുപ്രീംകോടതിയിൽ പോകേണ്ടെന്ന് താരം,പുതുതന്ത്രങ്ങൾ മെനയുന്നു...

അടിച്ചു പൂസായി വനിതാ ഡോക്ടർ അഴിഞ്ഞാടി!വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു,കൊല്ലത്തെ പണച്ചാക്കായ ഡോക്ടർ...അടിച്ചു പൂസായി വനിതാ ഡോക്ടർ അഴിഞ്ഞാടി!വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു,കൊല്ലത്തെ പണച്ചാക്കായ ഡോക്ടർ...

ബിജെപി, ആർഎസ്എസ്,വിഎച്ച്പി,ബിഎംഎസ് തുടങ്ങിയ വിവിധ സംഘപരിവാർ സംഘടനകളിലെ താഴെത്തട്ട് മുതൽ ദേശീയതലം വരെയുള്ള ഭാരവാഹികളുടെ സാമ്പത്തിക വിവരങ്ങളാണ് അന്വേഷിക്കുന്നത്. നേരത്തെ, ഭാരവാഹികളുടെ സാമ്പത്തിക വിവരം അന്വേഷിക്കാൻ ആർഎസ്എസ് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിരുന്നെങ്കിലും നടപടികൾ ആരംഭിച്ചിരുന്നില്ല.

rss

എന്നാൽ, നിലവിലെ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് സംഘടനാ ഭാരവാഹികളുടെ സാമ്പത്തിക വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് ആർഎസ്എസ് തീരുമാനം. താഴെത്തട്ടിൽ സമിതികൾ രൂപീകരിച്ചാണ് വിവരങ്ങൾ അന്വേഷിക്കുന്നത്. എല്ലാ സംഘപരിവാർ സംഘടനകളുടെ ഭാരവാഹികളും ഈ സമിതിയ്ക്ക് യഥാർത്ഥ വിവരങ്ങൾ കൈമാറണം.

പൊട്ടിക്കരഞ്ഞ് കാവ്യ! കരച്ചിൽ കാര്യമാക്കാതെ പോലീസ്! ചോദിച്ചത് ദിലീപിന്റെ ആ രഹസ്യങ്ങൾ...പൊട്ടിക്കരഞ്ഞ് കാവ്യ! കരച്ചിൽ കാര്യമാക്കാതെ പോലീസ്! ചോദിച്ചത് ദിലീപിന്റെ ആ രഹസ്യങ്ങൾ...

ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിൽ!പോലീസ് പിന്നാലെ...ഉടൻ വലയിലാകും!മലപ്പുറത്ത് വൻ പോലീസ് പട...ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിൽ!പോലീസ് പിന്നാലെ...ഉടൻ വലയിലാകും!മലപ്പുറത്ത് വൻ പോലീസ് പട...

വിവരങ്ങൾ ശേഖരിക്കുന്നതിന്റെ മുന്നോടിയായി പ്രാദേശിക തലത്തിൽ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികൾ അതാതു പ്രദേശങ്ങളിലെ നേതാക്കളുടെയും ഭാരവാഹികളുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആർഎസ്എസ് നേതാക്കളായ വത്സൻ തില്ലങ്കേരി, പിആർ ശ്രീധരൻ എന്നിവർക്കാണ് സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ചുമതല.

English summary
rss will collect financial status of all members and leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X