പയ്യന്നൂർ ബിജു വധം!! തെളിവുകൾ ഓരോന്നും പുറത്ത്!ഞെട്ടിക്കുന്ന വിവരങ്ങളും!

  • Posted By:
Subscribe to Oneindia Malayalam

പയ്യന്നൂർ: പയ്യന്നൂർ രാമന്തളിയിൽ ആർഎസ്എസ് നേതാവ് ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലയാളി സംഘത്തിലെ പ്രധാനികലായ ടിപി അനൂപ്, സത്യൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തതതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

കൊലപാതകത്തിന് ഉപയോഗിച്ച കാറിൽ തന്നെയാണ് രക്ഷപ്പെട്ടതെന്നാണ് പ്രതികളുടെ മൊഴി. കൊലയ്ക്ക് ഉപയോഗിച്ച വാൾ കടത്തിയത് ഇതേ കാറിൽ തന്നെയാണെന്നും കാറിലെ മാറ്റിലാണ് വാൾ സൂക്ഷിച്ചിരുന്നതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. രക്തം പുരണ്ട മാറ്റ് മുട്ടത്തി ഭാഗത്ത് പെരുമ്പ രപുഴയിൽ വലിച്ചെറിഞ്ഞതായും പ്രതികൾ പോലീസിനോട് പറഞ്ഞു. ഈ മാറ്റ് കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു.

murder

കൊലയ്ക്ക് ശേഷം മുട്ടത്തിയിലെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്നും പ്രതികൾ പറയുന്നു. കൊലയ്ക്കുപയോഗിച്ച വാള്‍ കഴിഞ്ഞ ദിവസം കണ്ടങ്കാളി റെയിൽവെഗേറ്റിനടുത്ത കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളായ റിനീഷിനെയും ജ്യോതിഷിനെയും കസറ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് വാളിനെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. അനൂപിനെയും സത്യനെയും തിരിച്ചറിയൽ പരേഡിന് വിധേയരാക്കിയശേഷമാണ് കസ്റ്റഡിയിൽ വിട്ടത്.

മെയ് 12നാണ് ആര്‍എസ്എസ് പ്രവർത്തകനായ ബിജുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഏഴ് പ്രതികളാണുള്ളത്. ഇവരിൽ അഞ്ചുപേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഒരാൾ വിദേശത്തേക്ക് കടന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.

English summary
rss worker biju murder case more evidence out
Please Wait while comments are loading...