കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യൽ മീഡിയയിൽ പിണറായി വിജയനെതിരെ കൊലവിളി; വിവാദമായപ്പോൾ പോസ്റ്റ് മുക്കി

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടാൻ ആഹ്വാനം | Oneindia Malayalam

കോഴിക്കോട്: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങൾക്ക് ഇതുവരെ അയവു വന്നിട്ടില്ല. സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപകമായ ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതിനിടിയൽ സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും പ്രകോപനപരവുമായ നിരവധി സന്ദേശങ്ങളാണ് പ്രചരിച്ചത്.

കർശന നടപടിയുണ്ടാകുമെന്ന് പോലീസ് താക്കീത് നൽകിയിട്ടും ഇത്തരം സന്ദേശങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടാൻ ആഹ്വാനം ചെയ്ത് ആർഎസ്എസ് അനുഭാവി രംഗത്തെത്തിയിരിക്കുന്നത്. സംഭവം വിവാദമായോതെ ഇയാൾ പോസ്റ്റ് മുക്കി തടിതപ്പിയിരിക്കുകയാണ്.

ഞാന്‍ ചെത്തുകാരന്റെ മകനാണ്; വിജയനും അത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും, പക്ഷെ കാലം മാറിപ്പോയിഞാന്‍ ചെത്തുകാരന്റെ മകനാണ്; വിജയനും അത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും, പക്ഷെ കാലം മാറിപ്പോയി

കൊലവിളി

കൊലവിളി

പിണറായി വിജയന്റെ തല വെട്ടുന്നവന് അമ്പതിനായിരും രൂപ പ്രതിഫലം ഞാൻ തരുമെന്നാണ് ആർഎസ് എസ് അനുഭാവിയായ വേണുഗോപാൽ ഷേണായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. പിണറായി വിജയന്റെ തല വെട്ടുന്നവന് അമ്പതിനായിരും രൂപ പ്രതിഫലം ഞാൻ തരും, എന്റെ വിശ്വാസങ്ങൾക്ക് എതിരായതുകൊണ്ട് മാത്രം എന്നാണ് ഫേസ് ബുക്ക് പോസ്റ്റിൽ വേണുഗോപാൽ പറയുന്നത്.

പോസ്റ്റ് മുക്കി

കൊലവിളി വിവാദമാകുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതോടെ കൊലവിളി പോസ്റ്റ് നീക്കം ചെയ്തു. ഞാൻ കർസേവകനാണ് എനിക്ക് ഭയമില്ല എന്നൊരു പുതിയ പോസ്റ്റ് ഇയാൾ ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ മുൻപും പ്രകോപനപരമായ നിരവധി പോസ്റ്റുകൾ ഇയാൾ ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട്. തന്ത്രിയെ അധിക്ഷേപിച്ചാൽ കേരളം പിണറായിയെ കത്തിക്കണം. ആചാരം തന്ത്രി നടത്തുമെന്നാണ് മറ്റൊരു പോസ്റ്റ്.

 കോരന്റെ വകയല്ല

കോരന്റെ വകയല്ല

ചില പോസ്റ്റുകളും പ്രവർത്തനങ്ങളും വൈകാരികമാണ്. വിശ്വാസം ഹനിക്കപ്പെട്ട അത്രയും വരില്ല. അങ്ങനെ കേസെടുക്കാൻ കേരളം കോരന്റെ വകയല്ലെന്നും ഇയാൾ പറയുന്നു. വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരണങ്ങൾ എത്തുന്നത്. മാപ്പ് പറയാൻ ഉദ്ദേശമില്ലെന്ന് കമന്റുകൾക്ക് മറുപടിയായി ഇയാൾ പറയുന്നുണ്ട്.

ജാതി പറഞ്ഞ് അധിക്ഷേപം

ജാതി പറഞ്ഞ് അധിക്ഷേപം

മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് മുൻപും ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ചെത്തുകാരന്റെ മകനായ പിണറായി വിജയന്‍ തെങ്ങുകയറാന്‍ പോവട്ടെ എന്ന അധിക്ഷേപമായിരുന്നു ചില ബിജെപി നേതാക്കളടക്കം മുഖ്യമന്ത്രിക്കെതിരെ നടത്തിയിരുന്നത്. പാർട്ടി മുഖപത്രമായ ജന്മഭൂമിയിലടക്കം മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കാർട്ടൂൺ പ്രത്യക്ഷപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ മറുപടി

മുഖ്യമന്ത്രിയുടെ മറുപടി

എന്റെ ജാതി ഇടയ്ക്കിടെ ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഞാന്‍ ഇന്ന ജാതിയില്‍ പെട്ട ആളാണെന്നാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂവെന്ന് അവര്‍ കരുതുന്നു. ആ കാലമൊക്കെ മാറിപ്പോയി ഇത് പുതിയ കാലമാണെന്നുമായിരുന്നു അധിക്ഷേപിക്കുന്നവരോട് മുഖ്യമന്ത്രിയുടെ മറുപടി.

 കർശന നടപടിയെന്ന പോലീസ്

കർശന നടപടിയെന്ന പോലീസ്

സാമൂഹികമാധ്യമങ്ങളിലൂടെ കമ്മ്യൂണൽ ക്യാമ്പയിൻ, ഹെയ്റ്റ് ക്യാമ്പയിൻ എന്നിവ നടത്തുന്നവർക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകൾ രജിസ്റ്റർ ചെയ്യും. അത്തരം പോസ്റ്റുകൾ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും കേരളാ പോലീസ് വ്യക്തമാക്കിയിരുന്നു. വേണുഗോപാലിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

മുൻപും കൊലവിളികൾ

മുൻപും കൊലവിളികൾ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻപും ആർഎസ്എസ് നേതാക്കൾ കൊലവിളി നടത്തിയിരുന്നു. പിണറായിയുടെ തലയെടുക്കുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം നൽകുമെന്നാണ് ആർഎസ്എസ് നേതാവായ കുന്ദൻ ചന്ദ്രാവത് കൊലവിളി നടത്തിയത്. ആർഎസ്എസ് പ്രവർത്തകരുടെ തലയെടുത്ത കേരളാ മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്നായിരുന്നു ആഹ്വാനം. പിണറായിയെ കൊലപ്പെടുത്തുന്നവർക്ക് പ്രതിഫം നൽകാനായി തന്റെ വസ്തു വിൽക്കാൻ പോലും തയാറാണെന്ന് ചന്ദ്രവത് പ്രസംഗിച്ചിരുന്നു.

English summary
rss worker death threat against pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X