കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

  • By News Desk
Google Oneindia Malayalam News

തൃശൂര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്താകമാനം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. അതിനിടെ തൃശൂര്‍ എരുമപ്പെട്ടിക്ക് സമീപം ലോക്ക്ഡൗണ്‍ ലംഘിച്ച് നൂറോളം പേര്‍ ഒത്തുകൂടി ഭാഗവത പാരായണം നടത്തിയവത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രന്‍ ഉള്‍പ്പെടെ നാല് പേരെ പെലീസ് അറസ്റ്റും ചെയ്തിരുന്നു.

എന്നാല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പ്രതി പിടിയിലായിരിക്കുകയാണ്. ഒന്നാം പ്രതി അജിത് ശിവരാമനാണ് പെലിസ് പിടിയിലായത്.

വാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യംവാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യം

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; പാസില്ലാതെ വരരുത്,വാളയാറില്‍ ഇന്നലെ എത്തിയവരെ കടത്തി വിടുംസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; പാസില്ലാതെ വരരുത്,വാളയാറില്‍ ഇന്നലെ എത്തിയവരെ കടത്തി വിടും

ഭീഷണി

ഭീഷണി

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തിനുള്ളില്‍ ഭാഗവത പാരായണം നടത്തിയത് റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ തൃശൂര്‍ ബ്യൂറോ ചീഫ് റിപ്പോര്‍ട്ടര്‍ക്ക് നേരെ ഭീഷണിയുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകയായ പ്രിയ ഇളവള്ളി മഠത്തെയായിരുന്നു ഭീഷണിപ്പെടുത്തിയിയത്.

ആര്‍എസ്എസ്

ആര്‍എസ്എസ്

സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അജിത് ശിവരാമനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശൂര്‍ കുട്ടഞ്ചേരി സ്വദേശിയാണ് അജിത്.

പരാതി

പരാതി

മാധ്യമപ്രവര്‍ത്തകയെ ഇയാള്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് കേസ്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഇയാള്‍ ഈ അടുത്താണ് നാട്ടിലെത്തിയത്. പ്രിയയുടെ പരാതിക്ക് പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

 ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു

ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു

തന്റെയും ഭര്‍ത്താവിന്റേയും ചിത്രം ഉപയോഗിച്ച് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്വഭാവഹത്യ നടത്തുകയും വര്‍ഗീയ പ്രചാരണം നടത്തുകയാണെന്നും ഇവര്‍ പരാതിയില്‍ ഉന്നയിക്കുന്നു. ഭര്‍ത്താവ് മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ തന്നെ ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നുവെന്നും പ്രിയ പരാതിയില്‍ പറയുന്നു.

അപമാനിച്ചു

അപമാനിച്ചു

സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അറസ്റ്റിലായ അജിത് ശിവരാമന്‍ തന്നെ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടുവെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ എട്ടിനാണ് ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടന്നത്.

അഞ്ച് പേര്‍ അറസ്റ്റില്‍

അഞ്ച് പേര്‍ അറസ്റ്റില്‍

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എരുമപ്പെട്ടി പാഴിയോട്ട് മുറി നരസിംഹക്ഷേത്രത്തിലായിരുന്നു ലോക്ക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടന്നത്. വിവരം ലഭിച്ച് പൊലീസ് എത്തിയതോടെ ആളുകള്‍ ചിതറിയോടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശേഷവും ക്ഷേത്രത്തില്‍ പൂജകള്‍ നടന്നിരുന്നു.

English summary
Rss Worker Arrested In Thrissur for Defaming journalist in Asianet News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X