എസ്എന്‍ഡിപിയെ ശരിയ്ക്കും ആര്‍എസ്എസ് ഹൈജാക്ക് ചെയ്യുമോ?
ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ ആശയ പ്രചാരണത്തിനായി തുടങ്ങിയ സംഘടനയായിരുന്നു എസ്എന്‍ഡിപി. എന്നാല്‍ ഇന്നിപ്പോള്‍ അത് എവിടെയെത്തി നില്ക്കുന്നു എന്നതൊക്കെ വിശദമായ ചര്‍ച്ച ആവശ്യമുള്ള കാര്യമാണ്.
എന്നാല്‍ എസ്എന്‍ഡിപിയെ ആര്‍എസ്എസ് ഹൈജാക്ക് ചെയ്യും എന്ന് പറഞ്ഞാല്‍ എന്തായിരിയ്ക്കും സ്ഥിതി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇങ്ങനെ പറഞ്ഞിരിയ്ക്കുന്നത്. കേരളത്തില്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ വോട്ട് ബാങ്ക് ഈഴവ സമുദായം ആണെന്നാണ് പറയുന്നത്.
എന്നാല്‍ കോടിയേരി ബാലകൃഷ്ണന് വെറുതേയങ്ങ് പറഞ്ഞതല്ല ഇക്കാര്യം. അതിന് ചില കാരണങ്ങളുണ്ട്

വിഴുങ്ങുമോ
എസ്എന്‍ഡിപിയെ ഭാവിയില്‍ ആര്‍എസ്എസ് വിഴുങ്ങും എന്നാണ് കോടിയേരി പറഞ്ഞത്. ആലപ്പുഴയില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശൂലത്തില്‍ കയറ്റും?
ശ്രീനാരായണ ഗുരുവിനെ ആര്‍എസ്എസിന്റെ ശൂലത്തില്‍ കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

പ്രശ്നം തൊഗാഡിയ
കോടിയേരി ബാലകൃഷ്ണനെ കൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയിക്കാനുള്ള കാരണക്കാരന്‍ പ്രവീണ്‍ തൊഗാഡിയ ആണ്. അദ്ദേഹം കഴിഞ്ഞ ദിവസം എസ്എന്‍ഡിപിയുടെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വെള്ളാപ്പള്ളി നടേശന്
വെള്ളാപ്പള്ളി നടേശന് ഇക്കാര്യത്തില്‍ ഒരു കുലുക്കവും ഇല്ല. അടുത്തിടെയായി സംഘപരിവാര്‍ സംഘടനകളോടാണ് അടുപ്പം പ്രകടിപ്പിയ്ക്കുന്നത്.

ബിഷപ്പിന്റെ പരാമര്‍ശം
ഇടുക്കി ബിഷപ്പ് എസ്എന്‍ഡിപിയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ ആണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.

ഗൂഢ ലക്ഷ്യം
ലൗ ഹിജാദിനൊപ്പം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കാന്‍ എസ്എന്‍ഡിപിയ്ക്ക് ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

തൊഗാഡിയയുടെ ഭീഷണി
എസ്എന്‍ഡിപി യോഗത്തിനെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ 100 കോടി ഹിന്ദുക്കള്‍ അവര്‍ക്കെതിരെ ശബ്ദിക്കാന്‍ ആഹ്വാനം ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം തൊഗാഡിയ പറഞ്ഞത്.

പ്രതികരണം വന്നില്ല
കോടിയേരിയുടെ ആക്ഷേപത്തോട് വെള്ളാപ്പള്ളി നടേശന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications